Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അത് ഹൃദയം നുറുങ്ങുന്ന വേദനയായി; എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ;ബാക്കി പരാജയങ്ങള്‍ 'പ്രൈവറ്റ്' ആണെങ്കില്‍ സിനിമയിലേതു 'പബ്ലിക്ക്' ആണ് ; അതു വലിയ ആഘാതമുണ്ടാക്കും; തുറന്നടിച്ച് മാളവിക മോഹന്‍

01 MARCH 2021 03:01 PM IST
മലയാളി വാര്‍ത്ത

ദുല്‍ഖര്‍ സല്‍മാന്റെ നായികയായ നടി മാളവിക മോഹന്‍ തന്റെ അഭിപ്രായം തുറന്നടിച്ചത് ചർച്ചയാകുകയാണ് . രജനി കാന്ത് ചിത്രം പേട്ട, വിജയ് ചിത്രം മാസ്റ്റര്‍ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തിലും നായികയായി ഇവർ. തന്റെ ആദ്യ ചിത്രമായ പട്ടം പോലെ പരാജയപ്പെട്ടത് വലിയ ആഘാതം ആയിരുന്നു. ആ സമയത്ത് വലിയ പരിഹാസമാണ് നേരിട്ടത് . വിജയിയുടെ നായികയായി മാസ്റ്ററില്‍ മികച്ചപ്രകടനമായിരുന്നു നടി കാഴ്ച വെച്ചത്.


ബാക്കി പരാജയങ്ങള്‍ 'പ്രൈവറ്റ്' ആണെങ്കില്‍ സിനിമയിലേതു 'പബ്ലിക്ക്' ആണെന്നും അതു വലിയ ആഘാതമുണ്ടാക്കുമെന്നും മാളവിക പറഞ്ഞു. 'പട്ടം പോലെ എന്ന ചിത്രത്തെ കുറിച്ച്‌ നല്ല പ്രതീക്ഷയായിരുന്നു. ദുല്‍ഖറിന്റെ നായിക, ഞാന്‍ അച്ഛനെ പോലെ ആദരിക്കുന്ന അഴകപ്പന്‍ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ 'പട്ടം പോലെ'യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി. പക്ഷേ, സിനിമ തിയറ്ററില്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തെയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ലയെന്നും നടി പറയുന്നു.

പട്ടം പോലെ പരാജയപ്പെട്ടപ്പോൾ സോഷ്യല്‍ മീഡിയയിലും വലിയ ആക്രമണം നടന്നു . മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച്‌ മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്നും, തന്റെ നിറത്തെക്കുറിച്ചും, ശരീരത്തെക്കുറിച്ചുമെല്ലാം ആളുകൾ പരിഹസിച്ചെന്നും അവർ വ്യക്തമാക്കി . അസ്ഥികൂടത്തില്‍ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകള്‍ വന്നിരുന്നു.

 

 

എന്റെ ശരീരത്തെക്കുറിച്ച്‌ പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങള്‍ മലയാളത്തില്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ. പരാജയം എന്നെ കരുത്തുള്ള ഒരാളാക്കി മാറ്റി. അതിനുള്ള പരിശീലനമായിരുന്നു ആ സിനിമ എന്നു തോന്നുന്നു. ഇപ്പോള്‍ വിജയത്തെയും പരാജയത്തെയും നേരിടാന്‍ പഠിച്ചു, മാളവിക പറയുന്നു.

സിനിമയില്‍ നായിക ആകുമ്പോള്‍ ആവേശത്തോടെ ഒരുപാടു പേര്‍ ഒപ്പമുണ്ടാകും. എന്നാൽ പരാജയപ്പെടുന്ന വേളയിൽ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ലെന്നും, അത് അനുഭവിച്ച്‌ അറിയണമെന്നും താരം വ്യക്തമാക്കി . വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരെ അറിയൂ. അതെല്ലാം 'പ്രൈവറ്റ്' പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാല്‍ അതൊരു 'പബ്ലിക്' പരാജയം ആണ്. ഒരുപാടു പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാക്കു മെന്നും മാളവിക പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends