Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഡാൻസിലൂടെയും ആരോഗ്യം ; സുംബ ഡാൻസിന്റെ ആരോഗ്യ ഗുണങ്ങൾ

22 AUGUST 2019 05:10 PM IST
മലയാളി വാര്‍ത്ത

ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ പല രീതിയിലുള്ള വ്യാമങ്ങളുണ്ട്. ഡാൻസ് ചെയ്യാനും പാട്ടു കേൾക്കാനും ഇഷ്ടമുള്ളവർക്കിടയിൽ സുംബ താരമാകുകയാണ്. പാട്ടിന്റെ താളത്തിനൊപ്പം ചുവടു വയ്ക്കുമ്പോൾ തടിയും കുറയും എപ്പോഴും സന്തോഷമായിട്ടുമിരിക്കാം. സുംബ എന്നു കേൾക്കുമ്പോൾ എന്താണത് എന്ന് അറിയാത്തവർ ഇപ്പോൾ കുറവായിരിക്കും. സുംബ എന്നാൽ വിവിധ നൃത്തങ്ങളുടെ സമന്വയമായ ഡാൻസ് ഫിറ്റ്നസ് പ്രോഗ്രാമാണ്. ലാറ്റിൻ അമേരിക്കയിൽ നിന്നും വന്ന സുംബ നമ്മുടെ നാട്ടിലും പ്രചാരം നേടി. സുംബയുടെ ആരോഗ്യനേട്ടങ്ങളെക്കുറിച്ച് കൂടുതലാണ് അറിയാം. പാട്ടിന്റെ താളത്തിനൊപ്പം സുംബ ചെയ്യുന്നതോടെ സീറോടോണിൻ (serotonin) എന്നൊരു ഹോർമോൺ നമ്മുടെ ശരീരത്തിൽ വർധിക്കുന്നു. സീറോടോണിനെ ഹാപ്പി ഹോർമോണെന്നും വിളിക്കുന്നുണ്ട്. സുംബ ചെയ്ത് കഴിയുമ്പോൾ സീറോടോണിൻ ഹോർമോണിന്റെ വ്യാപനത്താൽ നമ്മുക്ക് സന്തോഷം അനുഭവപ്പെടുന്നു. മറ്റു വർക്കൗട്ടുകൾ നമ്മൾ വ്യക്തിപരമായി ചെയ്യുമ്പോൾ കിട്ടാത്ത സന്തോഷം സുംബ ചെയ്യന്നതിലൂടെ നമ്മുക്ക് കിട്ടുന്നു. സംഘം ചേർന്ന് ചടുലമായ പല താളങ്ങൾക്ക് ചുവടുവയ്ക്കുമ്പോൾ മടുപ്പ് അനുഭവപ്പെടാനുള്ള സാധ്യത കുറയുകയാണ്. മറ്റുള്ളവർ ചുവടുവയ്ക്കുന്നത് കാണുമ്പോൾ തന്നെ നമ്മളും ഒപ്പം ചുവടു വയ്ക്കും.ഏത് പ്രായക്കാർക്കും സുംബ ചെയ്യാവുന്നതാണ്.. ഏഴ് മുതൽ എഴുപതു വയസ് വരെയുള്ളവർ സുംബ ചെയ്യുന്നുണ്ട്. നമ്മളുടെ ശരീര ആരോഗ്യ സ്ഥിതി അനുവദിക്കുന്നുണ്ടെങ്കിൽ ആർക്കും സുംബ ചെയ്യാം. സാധാരണ രീതിയിൽ ഒരു സെഷന്റെ ദൈർഘ്യം നാൽപ്പത്തിയഞ്ച് മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ്.

സുംബ ശരീരത്തിന് നൽകുന്ന ആരോഗ്യ ഗുണം ഏറെയാണ്. പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കുമ്പോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള മസിലുകൾക്ക് അനായാസമായി വ്യായാമം കിട്ടുന്നു. കൈകളും കാലുകളുമെല്ലാം ശരിയായ താളത്തിൽ ചലിക്കുമ്പോൾ സ്വാഭാവികമായി മികച്ച ആകാരവടിവ് നേടാൻ ഇതിലൂടെ കഴിയും. ഉദാഹരണത്തിനു കൈകൾ ഉയർത്തുമ്പോൾ ഉദരത്തിന്റെ ഇരുവശങ്ങളിലുമുള്ള പേശികൾക്ക് വ്യായാമം ലഭിക്കുന്നു. ചെറിയൊരു വാം അപ്പ് സെഷനോടെ തുടങ്ങുന്ന സുംബ. അതിനു ശേഷം പടിപടിയായി വേഗത്തിലുള്ള പാട്ടിനൊപ്പം ചുവടുകൾ വയ്ക്കുന്നു. ഇടയ്ക്ക് ഒരു കാർഡിയോ സെഷനും കാലുകളുടെ മസിലുകൾ ബലപ്പെടുത്താനുള്ള സെഷനും ഉൾപ്പെടുത്തിയിരിക്കുന്നു. സ്ട്രെച്ചിങ് സെഷനോടെ അവസാനിക്കുന്നു. സുംബ ചെയ്യുമ്പോൾ കുടൂതൽ സമയം ശ്വാസമെടുക്കുന്നതിനാൽ നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നുണ്ട്.

ശരീരത്തിനു ശരിയായ വ്യായാമവും ഒപ്പം സമീകൃതാഹരവും ലഭിക്കുന്നതോടെ വണ്ണം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും . സുംബ ചെയ്യുന്നതിനോടൊപ്പം അമിത വണ്ണം കുറയ്ക്കാൻ ഭക്ഷണരീതിയും നിയന്ത്രിക്കാം. ശരീരത്തിനു ശരിയായ വ്യായാമവും ഒപ്പം സമീകൃതാഹരവും ലഭിക്കുന്നതോടെ വണ്ണം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. അമിത വണ്ണം കുറയ്ക്കുന്നത് പോലെ ശരീരത്തിന്റെ തൂക്കം കൂട്ടാനും സുംബയ്ക്ക് കഴിയും. സൂംബ ചെയ്ത് കഴിഞ്ഞാൽ നല്ല വിശപ്പ് അനുഭവപ്പെടുമ്പോൾ പോഷക ഗുണമുള്ള ആഹാരം കഴിച്ചാൽ ശരീരത്തിന്റെ തൂക്കം കൂട്ടാനും സാധിക്കും. ശരിയായ ക്രമത്തിലുള്ള ഭക്ഷണവും സുംബയും ചേർന്നാൽ മികച്ച ആകാരവടിവ് നേടാനാകും. സുംബ ചെയ്യുമ്പോൾ ശരീരത്തിൽ നിന്നും 600 മുതൽ 1000 കലോറി കുറയുന്നുണ്ട് . അമിത വണ്ണം കുറയ്ക്കുന്നത് പോലെ ശരീരത്തിന്റെ തൂക്കം കൂട്ടാനും സുംബയ്ക്ക് കഴിയും. സൂംബ ചെയ്ത് കഴിഞ്ഞാൽ നല്ല വിശപ്പ് അനുഭവപ്പെടുമ്പോൾ പോഷക ഗുണമുള്ള ആഹാരം കഴിച്ചാൽ ശരീരത്തിന്റെ തൂക്കം കൂട്ടാനും സാധിക്കും. ശരിയായ ക്രമത്തിലുള്ള ഭക്ഷണവും സുംബയും ചേർന്നാൽ മികച്ച ആകാരവടിവ് നേടാനാകും. സുംബ ചെയ്യുമ്പോൾ ശരീരത്തിൽ നിന്നും 600 മുതൽ 1000 കലോറി കുറയുന്നതായി കണക്കാക്കപ്പെടുന്നു.

സുംബ ചെയ്യാൻ വരുന്നതിനു രണ്ടു മണിക്കൂർ മുൻപ് മിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ശരീര ഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ സുംബ ചെയ്തതിനു ശേഷം അത്താഴം പോഷകകരമായ വിഭവങ്ങളുമായി നല്ലൊരു അളവിൽ കഴിക്കാവുന്നതാണ്. സുംബ ചെയുമ്പോൾ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം. ഫിറ്റ്നസ് വർക്കൗട്ടുകൾക്കുളളതുപോലെ സുംബയ്ക്കുമുണ്ടൊരു ഡ്രസ് കോഡ്. ഡാൻസ് ചെയ്യുമ്പോൾ ശരീരത്തിന്റെ മുകൾ ഭാഗത്ത് ടീ - ഷർട്ട് ധരിക്കാവുന്നതാണ്. താഴെ ഭാഗത്ത് ലെഗിൻസോ, ത്രീ ഫോർത്തോ, ട്രാക്ക് പാന്റ്സോ ധരിക്കാം. കുടൂതൽ സമയം ചുവടുവയ്ക്കുന്നതിനാൽ നിലാവാരമുള്ള സ്പോർട്സ് ഷൂ ധരിക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (19 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends