Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്‌സിന്‍ എടുത്തവരില്‍ ചിലര്‍ക്ക് എന്തുകൊണ്ട് കൊവിഡ് വരുന്നു? വാക്‌സിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടോ അത് നല്‍കിയ രീതിയിലെ കുഴപ്പം കൊണ്ടോ അല്ല ചിലർക്ക് മാത്രം വാക്സിനേഷനുശേഷം കൊവിഡ് വരുന്നത്...അറിയേണ്ടതെല്ലാം

11 MAY 2021 12:24 PM IST
മലയാളി വാര്‍ത്ത

കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ ചിലര്‍ക്ക് എന്തുകൊണ്ട് കൊവിഡ് വരുന്നു? വാക്‌സിനേഷന്‍ തുടങ്ങിയപ്പോള്‍ മുതൽ ഉയരുന്ന ചോദ്യമാണ് ഇത്.

കൊവിഡ് പ്രതിരോധ വാക്സിനുകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് കണ്ടെത്തിയതാണ്. എന്നിരുന്നാലും, പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരിലും ഒരു ചെറിയ ശതമാനം ആളുകൾക്ക് കൊവിഡ് -19 രോഗബാധ വന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

ഇവയെ “വാക്സിൻ ബ്രേക്ക്‌ത്രൂ കേസുകൾ” എന്നാണ് വിളിക്കുന്നത്. ഇതിനർത്ഥം വാക്സിനേഷൻ എടുത്തിട്ടുള്ള ആളുകൾക്ക് അസുഖം വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, ചിലപ്പോൾ വന്നേക്കാം എന്നാണ്. ഇത്തരത്തിലുള്ള കേസുകൾ എത്രത്തോളം സാധാരണമാണെന്ന് വിദഗ്ദ്ധർ പഠനം നടത്തി വരികയാണ്.

 

 

പ്രതിരോധ ശേഷി പരമാവധി ഉറപ്പുവരുത്തുക എന്നതാണ് വാക്‌സിനേഷന്റെ ലക്ഷ്യം. വാക്‌സിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടോ അത് നല്‍കിയ രീതിയിലെ കുഴപ്പം കൊണ്ടോ അല്ല ചിലർക്ക് മാത്രം വാക്സിനേഷനുശേഷം കൊവിഡ് വരുന്നത്

 


വാസ്‌കിന്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ ഒരാളുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ അതിനെ തടയാന്‍ വാക്‌സിനുകള്‍ പര്യാപ്തമല്ല . മാത്രമല്ല വാക്‌സിന്‍ തല്‍ക്ഷണം പ്രവര്‍ത്തിക്കില്ല. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കും

 

ആദ്യ ഡോസ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതായത് ഓരോ ഡോസ് സ്വീകരിച്ച ശേഷവും അത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാന്‍ കുറച്ച് ദിവസങ്ങളെടുക്കും എന്ന് വ്യക്തം.

 

ആ സമയത്തിനുള്ളിൽ ശരീരത്തിൽ ഉള്ള വൈറസിനെ പ്രതിരോധിക്കാനാവില്ല. വാസ്‌കിന്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ ഒരാളുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ അതിനെ തടയാന്‍ വാക്‌സിനുകള്‍ പര്യാപ്തമല്ല എന്നാണു ഇവിടെ വ്യക്തമാകുന്നത് .

 


രോഗിയല്ലെങ്കിലും വൈറസ് കാരിയറാകാം ചിലപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്. രോഗം വന്നില്ലെങ്കില്‍, അയാളില്‍ വൈറസ് ഉണ്ടോ എന്ന് സ്ഥിരീകരിക്കുക ബുദ്ധിമുട്ടാണ് . വാക്‌സിന്‍ നല്‍കുമ്പോള്‍ അത് അറിയണമെന്നില്ല. വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധ ശേഷി കൂട്ടുന്നതിന് മമ്പേ തന്നെ, ശരീരത്തില്‍ പ്രവേശിച്ച വാക്‌സിനുകള്‍ അതിവേഗം വളര്‍ന്ന് പെരുകി ശരീരത്തെ ആകെ ബാധിച്ചേക്കാം.

 

 

വാക്‌സിന്‍ സ്വീകരിച്ചാലും ഇപ്പോള്‍ ശീലിച്ച കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഇനിയും തുടരണമെന്ന് ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിക്കുന്നു. വാക്‌സിന്‍ തടയുന്നത് രോഗത്തെയാണ്, അണുബാധയെ അല്ല. രോഗം വരാതെ നോക്കാനും, ആശുപത്രിയിലാകാതെയും മരിക്കാതിരിക്കാനുമാണ് വാക്‌സിനുകള്‍. അതിന് എത്രത്തോളം സഹായിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുക.

 

വൈറസുകള്‍ നിങ്ങളെ ബാധിക്കുന്നത് തടയുന്ന കാര്യത്തിലോ, അല്ലെങ്കില്‍ മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിലോ വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല. അതുകൊണ്ടാണ് വാക്‌സിന്‍ എടുത്തവരും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നില്‍ക്കണം എന്ന് പറയുന്നത്.

 


വൈറസ് ബാധയെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ പ്രതിരോധ വാക്സിനുകള്‍ കൂടുതൽ ആളുകള്‍ക്കും രോഗം വരുന്നതിനെ തടഞ്ഞുവെന്നാണ് കാണിക്കുന്നത്. ഈ വാക്സിനുകള്‍ ഫലപ്രദമാണെങ്കിലും 100 ശതമാനം രോഗം വരാതിരിക്കാൻ ഉറപ്പ് നൽകുന്നില്ല.

 


90 ശതമാനമോ അതിൽ കൂടുതലോ ഫലപ്രാപ്തി ഉള്ളൂ എന്നതിനാൽ കൊവിഡിനെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത ഒരു ചെറിയ ശതമാനം ആളുകൾക്ക് ഇപ്പോഴും രോഗം പിടിപെടാം. വളരെ അപൂർവ്വമായി അവരിൽ ചിലരെ എങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ മരിക്കുകയോ ചെയ്യാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

 


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിന്‍ വിതരണം ആരംഭിച്ചിട്ട് ഏറെ നാളുകളായി. ഇപ്പോഴും വാക്സിനിൽ വിശ്വാസമില്ലാത്ത ആളുകളുണ്ട് എന്നത് ശ്രദ്ധേയമാണ്. വാക്സിനിൽ ഏറ്റവുമധികം അവിശ്വാസം വച്ച് പുലര്‍ത്തുന്നത് ബംഗാളികളാണ്. മലയാളികളിൽ 6.39 ശതമാനം ഇപ്പോഴും അവിശ്വാസം വച്ച് പുലര്‍ത്തുകയാണ്.

 

 

പ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോൾ ചിലർക്കുണ്ടാകുന്ന പാർശ്വഫലങ്ങളും പലരെയും കുത്തിവെപ്പ് എടുക്കാതിരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് തന്നെയാണ് രോഗം പിടിപെടുന്നതിനേക്കാൾ നല്ലത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (7 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (8 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (10 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends