സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

കേരളത്തിൽ പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു. സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 വീതവും പാലക്കാട് ഒരാൾക്കുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 196 ആയി ഉയർന്നു.
ജൂൺ മാസത്തിൽ മാത്രം 120 പേർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട നിപ ബാധിതൻ ഇപ്പോഴും വെന്റിലേറ്ററിൽ തീവ്രപരിചരണത്തിലാണ്. സർക്കാർ പ്രഖ്യാപനങ്ങൾ വെറും വാക്കിലൊതുങ്ങുമ്പോൾ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആശങ്ക വർധിക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha























