Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജയറാമും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു...പക്ഷേ ജയറാമിനെ ഭാഗ്യം തുണച്ചില്ല... ജയറാമിന് ആ സിനിമയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചുവെന്ന് സംവിധായകന്‍ കമല്‍

09 JULY 2024 09:29 PM IST
മലയാളി വാര്‍ത്ത

ജയറാമും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു.പക്ഷേ ജയറാമിനെ ഭാഗ്യം തുണച്ചില്ല. ജയറാമിന് ആ സിനിമയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചുവെന്ന് സംവിധായകന്‍ കമല്‍. വളരെയധികം വിലകുറച്ച് കാണപ്പെട്ട നടനാണ് ജയറാമെന്ന് സംവിധായകന്‍ കമല്‍. വളരെ വേദനയോടുകൂടിയാണ് താനിക്കാര്യം പറയുന്നതെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവിസില്‍ 'നടന്‍' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കമലിന്റെ പ്രതികരണം.

'ജയറാം ഒരുപാട് സിനിമകളില്‍ വളരെ മനോഹരമായി അഭിനയിക്കുകയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ എവിടെയോ ജയറാമിന് ഭാഗ്യമില്ലാതെ പോയ അവസ്ഥയുണ്ടായി. മികച്ച നടന്‍ എന്ന പുരസ്‌കാരം ഇതുവരെയും ജയറാമിനെ തേടിയെത്തിയിട്ടില്ല. 'ശേഷം' എന്ന സിനിമയില്‍ വളരെ മികച്ച രീതിയിലാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് പുരസ്‌കാരം കിട്ടിയെങ്കിലും അദ്ദേഹത്തിന് കിട്ടാതെപ്പോയി. അതുപോലെതന്നെ നടനിലും സംഭവിച്ചു.

ജയറാമിന് ആ സിനിമയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചു. ജയറാമും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഷാജി കരുണിന്റെ സിനിമയിലെ കഥാപാത്രത്തിനും നടനിലെ അഭിനയത്തിനുംകൂടി ഒരുമിച്ച് പുരസ്‌കാരം പ്രതീക്ഷിച്ചു. പക്ഷേ ജയറാമിനെ ഭാഗ്യം തുണച്ചില്ല. അദ്ദേഹത്തെ വളരെയധികം വിലകുറച്ച് കണ്ടു. കോമഡി മാത്രം ചെയ്താലേ ജയറാം നന്നാവുകയുള്ളൂ എന്നൊരു തെറ്റിദ്ധാരണ പ്രേക്ഷകരുടെ മനസിലും ഉണ്ടായി. നടനില്‍ ജയറാമിന്റെ കഥാപാത്രം കോമഡിയൊന്നും ചെയ്തിട്ടില്ല. വളരെ സീരിയസ് ആയ വേഷമാണ് ചെയ്തത്. പല സ്റ്റേജുകളില്‍ ജയറാമിന്റെ കഥാപാത്രം എത്തുന്നുണ്ട്.

ചെറുപ്പക്കാരനായും വയോധികനായും ആ സിനിമയില്‍ എത്തിയിരുന്നു. അവസാന ഭാഗങ്ങളിലൊക്കെ വളരെ മനോഹരമായാണ് പെര്‍ഫോം ചെയ്തത്. എന്നിട്ടും പ്രേക്ഷകര്‍ അത് കണ്ടില്ല എന്നത് വേദനയുളവാക്കുന്നതാണ്. ഇപ്പോഴും ഞാനും ജയറാമും അത് മനസില്‍ കൊണ്ട് നടക്കുന്നു എന്നതാണ് സത്യം. ചില സിനിമകള്‍ അങ്ങനെയാണ്, തിയേറ്ററുകളില്‍ വിജയിച്ചില്ലെങ്കിലും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ചില സിനിമകള്‍ ഉണ്ടായിരിക്കും'- കമല്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends