Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


പട്ടാളവേഷത്തില്‍ പുടിന്‍…പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ...14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്... 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി..


പാകിസ്ഥാൻ-അഫ്‌ഗാൻ ഏറ്റുമുട്ടൽ...അഫ്‌ഗാൻ-പാക് അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ, അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടമായതായി പാകിസ്ഥാൻ..25 ഭീകരർക്കും മരണം സംഭവിച്ചു...


പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല.. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താമസം മാറിയത്..ആ മരണവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.. മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി..

സ്വപ്‍നങ്ങള്‍ കാരണം ഉറങ്ങാൻ തനിക്ക് കഴിയുന്നില്ല; വെളിപ്പെടുത്തലുമായി നവ്യ നായർ...

11 NOVEMBER 2024 04:38 PM IST
മലയാളി വാര്‍ത്ത

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴേ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളുടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് നവ്യ നായർ. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ നവ്യ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിൽ അഞ്ജന എന്ന നായികവേഷം ലഭിക്കുമ്പോൾ നവ്യക്ക് വെറും 16 വയസ്സായിരുന്നു പ്രായം. ഈ ചെറുപ്രായത്തിലും വളരെ പക്വതയോടെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിച്ച താരം തന്റെ അഭിനയമികവ് മലയാള സിനിമയെ തുറന്ന് കാട്ടുകയായിരുന്നു.

തുടർന്ന് നവ്യ അഭിനയിച്ച നന്ദനത്തിലെ "ബാലാമണി"എന്ന കഥാപാത്രത്തിന് ഏറെ ജനപ്രീതി നേടാൻ സാധിച്ചു. 2002ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നവ്യ നേടി. മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം എല്ലാം അഭിനയിച്ച നവ്യ, തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ നവ്യയുടെ ഒരു തുറന്ന് പറച്ചിൽ ശ്രദ്ധ നേടുകയാണ്... ഉറക്കത്തില്‍ കണ്ട വിചിത്രമായ സ്വപ്‍നങ്ങളെ കുറിച്ച് ആണ് നടി വെളിപ്പെടുത്തിയത്.

പലപ്പോഴും സ്വപ്‍നങ്ങള്‍ കാരണം ഉറങ്ങാൻ തനിക്ക് കഴിയാറില്ലെന്നും നവ്യ നായര്‍ വ്യക്തമാക്കുന്നു. ഇങ്ങനെ പ്രശ്‍നങ്ങളുള്ളവര്‍ക്ക് തന്റെ വെളിപ്പെടുത്തല്‍ ഒരു സഹായകമാകുമെന്നും നവ്യാ നായര്‍ കരുതുന്നു. നവ്യാ നായര്‍ വ്ളോഗിലൂടെയാണ് സ്വപ്‍നത്തെ കുറിച്ച് വെളിപ്പെടുത്തിത്. പേടിപ്പിക്കുന്ന സ്വപ്‍നം കണ്ടാണ് ഉറങ്ങാറെന്ന് പറയുന്നു നവ്യ നായര്‍. ഞെട്ടി ഉണരാറുണ്ട് താൻ പലപ്പോഴും. മുഖം കഴുകി വന്ന് ഉറങ്ങാൻ താൻ വീണ്ടും ശ്രമിക്കുമ്പോള്‍ ആ സ്വപ്‍നത്തിന്റെ ബാക്കി കാണും. പിന്നെ ഉറങ്ങാനാകില്ല. ഉറങ്ങാൻ പേടിയാണ്. എനിക്ക് വെളിച്ചം വന്നാലെ ഉറങ്ങാനാകൂ. അപ്പോള്‍ ഇരുട്ടു മാറിയെന്ന തോന്നലാണെന്നും പറയുന്നു നവ്യാ നായര്‍.

 

 

സ്വപ്‍നം കാണുമ്പോഴുള്ള പ്രശ്‍നങ്ങളെ അഭിമുഖീകരിക്കാൻ താൻ ചെയ്യാറുള്ള മാര്‍ഗ്ഗങ്ങളും നടി വെളിപ്പെടുത്തി. നേരത്തെ ഉറങ്ങും. രാവിലെ നേരത്തെ എഴുന്നേല്‍ക്കും ഇപ്പോള്‍. അതിനാല്‍ സ്വപ്‍നം കാണുന്നത് ഇല്ലാതായിട്ടില്ല. പക്ഷേ സ്വപ്‍നത്തില്‍ നിന്ന് ഉണരാനാകുന്നുണ്ട്. പിന്നീട് ഉറങ്ങുമ്പോള്‍ ബാക്കി സ്വപ്‍നമുണ്ടാകുന്നില്ലെന്നും പറയുന്നു നവ്യാ നായര്‍. എന്തായാലും നടി പറഞ്ഞത് ഇത്തരം പ്രതിസന്ധിയുള്ളവര്‍ക്ക് സഹായമായേക്കും.

 

 

ഉറക്കത്തില്‍ കണ്ട ഒരു സ്വപ്‍നവും താരം വെളിപ്പെടുത്തി. ചരലും മണലുമൊക്കെയുള്ള ഒരു ലോകത്ത് താൻ അകപ്പെട്ടിരിക്കുന്നു. അമ്മയും അച്ഛനും, ലാലേട്ടനും പൃഥ്വിരാജും ക്യാമറമാൻ പി സുകുമാര്‍ എന്നിവരൊക്കെയുണ്ട്. ഒരു ജീവി അവിടെ ഉണ്ട്. ദേഹത്ത മുഴുവൻ കുമിളകളുള്ള ജീവി. കണ്ടാല്‍ ശരിക്കും പിശാച്. തന്നെ അത് ആക്രമിക്കുന്നും ഉണ്ട്. സ്വപ്‍നത്തില്‍ കാണുമ്പോള്‍ പേടി തോന്നും. അതില്‍ നിന്ന് തന്നെ രക്ഷിക്കാൻ വരുന്നത് സുകുവേട്ടനും രാജുവേട്ടനും ലാലേട്ടനൊക്കെയാണ് എന്നും നവ്യാ പറയുന്നു.

 

 

ഇത്തരം സ്വപ്നങ്ങൾ തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് നവ്യ പറയുന്നു. ഞാൻ ഹൊറർ സിനിമകൾ കാണാറില്ല. ഒരുപാട് വയലൻസുള്ള സിനിമകളോ ക്രൂരമായ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളോ കാണാറില്ല. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നതെന്ന് അറിയില്ലെന്ന് നവ്യ പറയുന്നു. ദുസ്വപ്നം കണ്ട് എണീക്കുക വിയർത്ത് കുളിച്ചാണ്. പിറ്റേ ദിവസം വൈകുന്നേരമായാലും സ്വപ്നം മറക്കില്ല. എല്ലാവരോടും പറയും. ജീവിച്ച് പോകുന്നത് പോലെ, അവിടെ ഞാനുണ്ടായിരുന്നു എന്ന് തോന്നുന്ന തരത്തിലുള്ള വികൃതമായ സ്വപ്നങ്ങൾ കാണാറുണ്ട്. ഈ ഡെവിളിനെ അറ്റാക്ക് ചെയ്യാൻ ആര് പോയാലും ആ പോകുന്ന ആൾ ഡെവിളായി മാറും.

 

 

സുകുവേട്ടനും രാജു ചേട്ടനും ലാലേട്ടനും ഡെവിളായി മാറുന്നു. അച്ഛന് മാത്രമേ ഡെവിളിന്റെ രൂപം വരാതെ എന്നെ രക്ഷപ്പെടുത്താൻ പറ്റൂ. സ്വപ്നമല്ലേ ലോജിക്ക് ഇല്ല. അച്ഛൻ വേറൊരു ഡെവിളുമായി മൽപ്പിടുത്തം നടത്തുകയാണ്. ഞാൻ കരയുന്നുണ്ട്. പുലർച്ചയോടെ ഞാൻ ഞെ‌ട്ടി ഉണർന്നു. അച്ഛനെ വിളിച്ച് റൂമിൽ കിടത്തി. എന്നാൽ ബാക്കി സ്വപ്നം പിന്നെയും കണ്ടു. നാരായണം ജപിച്ച് കിടക്കാൻ അച്ഛൻ പറഞ്ഞു. അച്ഛന്റെ കൈ പിടിച്ചാണ് പിന്നെ ഞാനുറങ്ങിയത്. പിന്നീട് ആ സ്വപ്നം കണ്ടില്ലെന്നും നവ്യ നായർ ഓർത്തു.മുൻജന്മങ്ങളാണ് സ്വപ്നമായി കാണുന്നത്.

എല്ലാവർക്കും അത് കാണാനാകില്ല. അനുഗ്രഹിക്കപ്പെട്ട ആളാണ് നവ്യയെന്ന് ചിലർ കമന്റ് ചെയ്തു. സിനിമയല്ല ഇന്ന് പ്രധാനമായും നവ്യയുടെ വരുമാന മാർഗം. അഭിനയത്തോടൊപ്പം നൃത്തവും നവ്യയുടെ കരിയറാണ്. നൃത്ത വിദ്യാലയവും നവ്യക്കുണ്ട്. മാതംഗി എന്ന നവ്യയുടെ നൃത്ത വിദ്യാലയത്തിൽ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. ഒരുപാട് വേദികളിൽ നവ്യയിന്ന് നൃത്തം ചെയ്യുന്നുമുണ്ട്. തിരക്ക് പിടിച്ച് നവ്യ ഇന്ന് സിനിമകൾ ചെയ്യുന്നില്ല. അടുത്തിടെയാണ് നടി യൂട്യൂബ് ചാനൽ തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരുവിലെ അന്വേഷണം സ്വര്‍ണക്കട ഉടമ ഗോവര്‍ദ്ധനനില്‍ അവസാനിക്കണം ; കര്‍ണാടകയിലെ വമ്പനെ സംരക്ഷിച്ച് കേരളത്തിലെ ഉന്നതന്മാര്‍ !! ശബരിമല കൊള്ളയില്‍ വലിയ ട്വിസ്റ്റ്; എസ് ഐ ടിക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം  (44 minutes ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.... ഒരു മരണം... നിരവധി യാത്രക്കാർക്ക് പരുക്ക്  (53 minutes ago)

കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് 3,400 കോടിയോളം രൂപയ്ക്ക് ലോക ബാങ്ക് അന്തിമാനുമതി നല്‍കി; ആരോഗ്യ മേഖലയില്‍ വലിയ വികസനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ്  (1 hour ago)

അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ട് ട്രി​പ് ..  (1 hour ago)

വീണ്ടുമൊരു ഇടിവുദിനം  (1 hour ago)

സങ്കടമടക്കാനാവാതെ....യുവാവിന് ദാരുണാന്ത്യം  (1 hour ago)

RUSSIA എന്തിനും തയാറെന്നു റഷ്യ  (1 hour ago)

തിരുവനന്തപുരത്തിന് പിന്നാലെ തൃശൂർ....  (1 hour ago)

പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസ് ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു  (1 hour ago)

ചിരിയും ചിന്തയും നൽകുന്ന ഇന്നസൻ്റ് നവംബർ ഏഴിന് എത്തുന്നു; അൽത്താഫ് സലിം കേന്ദ്ര കഥാപാത്രം  (1 hour ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

വായു മലിനീകരണം ഡൽഹിയിൽ രൂക്ഷം...  (2 hours ago)

, PAK - AFGAN സംഭവം അഫ്‌ഗാൻ-പാക് സമാധാന ചർച്ച  (2 hours ago)

രോഗാദി ദുരിതങ്ങളും ധനപരമായ ക്ലേശങ്ങളും തൊഴിൽ രംഗത്ത് പരാജയങ്ങളും നേരിടേണ്ടിവരും  (2 hours ago)

SABARIMALA നടുക്കത്തോടെ SIT  (2 hours ago)

Malayali Vartha Recommends