Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയന്‍ എന്റെ പുറകെ : കങ്കണ റണാവത്ത്

05 FEBRUARY 2023 10:58 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ പ്രമുഖനായ നടനെപ്പറ്റി ആരോപണവുമായി  കങ്കണ റണാവത്ത്. തന്നെ പിന്തുടരുകയാണെന്ന ആരോപണവുമായി നടി കങ്കണ റണാവത്ത്. കെട്ടിടത്തിന്റെ പാര്‍ക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താന്‍ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്.

ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയനാണ് ഇയാളെന്നും ഭാര്യയുടെ പിന്തുണയും ഇയാള്‍ക്കുണ്ടെന്നുമാണ് കങ്കണ പറയുന്നത്. തന്നെപ്പോലെ നിര്‍മാതാവാകാനും വസ്ത്രം ധരിക്കാനുമെല്ലാം ഇയാള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണെന്നും കങ്കണ പറഞ്ഞു. അടുത്തിടെ കുഞ്ഞിന് ജന്മം നല്‍കിയ താരദമ്ബതികളെ ഉദ്ദേശിച്ചുള്ളതാണ് കങ്കണയുടെ പോസ്റ്റ്.

കങ്കണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞാന്‍ എവിടെ പോയാലും അവര്‍ എന്നെ പിന്തുടരുകയും നിരീക്ഷിക്കുകയുമാണ്. തെരുവില്‍ മാത്രമല്ല എന്റെ കെട്ടിടത്തിന്റെ പാര്‍ക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം അവര്‍ എന്റെ ചിത്രമെടുക്കാന്‍ സൂം ലെന്‍സ് വെച്ചിരിക്കുകയാണ്. പണം കൊടുക്കുന്നവരെ മാത്രമേ പാപ്പരാസികള്‍ ഇപ്പോള്‍ സന്ദര്‍ശിക്കാറുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം. ഫോട്ടോ എടുക്കാന്‍ പണം ചോദിക്കുന്നവര്‍ പോലുമുണ്ട്. ഞാനോ എന്റെ ടീമോ അവര്‍ക്ക് പണം നല്‍കുന്നില്ല. പിന്നെ ആരാണ് പണം നല്‍കുന്നത്. രാവിലെ 6.30 ന് എന്റെ ഫോട്ടോ എടുക്കുകയാണ്. അവര്‍ക്ക് എങ്ങനെയാണ് എന്റെ ഷെഡ്യൂള്‍ ലഭിക്കുന്നത്. ഈ ചിത്രങ്ങള്‍കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നത്.

രാവിലെയുള്ള എന്റെ കൊറിയോഗ്രാഫി പ്രാക്ടീസ് സെഷന്‍ കഴിഞ്ഞപ്പോള്‍ ആരും പണം കൊടുക്കാതെ തന്നെ സ്റ്റുഡിയോയിലേക്ക് വന്നിരിക്കുകയാണ്. അതും ഞായറാഴ്ച. എന്റെ വാട്സ്‌ആപ് ഡേറ്റ ചോരുണ്ടെന്ന് എനിക്ക് ഉറപ്പാണ്. പ്രൊഫഷണല്‍ ഡീലുകളും എന്തിന് വ്യക്തിഗത വിവരങ്ങള്‍ പോലും ചോര്‍ത്തിയെടുക്കുകയാണ്. ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്റെ വാതില്‍ക്കല്‍ വന്നുനില്‍ക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാള്‍ അറിയപ്പെടുന്ന പെണ്ണുപിടിയനും കാസനോവയുമാണ്. ഇപ്പോള്‍ ബോളിവുഡിലെ സ്വജന പക്ഷപാത മാഫിയ ബ്രിഗേഡിന്റെ വൈസ് പ്രസിഡന്റുമാണ്.

ഇയാള്‍ ഭാര്യയെ നിര്‍മാതാവാകാന്‍ നിര്‍ബന്ധിക്കുകയും സ്ത്രീപക്ഷ സിനിമകള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയുമാണ്. എന്തിനേറെ പറയുന്നു എന്നെപ്പോലെ വസ്ത്രം ധരിക്കാനും വീടിന്റെ ഇന്റീരിയര്‍ എന്റേതുപോലെ ആക്കാനും അയാള്‍ നിര്‍ബന്ധിക്കുകയാണ്. എന്റെ ഹെയര്‍ സ്റ്റൈലിസ്റ്റിനെ വരെ വിലക്കെടുത്തു. വര്‍ഷങ്ങളായി എനിക്ക് പരിചയമുണ്ടായിരുന്ന ഹോം സ്റ്റൈലിസ്റ്റ് പിന്നീട് എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പോലും തയാറായില്ല. അയാളുടെ ഭാര്യ അയാളുടെ ഈ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്റെ സഹോദരന്റെ വിവാഹ റിസപ്ഷനില്‍ ധരിച്ചതുപോലെയുള്ള സാരിയാണ് അവര്‍ സ്വന്തം വിവാഹത്തിന് ധരിച്ചത്.

അടുത്തിടെ എന്റെ ഫിലിം കോസ്റ്റ്യൂം ഡിസൈനറായ സുഹൃത്ത്, ഒരു പതിറ്റാണ്ട് പിരിചയമുള്ള സുഹൃത്ത് വളരെ അപ്രതീക്ഷിതമായി ഞാനുമായി തല്ലിട്ടുപിരിഞ്ഞു. ഇപ്പോള്‍ ആ ദമ്ബതികള്‍ക്കൊപ്പമാണ് ജോലി നോക്കുന്നത്. എന്റെ ബിസിനസ് പാര്‍ട്ട്ണേഴ്സ് ഞാനുമായുള്ള കരാറുകളില്‍ നിന്ന് അവസാന നിമിഷത്തില്‍ ഒരു കാരണവുമില്ലാതെ പിന്തിരിയുകയാണ്. എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തിലാക്കാനും അയാള്‍ ശ്രമിക്കുകയാണ്.

അതിനിടെ ഭാര്യയെ അയാള്‍ മറ്റൊരു ഫ്ളോറിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തില്‍ വേര്‍പിരിഞ്ഞാണ് അവര്‍ താമസിക്കുന്നത്. ഈ കരാറിനോട് അവര്‍ നോ പറയണമെന്നും അയാളില്‍ ഒരു കണ്ണു വേണമെന്നുമാണ് എനിക്ക് പറയാനുള്ളത്. അയാള്‍ക്ക് എങ്ങനെയാണ് ഈ വിവരങ്ങള്‍ ലഭിക്കുന്നത്. അയാള്‍ എന്തിനുള്ള പുറപ്പാടിലാണ്. അയാള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ അവളും ആ കുട്ടിയും പ്രശ്നത്തിലാകും. അവളുടെ ജീവിതത്തിന്റെ നിയന്ത്രണം അവള്‍ സ്വയം ഏറ്റെടുക്കണം. നിയമവിരുദ്ധമായി അവനൊന്നും ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം. പ്രിയപ്പെട്ട പെണ്‍കുട്ടി, നിനക്കും നിന്റെ നവജാതശിശുവിനും എന്റെ സ്നേഹം.

അതിനു പിന്നാലെ പോസ്റ്റിനു താഴെ ചര്‍ച്ച കൊഴുക്കുകയാണ്. ബോളിവുഡ് താരജോഡികളാണ് രണ്‍ബീര്‍ കപൂറിനേയും ആലിയ ഭട്ടിനേയും കുറിച്ചാണ് പോസ്റ്റ് എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഇത് ആദ്യമായിട്ടല്ല കങ്കണ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends