Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

കുടുംബത്തിലെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് എങ്ങനെ എല്ലാവരുടേതുമാകും?

25 OCTOBER 2026 06:03 PM IST
മലയാളി വാര്‍ത്ത

നടനും ബിജെപി നേതാവുമായ കൃഷ്ണകുമറിന്റെ മകള്‍ ദിയ കൃഷ്ണ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഫോര്‍ട്ട് കൊച്ചിയെ പരാമര്‍ശിച്ചുള്ള ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സറുടെ വിദ്വേഷ വീഡിയോയെ പിന്തുണച്ചെന്നാണ് സൈബറിടം പറയുന്നത്. എന്നാല്‍ കാര്യമറിയാതെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും സന്ദേശങ്ങളും തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് ബിസിനസുകാരിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ പറയുന്നത്. 'കാശി' എന്ന കഫേയില്‍ മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ക്കൊപ്പം പാകിസ്ഥാന്‍ നേതാവായ ജിന്നയുടെ ചിത്രങ്ങളും ചുവരിലെ അലങ്കാരമായി വെച്ചിരിക്കുന്നത് ഒരു ഉത്തരേന്ത്യന്‍ വ്‌ലോഗറുടെ വീഡിയോയിലൂടെ കണ്ടപ്പോഴാണ് താന്‍ 'സാഡ് റിയാലിറ്റി' എന്ന കമന്റ് പങ്കുവച്ചതെന്ന് ദിയ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ. ഒരാളുമായി ബന്ധപ്പെട്ട വിഷയം വരുമ്പോള്‍ എന്തിനാണ് കുടുംബത്തെ മുഴുവന്‍ അതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് അഹാന ചോദിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

'ഇക്കാര്യം വളരെക്കാലമായി തുറന്നുപറയണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്. ഞാന്‍ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നോട് നേരിട്ട് ചോദിക്കുക. എന്റെ പിതാവ് പറഞ്ഞ കാര്യമാണെങ്കില്‍ അദ്ദേഹത്തോടും അമ്മയോ സഹോദരിമാരോ പറഞ്ഞ കാര്യമാണെങ്കില്‍ അവരോടും ചോദിക്കുക. ഞങ്ങള്‍ ആറുപേരടങ്ങുന്ന കുടുംബമാണെങ്കിലും ഞങ്ങള്‍ ഓരോരുത്തരും വ്യത്യസ്ത വ്യക്തിത്വങ്ങളും ചിന്തകളും ആശയങ്ങളും ഉള്ളവരാണ്.

ഒരു കുടുംബമായതുകൊണ്ട് ഞങ്ങള്‍ എല്ലാവര്‍ക്കും കൂടി ഒരൊറ്റ അഭിപ്രായമാണെന്നോ ഓരോരുത്തരും പറയുന്നതിനും ചെയ്യുന്നതിനും കുടുംബം ഒന്നടങ്കം ഉത്തരവാദികളാണെന്നോ അര്‍ത്ഥമില്ല. ഒരു കാര്യം കൂടി വ്യക്തമാക്കാം. ഞങ്ങളുടെ ഈ വ്യക്തിത്വം ഞങ്ങളുടെ ഐക്യത്തിന് ഒരു തടസമല്ല. എന്ത് സാഹചര്യമുണ്ടായാലും ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും.

ഞങ്ങള്‍ എല്ലാം പൊതുരംഗത്ത് സജീവമായതിനാല്‍ ഒരാള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. ഇത് സ്വാഭാവികമാണ്. വിമര്‍ശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഒരാളുമായി ബന്ധപ്പെട്ട വിഷയം വരുമ്പോള്‍ എന്തിനാണ് മുഴുവന്‍ കുടുംബത്തെയും അതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഒരാളുടെ അഭിപ്രായം എങ്ങനെയാണ് ഒരു കുടുംബത്തിന്റെ മൊത്തം നിലപാടായി മാറുന്നത്?. എന്റെ വിവാഹവുമായി യാതൊരു ബന്ധവുമില്ലാത്ത ചര്‍ച്ചകളിലേക്ക് അതിനെ വലിച്ചിഴക്കുന്നത് എന്തിനാണ്?? പുരോഗമനവാദത്തെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചും വാചാലരാകുന്നവര്‍ തികച്ചും വ്യക്തിപരവും അപ്രസക്തവുമായ ഒരു കാര്യം ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത് പലതും കരുതിയാണ്.

ഈ പ്രവണത ഒറ്റരാത്രികൊണ്ട് മാറില്ലെന്ന് എനിക്കറിയാം. എങ്കിലും ഒരിക്കലെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി. ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ ഒപ്പമുണ്ട്. എന്നാല്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഓരോരുത്തരും വ്യത്യസ്തമാണ്' അഹാന കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവിന്‍ പോളിയുടെ പുതിയ മുഖം  (24 minutes ago)

കുടുംബത്തിലെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് എങ്ങനെ എല്ലാവരുടേതുമാകും?  (57 minutes ago)

അറബിക്കടലിൽ ന്യൂനമർദ്ദം  (1 hour ago)

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (1 hour ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (1 hour ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (1 hour ago)

വിശദീകരണവുമായി ലോക്ഭവൻ  (1 hour ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (2 hours ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (3 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (3 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (3 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (9 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (9 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (10 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (10 hours ago)

Malayali Vartha Recommends