Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 പ്രഖ്യാപിച്ചു

12 AUGUST 2024 12:51 PM IST
മലയാളി വാര്‍ത്ത
 ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.   ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2022-23 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1144.61 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.   തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു.   ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ആര്‍ദ്രകേരളം പുരസ്‌കാരം 2022-23ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങള്‍

സംസ്ഥാനതല അവാര്‍ഡ് - ഒന്നാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് - മണീട്, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് - പേരാമ്പ്ര, കോഴിക്കോട് ജില്ല
(10 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് - എറണാകുളം (10 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി - പൊന്നാനി, മലപ്പുറം ജില്ല
(10 ലക്ഷം രൂപ)
5. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ - തിരുവനന്തപുരം (10 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - രണ്ടാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് - വാഴൂര്‍, കോട്ടയം ജില്ല
(7 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് - ചേലന്നൂര്‍, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് - കണ്ണൂര്‍ (5 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി - ഏലൂര്‍, എറണാകുളം ജില്ല (5 ലക്ഷം രൂപ)
5. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ - കൊല്ലം (5 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - മൂന്നാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് - കയ്യൂര്‍ ചീമേനി, കാസര്‍ഗോഡ് ജില്ല,
(6 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂര്‍, തിരുവനന്തപുരം ജില്ല
(3 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് - പാലക്കാട് (3 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി - മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ)

ജില്ലാതലം - ഗ്രാമ പഞ്ചായത്ത് അവാര്‍ഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം മാണിക്കല്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കള്ളിക്കാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ബാലരാമപുരം (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം ഇട്ടിവ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കല്ലുവാതുക്കല്‍ (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം കൊടുമണ്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കോയിപ്പുറം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നൂറനാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പുന്നപ്ര സൗത്ത് (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മറവന്‍തുരുത്ത് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം തൃക്കൊടിത്താനം (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം കരിമണ്ണൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കാഞ്ചിയാര്‍ (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം രായമംഗലം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കോട്ടപ്പടി (2 ലക്ഷം രൂപ)

ത്യശ്ശൂര്‍

ഒന്നാം സ്ഥാനം വരവൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പാറളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കൊടകര (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം പൂക്കോട്ടുകാവ് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പട്ടിത്തറ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കരിമ്പ (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം ചാലിയാര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വട്ടക്കുളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പൊന്‍മുണ്ടം (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം കക്കോടി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പെരുമണ്ണ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അരിക്കുളം(2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം നൂല്‍പ്പൂഴ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം അമ്പലവയല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഇടവക (2 ലക്ഷം രൂപ)

കണ്ണൂര്‍

ഒന്നാം സ്ഥാനം കതിരൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കോട്ടയം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)

കാസര്‍ഗോഡ്

ഒന്നാം സ്ഥാനം കിനാനൂര്‍ കരിന്തളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മടിക്കൈ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ബെല്ലൂര്‍ (2 ലക്ഷം രൂപ)
"   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (5 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (5 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (6 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (6 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (7 hours ago)

Malayali Vartha Recommends