Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റൈലൻ ഗെറ്റപ്പിലും മഞ്ഞച്ചരടിൽ കോർത്ത താലി തന്റെ ഹൃദയത്തോട് ചേർത്ത് നയൻസ്! ലുക്കിന് അനുസരിച്ച് ആചാരവും ഒരുപോലെ കൊണ്ടുപോകുന്നല്ലോ എന്ന് ആരാധകർ

29 JUNE 2022 03:53 PM IST
മലയാളി വാര്‍ത്ത

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായത് ജൂൺ ഒമ്പതിനായിരുന്നു. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു മാസം ആകാറാകുന്നുവെങ്കിലും മാധ്യമങ്ങളും ആരാധകരുമൊക്കെ ഇരുവർക്കും പിന്നാലെ തന്നെയാണ്. വിവാഹം കഴിഞ്ഞയുടൻ ഇരുവരും ക്ഷേത്രദർശനത്തിനായി സമയം കണ്ടെത്തുകയായിരുന്നു. വിവാഹത്തിൻ്റെ തൊട്ടു പിന്നാലെ ആദ്യരാത്രിയും കഴിഞ്ഞ് ഇരുവരും ആദ്യം എത്തിയത് തിരുപ്പതി വെങ്കിടാചലപതിയുടെ അടുത്താണ്. ബാക്കി വെച്ച വഴിപാടുകൾ ചെയ്തു തീർത്ത ശേഷം നയൻസും വിക്കിയും കൊച്ചിയ്ക്ക് പറന്നു. നേരേ പോയത് ചെട്ടികുളങ്ങര ഭഗവതിയ്ക്ക് മുന്നിൽ. ഇതിനു മുൻപേ ചോറ്റാനിക്കര ക്ഷേത്രത്തിലും നയൻസും വിക്കിയും എത്തിയിരുന്നു. ക്ഷേത്രദർശനമെല്ലാം കഴിഞ്ഞാണ് ഇരുവരും കൊച്ചിയിലെ ഫ്ലാറ്റിലുള്ള നയൻസിൻ്റെ അമ്മയെ കാണാനായി എത്തിയത്. ഇവിടെ മൂന്ന് ദിവസത്തോളം കഴിഞ്ഞ ശേഷം ഇവർ തങ്ങളുടെ ഹണിമൂൺ യാത്ര ആരംഭിച്ചു. വിവരങ്ങളെല്ലാം അന്നേരമന്നേരം തന്നെ സോഷ്യൽ മീഡിയ വഴി പുറത്ത് വരുന്നുമുണ്ടായിരുന്നു. വളരെ രഹസ്യമായിട്ടാണ് ഇരുവരും ഹണിമൂണിനായി തായ്ലൻഡിലേക്ക് പറന്നതെങ്കിലും ഒരു സൂചനയും തരാതെ ഒരു ചിത്രം വിക്കി പങ്കുവെക്കുകയുണ്ടായി. ആരാധകർക്ക് സ്ഥലം കണ്ടു പിടിക്കാൻ വേറെന്തു വേണം. തായ്ലൻഡിൽ സൂര്യോദയം കാണുന്ന ഇരുവരുടെയും ചിത്രങ്ങൾ പിന്നാലെ വിഘ്നേഷ് സോഷ്യൽ മീഡിയയിലൂടെെ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ ചിത്രങ്ങളിലെല്ലാം സ്റ്റൈലൻ ഗെറ്റപ്പിലും മഞ്ഞച്ചരടിൽ കോർത്ത താലി നയൻസ് കഴുത്തിൽ തന്നെ അണിഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. മഞ്ഞച്ചരടിൽ കോർത്ത താലി സ്വർണ്ണ മാലയിലേക്ക് മാറ്റാൻ ദിവസങ്ങളെടുക്കും. തമിഴ് ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം എന്നതിനാൽ തന്നെ മഞ്ഞച്ചരടിൽ കോർത്ത താലിയും തമിഴ് ആചാരത്തിൻ്റെ ഭാഗമായുള്ളതാണ്. താരതമ്യേന വലുപ്പക്കൂടുതലുള്ള ചരടിലാണ് നയൻതാരയുടെ മംഗല്യസൂത്രം കോർത്തിരിക്കുന്നത്. സുമംഗലിയായതോടെ നയൻതാര സ്റ്റൈലും ആചാരവും ഒരുപോലെ കൊണ്ടുപോകുന്നത് എങ്ങനെ ആണ് എന്ന് അറിയാൻ ഒരുപാട് ആരാധകരാണ് കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (2 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (12 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (21 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (22 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (34 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (51 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (11 hours ago)

Malayali Vartha Recommends