Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒരു മാസത്തിൽ രണ്ടു തവണ ആർത്തവം : ഭയക്കേണ്ട ആവിശ്യം ഉണ്ടോ? പ്രതിവിധി ഇതാണ്

01 JULY 2022 04:53 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളിൽ ചിലരിലെങ്കിലും ഉണ്ടാകുന്ന പ്രശ്‌നമാണ് ഒരു മാസത്തിൽ രണ്ടു തവണ ആർത്തവം വരുന്നത്. ഈ സമയത്ത് ബ്ലീഡിങ്ങും വളരെ കൂടുതലാണ് ഉണ്ടാകുന്നത്. ക്രമരഹിതമായ ആർത്തവം എന്തെങ്കിലും അസുഖമാണോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇതിന്റെ പ്രതിവിധിയും കാരണവും ഉണ്ട്.

സാധാരണയായി ഒരു പീരിയഡിന്റെ ആദ്യ ദിവസം മുതൽ അടുത്ത പീരിയഡിന്റെ ആദ്യം ദിവസം വരെയുള്ള സമയമാണ് ആർത്തവചക്രത്തിന്റെ കാലയളവായി കണക്കാക്കി പറയുന്നത്. 28 ദിവസമാണ് പൊതുവെ ഇത് കണക്കാക്കുന്നത്. എങ്കിലും 24 മുതൽ 38 ദിവസം വരെ വ്യത്യാസം ഉണ്ടാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. മാസത്തിൽ രണ്ടു തവണ പീരിയഡ് വന്നാലും ഇത് 24 ദിവസത്തെ വ്യത്യാസത്തിൽ ആണെങ്കിൽ പേടിക്കേണ്ടതില്ല.

സാധാരണ ആർത്തവകാലത്തെ ബ്ലീഡിങ് രണ്ടു മുതൽ ഏഴു ദിവസം വരെയാണ്. അതിൽ നിന്നു വ്യത്യാസപ്പെട്ടു വരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. മാനസിക സമ്മർദവും ഉത്കണ്ഠയുമുള്ളവർക്ക് ആർത്തവചക്രത്തിന്റെ ക്രമം തെറ്റാറുണ്ട്. ശരീരഭാരത്തിലുള്ള വ്യതിയാനങ്ങൾ. അതുമൂലം സംഭവിക്കുന്ന ഹോർമോണൽ പ്രശ്നങ്ങളും ആർത്തവചക്രത്തെ ബാധിക്കാറുണ്ട്.

തൈറോയ്ഡ് പ്രശ്നങ്ങൾ, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ഗർഭപാത്രത്തിൽ മുഴ എന്നിവയുണ്ടെങ്കിലും ആർത്തവചക്രം ക്രമരഹിതമാകാറുണ്ട്. പ്രത്യേകിച്ച് പിസിഒഡി ഉള്ളവർക്കും ക്രമരഹിതമായ ആർത്തവമുണ്ടാകാറുണ്ട്. ഓവുലേഷൻ കൃത്യമായി നടക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പൊതുവായുള്ള കാരണങ്ങൾ സ്ട്രെസും ഉത്കണ്ഠയും ഹോർമോണൽ പ്രശ്നങ്ങളുമാണ്.

അതിനാൽ തന്നെ കൃത്യമായ വ്യായാമം, ഭക്ഷണം, ഉറക്കം എന്നിവ ഉറപ്പാക്കാൻ ശ്രദ്ധിക്കുക. കൂടാതെ യോഗ ചെയ്യുന്നതും മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇനി ബ്ലീഡിങ് കൂടുതലുള്ള സാഹചര്യമാണെങ്കിൽ രക്തക്കുറവുണ്ടോ എന്നു പരിശോധിക്കുകയും തൈറോയ്ഡിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിപ്പിക്കുകയും സ്കാനിങ് ചെയ്യുകയും വേണം. അതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (12 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (29 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (42 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (53 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (3 hours ago)

Malayali Vartha Recommends