ഇഞ്ചിയുടെ സവിശേഷ സ്വഭാവം അറിഞ്ഞിരിക്കണം
അമിതവണ്ണം കുറയ്ക്കാന്‍ വളരെ നല്ലതാണ് ഇഞ്ചി. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അല്പം ഇഞ്ചി നീരും, തേനും ചേര്‍ത്ത് കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും ഇഞ്ചി കഴിക്കുന്നത് ഗുണം ചെയ്യും. പാലില്‍ അല്പം ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന shogaols, gingerols എന്നിവയാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഇതിന് സഹായിക്കും.
ഇഞ്ചിനീരില് അല്‍പ്പം നാരങ്ങ നീര് കൂടി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചികൊണ്ടുളള ചായയില്‍ അല്‍പ്പം നാരങ്ങാനീര് കൂടി ചേര്‍ത്തും കുടിക്കാം.
ഗ്രീന്‍ ടീ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്ക്കും അറിയാം. ഗ്രീന്‍ ടീയോടൊപ്പം ഇഞ്ചികൂടി ചേര്‍ത്താല്‍ ഇതിന്റെ ഗുണം കൂടും.
https://www.facebook.com/Malayalivartha