എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

എബോള രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്പത്തിരണ്ട് വയസ്സുകാരിയെ പ്രവേശിപ്പിച്ചു.
സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീയാണ് നിരീക്ഷണത്തിലുള്ളത്.
സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവർ എത്തിയത്. പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ട്. ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പനിയിൽ നേരിയ വ്യത്യാസമുണ്ടെന്നും ആശങ്കവേണ്ടെന്നും ആശുപത്രി അധികൃതർ .
" f
https://www.facebook.com/Malayalivartha

























