Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയത്തിന്റെ കാര്യം പോക്കാ..! അറിയേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്..

01 MAY 2021 05:17 PM IST
മലയാളി വാര്‍ത്ത

ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തപ്രവാഹത്തിന് നേരിടുന്ന തടസ്സമാണ് ഹൃദയാഘാതത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രക്തം കട്ടപിടിക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. എത്രയും പെട്ടെന്ന് ഈ തടസ്സം നീക്കി ധമനിയിലൂടെ രക്തപ്രവാഹം പുനഃസ്ഥാപിക്കലാണ് പൂര്‍ണഹൃദയാഘാതത്തിന്റെ ചികിത്സയുടെ ലക്ഷ്യം.

ആരോഗ്യകാര്യങ്ങളില്‍ നമ്മളെ ഏറ്റവുമധികം ഭയപ്പെടുന്ന, അല്ലെങ്കില്‍ നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ് ഹൃദയാഘാതം. പല കാരണങ്ങള്‍ കൊണ്ടും ഹൃദയാഘാതം സംഭവിക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിത ശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ മുതല്‍ പാരമ്പര്യം വരെ ഇതിന് കാരണമായി പറയാറുണ്ട്. ഇത് പോലെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.

ഒന്നാമതായി

പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ നേരിടാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് നമുക്കറിയാം. ഹൃദയാഘാതത്തിന്റെ കാര്യത്തിലും പ്രായം ഒരു ഘടകമായി വരാറുണ്ട്. 45 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരിലും 55 വയസിന് മുകളിലുള്ള സ്ത്രീകളിലും മറ്റ് പ്രായക്കാരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രണ്ടാമതായി

ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ ക്രമേണ ഹൃദയാഘാതത്തിലേക്ക് വഴിവച്ചേക്കാമെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. കഴിക്കുന്ന ഭക്ഷണം അനാരോഗ്യകരമായതാണെങ്കില്‍ മോശം കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. ഇത് കൊളസ്‌ട്രോളിന് കാരണമാകും. ഈ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞുകൂടുകയും ഇത് രക്തയോട്ടത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലും ഹൃദയാഘാതം സംഭവിക്കാം.

മൂന്നാമതായി

അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കും. സമാനമായി ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കുമെല്ലാം വഴിവയ്ക്കാന്‍ അമിതവണ്ണത്തിന് സാധിക്കും. രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും, കൊളസ്‌ട്രോള്‍, ഷുഗര്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ പിടിപെടാനുമെല്ലാം അമിതവണ്ണം കാരണമാകാറുണ്ട്. ഇവയെല്ലാം തന്നെ ഹൃദയാഘാത സാധ്യത കൂട്ടുന്നുണ്ട്. അതിനാല്‍ ശരീരവണ്ണം ഉയരത്തിനും പ്രായത്തിനും അനുസരിച്ച് സന്തുലിതമായി സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

നാലാമതായി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പലപ്പോഴും ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കാറുണ്ട്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ അത് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് 'നോര്‍മല്‍' ആണെന്ന് ഉറപ്പു വരുത്തണം. ബിപിയെ കണ്ടില്ലെന്ന് നടിച്ച്, അതിനെ ഇഷ്ടാനുസരണം വിടുന്നതും അപകടമാണ്. അത്തരം ആളുകളിലാണ് അധികവും അപ്രതീക്ഷിതമായി പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്.

അഞ്ചാമതായി

പുകവലിയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നൊരു ഘടകമാണ്. ദീര്‍ഘകാലമായി പുകവലിക്കുന്നവര്‍, അമിതമായി പുകവലിക്കുന്നവര്‍, പതിവായി പുകവലിക്കുന്നവരെ അനുഗമിക്കുന്നവര്‍ (പാസിവ് സ്‌മോക്കേഴ്‌സ്) എന്നിവരിലെല്ലാം ഹൃദയാഘാത സാധ്യത കൂടുതലാണ്.

ആറാമതായി

രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പോലെ തന്നെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന മറ്റൊരു ജീവിതശൈലീരോഗമാണ് പ്രമേഹം. ഡയറ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളിലും ഇത്തരക്കാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. രക്തത്തിലെ ഷുഗര്‍ ലെവല്‍ വര്‍ധിക്കാത്ത തരത്തില്‍ എപ്പോഴും ആരോഗ്യത്തെ നിയന്ത്രിച്ചുനിര്‍ത്തേണ്ടതും അനിവാര്യമാണ്.

അവസാനമായി

ആദ്യമേ സൂചിപ്പിച്ചത് പോലെ പാരമ്പര്യഘടകങ്ങളും വ്യക്തികളെ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. അതായത് അച്ഛന്‍, അമ്മ, അവരുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ഇങ്ങനെ ആര്‍ക്കെങ്കിലും ഹൃദയാഘാതം വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും എപ്പോഴും കരുതലെടുക്കുക. ഹൃദയത്തെ അപകടത്തിലാക്കുന്ന അനാരോഗ്യകരമായ ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്തുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends