Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഏറ്റവും സംതൃപ്തി തരുന്ന അഭിനേതാവ് അതാണ് പ്രിയദര്‍ശന് മോഹന്‍ലാല്‍

11 NOVEMBER 2013 10:12 PM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന നാല്‍പ്പത്തഞ്ചാമത്തെ ചിത്രമാണ് ഗീതാഞ്ജലി.  പ്രിയപ്പെട്ട നടന്‍ എന്നതിലുപരി ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ ഏറ്റവും സംതൃപ്തി തരുന്ന അഭിനേതാവ് അതാണ് പ്രിയദര്‍ശന് മോഹന്‍ലാല്‍. മോഹന്‍ ലാലിനു വേണ്ടി കഥയും തിരക്കഥയും ഒരുക്കാറില്ല. പക്ഷേ ഒരു തിരക്കഥ തയായാറായിക്കഴിയുമ്പോള്‍ ആ കഥാപാത്രമായി ലാല്‍ മനസിലേക്ക് കടന്നു വരികയാണ്. അതിനു പിന്നെ പകരക്കാരനില്ല.

എത്ര ഗൗരവപ്പെട്ട വേഷമായാലും അതില്‍ ഒരല്‍പം നര്‍മ്മം ചേര്‍ക്കുമ്പോഴാണ് മോഹന്‍ലാലിന്റെ പ്രതിഭ ഏറ്റവും തിളങ്ങുന്നത്. ഒരര്‍ത്ഥത്തില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹാസ്യ നടന്‍ മോഹന്‍ലാലാണെന്നും പറയാം. ലാലിനെ നായകനാക്കി ഞാനൊരിക്കലും ഒരു ബോളിവുഡ് ചിത്രം ഒരുക്കില്ല.  ദക്ഷിണേന്ത്യന്‍ നായകന്മാരെ അവര്‍ പ്രോത്സാഹിപ്പിക്കില്ല. ലാലിനെപ്പോലെ പ്രഗത്ഭനായ ഒരഭിനേതാവിന്റെ സമയം മെനക്കെടുത്തലാകും അത്.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തമാശപ്പടങ്ങള്‍ ഒരുക്കുക എന്നത് ഏതൊരു സംവിധായകനും വെല്ലുവിളിയാണ്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഏറ്റവും വലിയ കോമഡി ഹിറ്റുകള്‍ പലതും സമ്മാനിച്ചത് ഏറെ വെല്ലുവിളികള്‍ നേരിട്ടാണ്. കോമഡി കാണികള്‍ അംഗീകരിക്കണമെങ്കില്‍ അതിനു പിന്നില്‍ വലിയ ബുദ്ധി വേണം. നിലവാരം കുറഞ്ഞ കോമഡികള്‍ ഏറെക്കാലം നില്‍ക്കില്ല. മോഹന്‍ലാലിന്റെ പഴയ കോമഡിച്ചിത്രങ്ങള്‍ ഇപ്പോഴും രസിപ്പിക്കുന്നത് അതിന്റെ പിന്നിലെ ഈ ശ്രമം കൊണ്ടാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഇപ്പോഴും ലാലിന്റെ റേഞ്ച് അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കോമഡി സീനുകള്‍ കാണണം. അതിനര്‍ത്ഥം മറ്റു വേഷങ്ങള്‍ മോശമെന്നല്ല. ഗീതാഞ്ജലിയിലും ലാല്‍ തന്റെ സ്വതസിദ്ധമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒരു ഹൊറര്‍ ചിത്രം. കുറ്റാന്വേഷണ കഥ. പക്ഷേ കുരുക്കഴിക്കാന്‍ വരുന്ന ഡോ. സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രം പതിവുപോലെ പിരി ലൂസും- പ്രിയദര്‍ശന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (8 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (17 minutes ago)

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം  (22 minutes ago)

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (3 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (3 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (6 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (6 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (6 hours ago)

Malayali Vartha Recommends