Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

തുമ്പ കഴിച്ചാലൊന്നും ആരും മരിക്കാന്‍ പോകുന്നില്ല,ആര്‍ക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാന്‍ മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത..നാട്ടുവൈദ്യന്‍മാര്‍ പറയുന്നത്

12 AUGUST 2024 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്... സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം

ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്‌സിൻ

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

ഇന്ന് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിക്കും.. വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

ചേര്‍ത്തലയിലെ യുവതിയുടെ മരണത്തോടെ വിവാദത്തലായത് തുമ്പച്ചെടിയാണ്. അരളിപ്പൂവ് കഴിച്ച് യുവത് മരിച്ച സംഭവത്തിന് പിന്നാലെയാണ് തുമ്പപ്പൂവിനെയും വിവാദമാക്കിയ വിധത്തില്‍ മരണവാര്‍ത്ത എത്തിയത്. എന്നാല്‍. യുവതിയുടെ മരണത്തില്‍ തുമ്പ നിരപരാധിയാണെന്നാണ് പുറത്തുവന്ന പ്രാഥമിക നിഗമനം. പോലീസും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

ചേര്‍ത്തല 17- വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതിനെ തള്ളി കളഞ്ഞിട്ടുണ്ട്. ഇതിനിടെ യുവതിയുടെ മരണത്തിന് പിന്നാലെ നാട്ടുചികിത്സാ രീതികളെ അവഹേളിക്കുന്ന വിധത്തിലാണ് സൈബറിടത്തില്‍ അടക്കം ചില പ്രചരണങ്ങള്‍ വന്നത്. ഈ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുവൈദ്യന്‍മാരും രംഗത്തുവന്നു. തുമ്പ കഴിച്ചാലൊന്നും ആരും മരിക്കില്ലെന്നാണ് നാട്ടുവൈദ്യന്‍മാര്‍ പറയുന്നത്.

 

 

ആര്‍ക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാന്‍ മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത എന്നു ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും വൈദ്യന്‍മാര്‍ ചോദിക്കുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിലമ്പൂരിലെ വൈദ്യന്‍ ഷൈന്‍ ഭാസ്‌കര്‍ എഴുതിയ കുറിപ്പും ശ്രദ്ധേയാണ്. ആ പോസ്റ്റ ഇങ്ങനെ.

പച്ചിലകള്‍ തോരന്‍ വച്ച് കഴിച്ചാല്‍ മരണം സംഭവിക്കുമോ?

തുമ്പ തോരന്‍ വച്ച് കഴിച്ച് ആലപ്പുഴയില്‍ ഒരു സ്ത്രീ മരിച്ചു എന്നുള്ള വാര്‍ത്തയില്‍ നിന്ന് വന്ന ഒരു ചോദ്യമാണിത്.

തുമ്പ കഴിച്ചാലൊന്നും ആരും മരിക്കാന്‍ പോകുന്നില്ല എന്ന് നാട്ടുവൈദ്യം ചെയ്യുന്ന ഏതൊരു വൈദ്യനും, നമ്മുടെ മുത്തശ്ശിമാര്‍ക്കും അറിയാം. മരിച്ചസ്ത്രീ തുമ്പ കഴിച്ചിട്ടാണോ അല്ലാതെ ആണോ മരിച്ചത് എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെടട്ടെ. മരണകാരണം അതല്ല എന്ന പോലീസ് റിപ്പോര്‍ട്ട് കൂടി വന്നിട്ടുണ്ടല്ലോ.

ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന കുറച്ചു കാര്യങ്ങളാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നത്.

 

 

ആര്‍ക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാന്‍ മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത എന്നു ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആയുര്‍വേദവും നാട്ടു വൈദ്യവും ഉള്‍പ്പെടുന്ന plant based മെഡിസിന്‍ ശാഖയേ ഒന്നാകെ അകം പുറം തല്ലാനുള്ള ഒരു ചൂലായി ചിലരിത് മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്നു വേണം കരുതാന്‍.

പാരസെറ്റമോള്‍ സ്ഥിരം കഴിച്ച് കരള്‍ രോഗികള്‍ ആയവരുടെ നാടാണിത് എന്നു കൂടി ഓര്‍ക്കണം. ആന്റിബയോട്ടിക്കുകള്‍ അത്ര നല്ലതല്ല എന്ന് ഇപ്പോള്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലമാണ് എന്നോര്‍ക്കണം. പണ്ടൊക്കെ പാരസെറ്റമോളും ആന്റിബയോട്ടിക്കുമില്ലാത്ത പനി ചികിത്സ ഇല്ലായിരുന്നല്ലോ. ഇതൊക്കെ മൂടി വച്ച് ഒരു പച്ചില കഴിച്ച് മരിച്ചു എന്നുള്ള പ്രചാരണങ്ങള്‍ പച്ചില നീരുകളും സംയോഗങ്ങളും ഉപയോഗിച്ചുള്ള ചികിത്സാ ശാഖകളുടെ നേര്‍ക്കുള്ള വാളോങ്ങലായി കണ്ടാല്‍ മതി. ആളുകളെ ഭയപ്പെടുത്തുക എന്നത് അല്ലാതെ ആരെയും സത്യാവസ്ഥ അറിയിക്കുക എന്നുള്ള ധര്‍മ്മമൊന്നും ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലില്ല.

 

വൈദ്യര്‍ ഷൈന്‍ ഭാസ്‌കര്‍, നിലമ്പൂര്‍

തുമ്പച്ചെടിയല്ല വില്ലനെന്ന് പോലീസ്

അതേസമയം ഇന്ദുവിന്റെ മരണത്തില്‍ തുമ്പപ്പൂവല്ല വില്ലനെന്നാണ് പോലീസ് പറയുന്നത്. രാസപരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു. പ്രമേഹം, ഹൃദ്രോഹം, കിഡ്നി തകരാര്‍ തുടങ്ങിയവ ഉള്ളവര്‍ തുമ്പ കഴിക്കുന്നത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മരണത്തിന് കാരണമായി എന്നതിന് സ്ഥിരീകരണമില്ല.

വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ നിന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു.

ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരന്‍ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുമ്പ തോരന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസ് എഫ്ഐആര്‍. കഴിഞ്ഞ മെയ് മാസത്തില്‍ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാല്‍ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന  (11 minutes ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി  (14 minutes ago)

കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ  (28 minutes ago)

യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ  (32 minutes ago)

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (1 hour ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (1 hour ago)

ആകാംക്ഷയോടെ ആരാധകർ  (1 hour ago)

കാന്താരി കൃഷി  (1 hour ago)

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ  (2 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു,  (2 hours ago)

പരാതികൾ വർദ്ധിച്ചു  (2 hours ago)

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്  (2 hours ago)

അടക്കം ചെയ്യാനുള്ള അവസരം നേടൂ  (2 hours ago)

ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക്  (2 hours ago)

വിവാഹത്തിന് പത്തു നാൾ മാത്രം ശേഷിക്കെ പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ...  (3 hours ago)

Malayali Vartha Recommends