Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

മഴക്കാലമെത്തി ഒപ്പം പനിക്കാലവും; പനിക്കുമ്പോൾ ഈ ആഹാരങ്ങളെ ഒഴിവാക്കൂ

26 JULY 2019 01:13 PM IST
മലയാളി വാര്‍ത്ത

പനി എന്ന പണി കിട്ടിയിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പനി, ജലദോഷം എന്നീ രോഗങ്ങൾ മാരകമല്ലെങ്കിലും അത് നമ്മിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ വലുതാണ്. പനിയുടെ കൂടെ പലപല ശാരീരിക ബുദ്ധിമുട്ടുകൾ നമ്മെ അലട്ടും. തലവേദന, ശരീരവേദന, ചുമ, മൂക്കടപ്പ്, കണ്ണിൽ കൂടി വെള്ളം ഒലിക്കൽ അങ്ങനെ എന്തൊക്കെ ആവലാതികളാണ് പനി സമയത്തു നമ്മെ കടന്നു പിടിക്കുന്നത്. പനിയുള്ളപ്പോൾ നമ്മിൽ പലരും കഞ്ഞി മാത്രമായിരിക്കും കഴിക്കുക. പക്ഷേ പനിയെ വക വയ്ക്കാതെ ആർത്തി പിടിച്ചു കൈയിൽ കിട്ടുന്നതെല്ലാം കഴിക്കുന്നവരും കുറവല്ല. ശരീരത്തിലെ ജലാംശം കുറഞ്ഞ് നിർജലീകരണം വരെ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ് പനിക്കാലം. അത് കൊണ്ട് തന്നെ പല ആഹാരങ്ങളും പനി പിടിച്ചു വിറച്ചിരിക്കുമ്പോൾ നാം ഒഴിവാക്കേണ്ടതായിട്ടുണ്ട്. അവ എന്തൊക്കെയാണെന്നു അറിയാം. അറിഞ്ഞാൽ മാത്രം പോര പനിയുള്ളപ്പോൾ അവ തീർച്ചയായും ഒഴിവാക്കുക.

പനിയായിരിക്കുന്ന സമയത്ത് തീർത്തും ഒഴിവാക്കേണ്ടുന്നവയാണ്‌ തണുത്ത ആഹാര സാധങ്ങൾ. തണുത്തവ കഴിയ്ക്കുന്നത് കൂടുതൽ ക്ഷീണത്തിലേക്കും തളർച്ചയിലേക്കും നമ്മെ നയിക്കും. തണുത്തവയ്ക്കു പകരം ചെറുചൂടുള്ള ഭക്ഷണങ്ങൾ, സൂപ്പ് എന്നിവ കഴിക്കാവുന്നതാണ്. ഇത് വഴി രോഗലക്ഷണങ്ങളിൽ നിന്നും ഉടനടി ആശ്വാസം കിട്ടുന്നതാണ്. തണുത്തത് കഴിക്കുമ്പോൾ തൊണ്ടയ്ക്കു മാത്രമല്ല ശരീര്ത്തിനും ആയാസം നൽകുകയാണ് ചെയ്യുന്നത്. തണുത്ത ഭക്ഷണം കഴിയ്ക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നു. പനിപോലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ ശരീരത്തിന്റെ ചൂട് നിലനിർത്തുന്ന തരം ഭക്ഷണങ്ങളാണ് നാം കൂടുതലായും കഴിക്കേണ്ടുന്നത്.

കൊഴുപ്പിന്റെ അളവ് വളരെ കൂടുതലുള്ളവയാണ് എണ്ണമയമുള്ള ആഹാരങ്ങൾ. ഇവ പനിയുള്ള സമയത്ത് കഴിച്ചാൽ ദഹിക്കാൻ വൈകുകയും ദഹിക്കാത്തവ ഉളളിൽ കിടന്നു ഛർദിക്ക് കാരണമാകും. വയറിനും അസ്വസ്ഥതകൾ സ്യഷ്ടിച്ചേക്കാം. ചിപ്‌സ്, ചിക്കൻ ഫ്രൈ എന്നിവ കഴിയ്ക്കുന്നതിലൂടെ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞ് കൂടുന്നതിനൊപ്പം രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നു. അതിനാൽ പനി സമയത്തു എണ്ണമയമുള്ള ആഹാര വസ്തുക്കൾ കഴിക്കരുത്.

പനിയുള്ളപ്പോൾ മാത്രമല്ല പനിയില്ലാത്തപ്പോഴും കഴിക്കാതിരിക്കേണ്ടുന്നതാണ് ഹോട്ടലുകൾ, ബേക്കറികൾ എന്നിവടങ്ങളിൽ നിന്നും കിട്ടുന്ന ആഹാരം. പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഇവ കാരണമാകാറുണ്ട്. എണ്ണയും മസാലയും മറ്റ് വസ്തുക്കളും ചേർന്നതാണ് ഫാസ്റ്റ് ഫുഡുകൾ. ഇവയിൽ പലതും ദഹിക്കാൻ താമസമുള്ളതും ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യുന്നതാണ്. ഇവ ഒഴിവാക്കി എളുപ്പം ദഹിക്കുന്ന ആഹാരം പനിയുളളപ്പോൾ കഴിയ്ക്കുക.

പനിയുള്ള സമയത്ത് പാൽ ഉത്പന്നങ്ങളെ അകറ്റി നിർത്തണം. എന്നാൽ കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങളെ മാറ്റേണ്ടുന്ന കാര്യം ഇല്ല കേട്ടോ. പാൽ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. ദഹന പ്രക്രിയയിൽ ഇത് തടസ്സം സ്യഷ്ടിക്കുമെന്നുള്ളതിനാൽ പാൽ ഉൽപ്പന്നങ്ങളെയും പനി കാലത്തു അകറ്റി നിർത്തൂ.

പനിയുള്ള സമയത്ത് പലർക്കും നാവിൽ കയ്പു നിറഞ്ഞു നിൽക്കും. ഒന്നും രുചി കാണില്ല. അതിനാൽ പലരും ഈ സമയം തിരഞ്ഞെടുക്കുന്നത് മധുരമുള്ള ആഹാരങ്ങളെയായിരിക്കും. അത് നല്ലതല്ല. പാക്കറ്റിൽ ലഭിക്കുന്ന ജ്യൂസ്, ഡോനട്ട്, കേക്ക്, മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയാൽ നമ്മിലെ ശ്വേതരക്താണുക്കൾക്ക് രോഗാണുക്കൾക്കെതിരെ പൊരുതാനുള്ള കഴിവ് നഷ്ടമാകും. ഇത് രോഗം മൂർച്ഛിക്കാനോ, ഏറെ നാൾ രോഗം തുടരാനും കാരണമാകുമെന്നതിനാൽ ഈ വക പനി കാലത്തു ഒഴിവാക്കുക.

മദ്യം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുകയാണ് ചെയ്യുന്നത്. രോഗപ്രതിരോധ ശേഷി കുറയുന്നതോടെ പനി മാറാൻ കാലതാമസം എടുക്കും. പനിക്കൊപ്പം മറ്റ് പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെയും തലച്ചോറിന്റെയും താളം തെറ്റിക്കുന്നതിൽ മദ്യത്തിന് നല്ലൊരു പങ്കുണ്ട്. അത് കൊണ്ട് തന്നെ പനിയുള്ളപ്പോൾ മാത്രമല്ല പനിയില്ലാത്തപ്പോഴും മദ്യ സേവ വേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (50 minutes ago)

വർഷങ്ങൾക്കുശേഷം പിടിയിൽ...  (1 hour ago)

സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു...  (1 hour ago)

സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്  (1 hour ago)

IRAN ഇന്ന് രാത്രി ഇറാനെ ആക്രമിച്ചേക്കാം  (1 hour ago)

കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം  (2 hours ago)

പെൺകുട്ടിയെ രക്ഷിക്കാൻ  (2 hours ago)

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (2 hours ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (2 hours ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (2 hours ago)

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (2 hours ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (2 hours ago)

21-ന് സൂചനാസമരം ..  (2 hours ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (3 hours ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (3 hours ago)

Malayali Vartha Recommends