Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ഗർഭകാലങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ ? ഏതൊക്കെ സാഹചര്യത്തിൽ പാടില്ല; തുറന്ന് പറഞ്ഞ് ജോമോൾ ജോസഫ്

11 JANUARY 2020 11:36 AM IST
മലയാളി വാര്‍ത്ത

പലരുടെയും മനസിൽ ഉണ്ടാകുന്ന വലിയൊരു സംശയമാണ് ഗർഭകാലങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ എന്ന് വലിയ സംശയം. ആ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത മോഡലിസ്റ്റ് ജോമോള്‍ ജോസഫ്. വളരെ വ്യക്തമായി തന്നെ സംശയങ്ങൾക്ക്‌ മറുപടി നൽകിയിട്ടുണ്ട്.

ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ഗർഭകാലത്തും ആസ്വദിക്കൂ ലൈംഗീക സുഖം..
ഗർഭകാലത്ത് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാവോ എന്നത് മിക്ക ആളുകളുടേയും സംശയമാണ്..
ഗർഭകാലം എന്നത് ഗർഭിണികൾക്കും അവരുടെ പങ്കാളികൾക്കും നിരവധി ആശങ്കകളുടെ കാലഘട്ടമാണ്. ഗർഭകാലത്ത് ലൈംഗീകബന്ധം ആകാമോ, അതിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ (റിസ്ക്) ഉണ്ടാകുമോ, എന്നതൊക്കെ പലരും അവരോട് തന്നെയും മറ്റുള്ളവരോടും ചോദിക്കുന്ന ചോദ്യങ്ങളാണ്. എന്നാൽ പലരും ഈ ചോദ്യങ്ങൾ അവരെ ചികിൽസിക്കുന്ന ഡോക്ടറോട് ചോദിക്കാൻ മടിയോ നാണക്കേടോ വിചാരിക്കുകയും ഈ ചോദ്യങ്ങൾ ഉന്നയിക്കാൻ വിമുഖത കാണിക്കുകയും ചെയ്യുന്നു.
<p>സാധാരണ നിലയിൽ ഗർഭകാലത്ത് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിന് യാതൊരു വിധ തടസ്സങ്ങളുമില്ല എന്നതാണ് വസ്തുത. അതിനാൽ തന്നെ ഇത്തരം ആശങ്കൾകൾക്ക് ഒരു പരിധിവരെ സ്ഥാനവുമില്ല. കാരണം ലൈംഗീക ബന്ധം എന്നത് ലൈംഗീക പങ്കാളികൾക്കിടയിലെ സാധാരണ സംഗതി മാത്രമാണ്.

ലൈംഗീക ബന്ധത്തിനായി ലിംഗം അകത്ത് പ്രവേശിക്കുമ്പോൾ ഗർഭാശയത്തിലുള്ള കുഞ്ഞിന് യാതൊരു ദോഷവും സംഭവിക്കുന്നില്ല, കാരണം അംനിയോട്ടിക് ഫ്ലൂയിഡിനുള്ളിൽ സുരക്ഷിതമായി ഗർഭാശയത്തിനുള്ളിൽ പലതരം മസിൽ പേശികളാൽ സംരക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞുള്ളത്. കൂടാതെ മ്യൂകസ് പ്ലഗ് ഉപയോഗിച്ച് സെർവിക്സിനാൽ ഗർഭാശയത്തിലുള്ള കുഞ്ഞിനെ ഇൻഫക്ഷനിൽ നിന്നടക്കം നിങ്ങളുടെ ശരീരം സ്വാഭാവികമായി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. സെർവിക്സിലെ മ്യൂകസ് പ്ലഗ്ഗിനകത്തേക്ക് പെനിട്രേഷൻ (ലിംഗം കടത്തൽ) സാധ്യമല്ലാത്തതിനാലും ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനായി യാതൊരു ഭയവും ആശങ്കയും പ്രകടിപ്പിക്കേണ്ടതില്ല. ഗർഭകാലത്തിന്റെ അവസാന നാളുകളിൽ വരെ ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിന് യാതൊരു തടസ്സവും റിസ്കുമില്ല, എന്നാൽ ചില പഠനങ്ങളിൽ അവസാന മാസത്തെ ലൈംഗീകബന്ധം റിസ്കാണ് എന്ന് പറയുന്നു. അതിനു കാരണം, പ്രസവം എന്നത് കോൺട്രാകഷൻസ് മൂലമാണ് സംഭവിക്കുന്നത്, ശുക്ലത്തിലെ പോസ്റ്റാഗ്ലാണ്ടിൻസ് പോലുള്ള ഹോർമോൺസിന് കോൺട്രാക്ഷൻസിനെ ഉത്തേജിപ്പിക്കാൻ കഴിവുള്ളതുകൊണ്ട്, കോൺട്രാക്ഷൻ സംഭവിക്കുകയും, അവസാന നാളുകളിലെ (അവസാന മാസം) ലൈംഗീക ബന്ധം പ്രസവത്തിന് കാരണമാകുകയും ചെയ്യാം എന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഗർഭകാലത്തെ ലൈംഗീകബന്ധത്തിൽ നിന്നും ഏതൊക്കെ സാഹചര്യത്തിൽ വിട്ടുനിൽക്കണം??

1. അകാല പ്രസവം അതായത് പ്രസവം നേരത്തേയാകാൻ (pre-term labour) അതായത് 37 ആഴ്ചകൾക്ക് മുമ്പ് പ്രസവം നടക്കാൻ സാധ്യതയുണ്ട് എന്ന് നിങ്ങളുടെ ഡോക്ടർ കണ്ടെത്തുന്ന സാഹചര്യത്തിൽ ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നത് കോൺട്രാക്ഷൻസ് വർദ്ധിപ്പിക്കുന്നത് വഴി പ്രസവം നേരത്തെ സംഭവിക്കുകയും അത് മിസ് ക്യാര്യേജിന് വഴിവെക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലൈംഗീക ബന്ധത്തിൽ നിന്നും വിട്ടുനിൽക്കുന്നത് നല്ലതാണ്.

2. ഹൈ റിസ്കോ, റിസ്കോ ഉള്ള ഗർഭകാലമാണ് നിങ്ങളടേതെങ്കിലും ലൈംഗീകബന്ധത്തിൽ നിന്നും വിട്ടുനിൽക്കണം.

3. അസാധാരമായ വയറുവേദനയോ അടിവയറിന് വേദനയോ ഉള്ള വ്യകതിയാണ് നിങ്ങളെങ്കിൽ

4. സെർവിക്കൽ പ്രശ്നങ്ങളുള്ള ആളാണ് നിങ്ങളെങ്കിൽ (സെവിക്കൽ പ്രശ്നങ്ങൾ അകാല പ്രസവത്തിന് കാരണമായേക്കാം)

5. നിങ്ങൾ ഇതിന് മുമ്പ് പ്രീമെച്വേർഡ് ബേബിക്ക് ജന്മം നൽകിയ ആളാണ് എങ്കിൽ

6. നിങ്ങളുടെ പ്ലാസന്റെ താഴെയാണ് (low level placenta) എന്ന് ഡോക്ടർ ഡയഗ്നൈസ് ചെയ്തപ്പോൾ കണ്ടെത്തിയിട്ടുണ്ട് എങ്കിൽ

7. നിങ്ങളുടെ ഗർഭാശയ പേശികൾക്ക് തകരാർ സംഭവിക്കുയോ വെള്ളം പൊട്ടിയ ആളോ ആണ് എങ്കിൽ</p>
നിങ്ങൾക്ക് വിശദീകരിക്കാനാകാത്ത വജൈനൽ ബ്ലീഡിങ്ങോ ഹെവി ഡിസ്ചാർജ്ജോ ഉള്ള ആളാണ് എങ്കിൽ

9. നിങ്ങളുടെ ഗർഭാശയത്തിൽഒന്നിലധികം കുട്ടികളെ (ഇരട്ടകളോ അതിൽ കടുതലോ) നിങ്ങൾ ഗർഭം ധരിക്കുന്നു എങ്കിൽ
10. നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ജനനേന്ദ്രിയ ഇൻഫക്ഷനോ രോഗങ്ങളോ ഉള്ള വ്യക്തികളാണ് എങ്കിൽ.

മുകളിൽ പറഞ്ഞ പത്തു സാഹചര്യങ്ങളിലും ഗർഭകാല ലൈംഗീക ബന്ധത്തിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കുകയാണ് നല്ലത്, ഇതിനൊക്കെ ഉപരിയായി നിങ്ങളുടെ ഡോക്ടറോട് മടിയോ നാണക്കേടോ വിചാരിക്കാതെ ഉപദേശം സ്വീകരിക്കുക. നിങ്ങൾ വെറുതേ കെട്ടിപ്രിടിച്ച് കിടന്നതുകൊണ്ടോ, ഉമ്മവെച്ചതുകൊണ്ടോ അല്ല നിങ്ങൾ ഗർഭിണിയായത് എന്നത് നിങ്ങളെ പരിശോധിക്കുന്ന ഡോക്ടർക്ക് അറിയാം. അതുകൊണ്ട് യാതൊരു മടിയും കൂടാതെ ഡോക്ടറോട് മനസ്സുതുറക്കൂ, ഗർഭകാല ലൈംഗീകബന്ധം ആസ്വദിക്കൂ. ഗർഭിണിയുടെ ശരീരം അധികം കുലുങ്ങാതെയും, വയറിന് കനം കൊടുക്കാതെയുമുള്ള പൊസിഷനുകൾ പങ്കാളികൾ തമ്മിൽ ചർച്ചചെയ്ത് കണ്ടെത്തി ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതാണ് നല്ലത്.
ഗർഭകാലത്ത് കൊടുങ്കാറ്റിനേക്കാൾ ആസ്വദിക്കാനാകുക മന്ദമാരുതനാണ് എന്നത് മറക്കരുത്, ഇനി ഞാൻ പറഞ്ഞില്ല നിങ്ങളൊട്ട് കേട്ടുമില്ല എന്നു പറഞ്ഞ് എന്നെ കുറ്റപ്പെടുത്തണ്ട .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (5 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (6 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (6 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (7 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (7 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (7 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (8 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (8 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (8 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (8 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (8 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (9 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (9 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (9 hours ago)

Malayali Vartha Recommends