വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. നാടുകാണി, ചോലാടി, താളൂർ, പാട്ടവയൽ ചെക്ക് പോസ്റ്റുകളിലാണ് പരിശോധന.
ഇതിൻറെ ഭാഗമായി കേരളത്തിൽ നിന്നും എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കുകയും അനുബന്ധ രോഗങ്ങൾ ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പ് വരുത്തുന്നുണ്ട്. ഇതോടൊപ്പം വൈറസ് ബാധയെ സംബന്ധിച്ച ലഘുലേഖകളും വിവിധ നിർദേശങ്ങളും നൽകുന്നുണ്ട്.
അതേ സമയം നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണങ്ങൾക്കിടെ ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും.
11.30 ന് കോഴിക്കോട് കലക്ട്രേറ്റിൽ അടിയന്തര യോഗം ചേരും. ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, പി.എ മുഹമ്മദ് റിയാസ് എം.എൽ.എയും രംഗത്ത് എത്തിയിരുന്നു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ഇന്നലെ കോഴിക്കോട്ട് എത്തിയിരുന്നു.
അതേസമയം നിപയിൽ സമ്പർക്കപ്പട്ടികയിലുള മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യ വകുപ്പിന് ആശ്വാസകരമായിരിക്കുയാണ്.
"
https://www.facebook.com/Malayalivartha


























