Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അദൃശ്യ ഭിന്നശേഷി രോഗബാധിതർക്ക് കരുതലായി 'എം.എസ് ഹാർമണി' കൂട്ടായ്മ ആരംഭിച്ചു

03 JUNE 2026 05:04 PM IST
മലയാളി വാര്‍ത്ത

മൾട്ടിപ്പിൾ സ്ക്ലീറോസിസ് (എം.എസ്.), എൻ.എം.ഒ., മൊഗാഡ്, മയസ്തീനിയ ഗ്രാവിസ് (എം.ജി.) തുടങ്ങിയ പുറമേയ്ക്ക് പ്രകടമാകാത്ത അദൃശ്യ ഭിന്നശേഷി രോഗബാധിതരുടെയും അവരുടെ പരിചാരകരുടെയും കൂട്ടായ്മയായ 'എം.എസ് ഹാർമണി'യുടെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം കൊച്ചി ഐ.എം.എ ഹൗസിൽ നടന്നു. ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ എറണാകുളം എം.പി ഹൈബി ഈഡൻ ഔദ്യോഗിക ഉദ്ഘാടനവും എം.എസ് ഹാർമണി ലോഗോ പ്രകാശനവും നിർവ്വഹിച്ചു.

എം.എസ് രോഗബാധിതർ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് കൃത്യമായി പഠിച്ച് വരും ദിവസങ്ങളിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിക്കുമെന്നും ഹൈബി ഈഡൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം അദൃശ്യ രോഗങ്ങളെക്കുറിച്ച് വലിയ തോതിൽ ബോധവൽക്കരണം എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ (കെ.എസ്.എസ്.എം.) കീഴിലുള്ള പദ്ധതികളിലേക്ക് കൂടുതൽ രോഗികളെ ഉൾപ്പെടുത്തുന്നതിനും, അവർക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ സഹായങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർഹരായ രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള ആരോഗ്യ പദ്ധതികൾ വഴി ശരിയായ ചികിത്സ ഉറപ്പാക്കാൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് ചടങ്ങിൽ ആവശ്യമുയർന്നു. ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് കൃത്യമായ ഡാറ്റ ലഭ്യമാകണമെന്നും അതിന് എല്ലാ രോഗികളും കെ.എസ്.എസ്.എം. പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യവും പരിപാടിയിൽ ഉയർന്നു.

കോവിഡ് കാലത്ത് നടപ്പിലാക്കിയതുപോലെ ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി കൂടുതൽ ലളിതമാക്കണമെന്ന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ സെക്രട്ടറിയും എം.എസ് ഹാർമണിയുടെ രക്ഷാധികാരിയുമായ ഡോ. ജോസഫ് സണ്ണി മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.

ചികിത്സാസഹായം മാത്രമല്ല, കൃത്യമായ നയരൂപീകരണത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ 'അദൃശ്യ ഭിന്നശേഷി സൗഹൃദ സംസ്ഥാന'മാക്കി മാറ്റുകയാണ് എം.എസ് ഹാർമണിയുടെ ലക്ഷ്യമെന്ന് എം.എസ് ഹാർമണി പ്രസിഡന്റ് ദിപു ടി. തോമസ് വ്യക്തമാക്കി. ഫിറ്റ്‌നസ് വിദഗ്ദ്ധൻ രാജീവ് അമ്പാട്ടിന്റെ നേതൃത്വത്തിൽ രോഗികൾക്കായി പ്രത്യേക വാം-അപ്പ് ആക്റ്റിവിറ്റികളും, മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഡോ. വിവേകിന്റെ ക്ലാസും നടന്നു.

പ്രമുഖ ന്യൂറോളജിസ്റ്റുകളായ ഡോ. എ. എ. ഹരീഷ്, ഡോ. നീതു സുരേഷ്, ഡോ. സുരേഷ്‌കുമാർ ആർ., ഡോ. ശ്രുതി എസ്. നായർ, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ്സ് ഭാരവാഹികളായ ഡോ. ബി. രഘുനാഥ്, ഡോ. വി.ടി ഹരിദാസ്, കൊച്ചിൻ ന്യൂറോളജി സൊസൈറ്റി സെക്രട്ടറി ഡോ. ചന്തു പി, ഡോ. മാത്യു എബ്രഹാം എം.എസ് ഹാർമണി സെക്രട്ടറി രോഹൻ ജോസഫ് മാത്യു എന്നിവരും ചടങ്ങിൽ സംസാരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends