Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമ-സീരിയല്‍ അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്‌

04 NOVEMBER 2017 04:02 PM IST
മലയാളി വാര്‍ത്ത

‘കൃഷ്ണതുളസിയെന്ന സീരിയലിലൂടെ കൃഷ്ണ എന്ന  കഥാപാത്രം വളരെ വേഗത്തില്‍ സീരിയല്‍ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയിരുന്നു. കൃഷ്ണ എന്ന കഥാപാത്രത്തെ അഭിനയത്തനിമ കൊണ്ട് അത്യുജ്വലമാക്കി സീരിയല്‍ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മൃദുല വിജയ്.

സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്കു മുന്‍പില്‍ എത്തുന്നത്. ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് വയസു പതിനഞ്ച്. പിന്നീട് ‘കടന്‍ അന്‍പൈ മുറിക്കും’ എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രം. ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍നിന്നു വിളിയുണ്ടായത്. അങ്ങനെ ‘സെലിബ്രേഷന്‍’ എന്ന സിനിമയില്‍ കൗമുദി എന്ന നായികാ കഥാപാത്രമായി. അതിനുശേഷം ആദ്യ സീരിയലായ ‘കല്യാണസൗഗന്ധിക’ത്തില്‍ അഭിനയിച്ചു.

‘‘സിനിമയില്‍ നിന്നു സീരിയലിലേക്കു വരുമ്പോള്‍ ചില ആശങ്ക‍കളൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാം. അവരുടെ അഭിപ്രായങ്ങള്‍ അറിയാം. പ്രേക്ഷകമനസ്സില്‍ കൂടുതലും ഇടം നേടുന്നത് സീരിയല്‍ കഥാപാത്രങ്ങളായിരിക്കും. എങ്കിലും സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ പലതും അഡ്ജെസ്റ്റ്മെന്റിന് തയ്യാറാണെങ്കില്‍ മാത്രം കിട്ടുന്ന അവസരങ്ങള്‍ മാത്രമാണെന്ന് മൃദുല പറയുന്നു.

അതുകൊണ്ട് ആ വേഷങ്ങള്‍ നിരസിച്ചു. കൂടാതെ എന്തിനും തയ്യാറായി നില്‍ക്കുന്ന പുതിയ തലമുറയിലെ ചിലര്‍ സിനിമാ മേഖലയിലുണ്ട്. അത്തരം രീതികളില്‍ താത്പര്യമില്ലയെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. കഴിവുള്ള കലാകാരന്മാര്‍ ഒരുപാട് പേരുണ്ട്. തങ്ങളുടെ ഭാഗം നല്ലതാക്കണം എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. എന്നാല്‍ പരിചയ സമ്പന്നരായ ചിലര്‍ അഡ്ജെസ്റ്റ്മെന്റുകള്‍ക്കായി ആഗ്രഹിക്കുന്നതെന്നും മൃദുല കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (20 minutes ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (32 minutes ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (38 minutes ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (46 minutes ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (50 minutes ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (1 hour ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (1 hour ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (1 hour ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (1 hour ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (1 hour ago)

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; ആകെ അറസ്റ്റ് 10971; കഴിഞ്ഞ ദിവസം 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായി  (1 hour ago)

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത്  (1 hour ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (2 hours ago)

Malayali Vartha Recommends