Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

വളർത്ത് മൃഗങ്ങളെ താലോലിക്കുന്നവർ ശ്രദ്ധിക്കുക! വളര്‍ത്തുനായയുടെ ഉമിനീരിൽ നിന്നും അണുബാധ; മധ്യവയസ്സ്ക്കകൻ മരണത്തിനു കീഴടങ്ങി; നായയുമായി ഇടപഴകുമ്പോൾ ഈ കാര്യങ്ങൾ ചെയ്യരുത്

29 NOVEMBER 2019 11:34 AM IST
മലയാളി വാര്‍ത്ത

വളർത്ത് നായ്ക്കളെ താലോലിക്കാനും വളർത്താനും ഇഷ്ട്ടപ്പെടുന്നവർ ധാരാളമുണ്ട്. നമ്മുടെ പലരുടെയും വീട്ടിൽ നായ്ക്കൾ വാലാട്ടി ഓടി നടക്കാറുമുണ്ട്. എന്നാൽ വീട്ടിൽ വളർത്ത് നായ ഉള്ളവർ ജാഗ്രത. മുൻകരുതൽ എടുക്കേണ്ടുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വളര്‍ത്തു നായയുടെ ഉമിനീരിൽ നിന്നുണ്ടായ അണുബാധ മൂലം ഒരു വ്യക്തിക്ക് ജീവൻ നഷ്ടമായിരിക്കുകയാണ്. ഇത് കേട്ട് പേടിക്കാനോ ,പരിഭ്രാന്തരാകാനോ അല്ല. മറിച്ച് മുൻകരുതൽ എടുക്കാനാണ് ഈ വാർത്ത അറിയിക്കുന്നത്. ജര്‍മനിയിലുള്ള ഒരു 63 കാരനാണ്‌ വളർത്ത് നായയുടെ ഉമിനീരിൽ നിന്നും ബാധയുണ്ടായത്. വളര്‍ത്തു നായയുടെ ഉമിനീരിൽനിന്നുണ്ടായ അണുബാധ മൂലം അദ്ദേഹത്തിനു നഷ്ടപ്പെട്ടത് സ്വന്തം ജീവനാണ്. വളര്‍ത്തുനായയുമായി കളിക്കുമ്പോള്‍ നായയുടെ ഉമിനീരിൽക്കൂടി ക്യാപ്‌നോസൈറ്റോഫാഗ കാനിമോർസസ് എന്ന ബാക്ടീരിയ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എത്തുകയായിരുന്നു. മാത്രമല്ല മാരകമായ അണുബാധ ഉണ്ടാകുകയും ചെയ്തു. അങ്ങനെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചായിരുന്നു അദ്ദേഹം മരിച്ചത്.

ഒപ്പം കടുത്ത ന്യുമോണിയയും അദ്ദേഹം നേരിട്ടിരുന്നു. ശരീരമാസകലം ചുവന്നു തടിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ പേരു ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. കടുത്ത പനിയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം. പിന്നീട് രോഗിക്ക് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. മാത്രമല്ല ദേഹമാകെ ചുവന്നു തടിക്കുകയും ചെയ്യുകയായിരുന്നു. ഇതിനൊക്കെ പിന്നാലെ വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു മരണം സംഭവിക്കുകയും ചെയ്തു. ഒടുവിൽ എവിടെ നിന്നുമാണ് ഇത് സംഭവിച്ചതെന്ന അന്വേഷണത്തിലാണ് നായയില്‍ നിന്നാണ് അണുബാധ ഉണ്ടായതെന്നു കണ്ടെത്താൻ കഴിഞ്ഞത്. ഒന്നര മില്യന്‍ ആളുകളില്‍ ഒരാള്‍ക്കാണ് ഈ അവസ്ഥ ഉണ്ടാകുക എന്ന കാര്യം ശ്രദ്ധേയം. സാധാരണ നായയുടെ കടിയില്‍ നിന്നും അണുബാധ ഉണ്ടാകാം. എന്നാല്‍ വെറുതെ നക്കിയാല്‍ പോലും ചിലപ്പോള്‍ അണുബാധ പിടിപെടാം എന്ന അവസ്ഥയുണ്ട്. പൂച്ചയില്‍നിന്നും ഈ അണുബാധ ചിലര്‍ക്ക് പകരാറുണ്ട് എന്ന കാര്യമാ മറക്കരുത്.

പഗ്ഗ്‌, ലാബ്രഡോര്‍, റോട്‌വീലർ, അഫ്ഗാൻ ഹൂണ്ട്, ഡാൽമേഷ്യൻ, പോമറേനിയൻ, ബോക്സര്‍, അങ്ങനെ പല തരത്തിലുള്ള നായകളെ നാം വളർത്തുന്നുണ്ട്. ഇവയോടെല്ലാം ഇടപ്പഴകുമ്പോൾ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. എന്തൊക്കെയാണെന്ന് നോക്കാം. നായയുമായി അടുത്ത് ഇടപഴകിയാല്‍ മാരകമായ രോഗങ്ങള്‍ക്ക് സാധ്യതയെന്ന് നേരത്തെയും പഠനങ്ങൾ വന്നിട്ടുണ്ട്. ഉടമസ്ഥനോട് നായക്കുള്ള സ്നേഹപ്രകടനം കാണുമ്ബോള്‍ വാലാട്ടിയും, ദേഹത്തേക്ക് ഓടികയറി കെട്ടിപ്പിടിച്ചുമാണ് പ്രകടിപ്പിക്കുന്നത്. ചില നായ്ക്കള്‍ മുഖത്ത് നക്കുന്നതും ഒരു ശീലമാണ്. എന്നാൽ ചിലര്‍ ഇതിന് സമ്മതിക്കാറില്ല. ഒരുപാട് ആളുകളും നായയെ മുഖത്ത് നക്കാന്‍ അനുവദിക്കുന്നവരാണ്, ഈ സ്നേഹ പ്രകടനങ്ങള്‍ പ്രായഭേദമന്യേയാണ് നടക്കുന്നത്. എന്നാൽ നായയെ വളര്‍ത്തുന്നവര്‍ ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നാണ് നായ വിദഗ്ദർ പറയുന്നത്‌. നാക്കിയുള്ള സ്നേഹ പ്രകടനങ്ങൾ ഒഴിവാക്കുക. നായകളുടെ വായയുടെ ഭാഗത്ത് ഒരു തരം ബാക്ടീരിയ ഉണ്ട്, ഇത് നായയുടെ ഉമിനീരിലൂടെ നിങ്ങളുടെ മുഖത്ത് നക്കുമ്ബോള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഇത് പല ത്വക്ക് രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. പിന്നീട് ഇത് മാരകമായ ത്വക്ക് വ്യാധി ആകുന്നുവെന്നും വിദക്തർ പറയുന്നു. അതുകൊണ്ടു തന്നെ നായകളെ മുഖത്ത് നക്കാന്‍ അനുവദിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത്തരത്തിലുള്ള സ്നേഹ പ്രകടനം ഒഴിവാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (31 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends