Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൗദിയില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനടുത്ത് എത്തി, 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങള്‍ റിപ്പോർട് ചെയ്തു, കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്നത് നീട്ടിവച്ചു, നാട്ടില്‍ അവധിക്കു പോകാനിരുന്ന പ്രവാസികളെ ആശങ്കയിലാക്കി പുതിയ തീരുമാനം

16 APRIL 2021 04:27 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സൗദിയില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനടുത്ത് എത്തിനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച കുറവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്നലെ കൂടുകയായിരുന്നു. പുതുതായി 985 പേർക്കാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയവരുടെ എണ്ണം 661 ആണ്. 10 മരണങ്ങള്‍ ആണ് ഇന്നലെ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇപ്പോള്‍ സൗദിയില്‍ കഴിഞ്ഞ ദിവസത്തേക്കാളും രോഗികളുടെ എണ്ണവും മരണ നിരക്കും കൂടിയിരിക്കുകയാണ് .

9249 രോഗികൾ സൗദിയിലെ ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിയാദിലാണ് രോഗം ബാധിച്ചവരുടെ എണ്ണം കൂടുതല്‍. ഇന്നലെ റിയാദില്‍ 463 പേർക്ക് രോഗം സ്ഥിരീകരിച്ചു. മക്കയിൽ 201 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളിലും രോഗ വ്യാപനം കൂടുതല്‍ ആണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 463, മക്ക 164, കിഴക്കന്‍ പ്രവിശ്യ 140, അല്‍ ഖസീം 37, അസീര്‍ 34, ഹായില്‍ 33, മദീന 30, ജീസാന്‍ 21, തബൂക്ക് 20, നജ്‌റാന്‍ 16, വടക്കന്‍ അതിര്‍ത്തി മേഖല 11, അല്‍ബാഹ 10, അല്‍ ജൗഫ് 6.

സൗദിയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 402142 പേര്‍ ആണ്. രോഗമുക്തി നേടിയവര്‍ 386102 പേര്‍ വരും. 6791 പേര്‍ ആണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 45843 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. കൊവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർ 6607384 പേര്‍. വരും ദിവസങ്ങളില്‍ വാക്സിന്‍ വിതരണം ശക്തമാക്കാന്‍ ആണ് അധികൃതരുടെ തീരുമാനം.

അതേസമയം സൗദിയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്നത് നീട്ടിവച്ചു.സമൂഹത്തിലെ എല്ലാവര്‍ക്കും ഒന്നാമത്തെ ഡോസ് വാക്സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനാണ് രണ്ടാമത്തെ ഡോസ് നീട്ടിവെക്കുന്നതെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആദ്യ ഡോസ് വാക്സിന്‍ വിതരണം വിപുലമാക്കാനും രണ്ടാം ഡോസ് അപ്പോയിന്റ്മെന്റുകള്‍ നീട്ടിവെക്കാനുമാണ് സമയക്രമം മാറ്റുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

എന്നാൽ കോവിഡ് വാക്സിന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ അവധിക്കു പോകാനിരുന്ന പ്രവാസികളെ പുതിയ തീരുമാനം ആശങ്കയിലാക്കി. വിമാന യാത്രയ്ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന നേരത്തേ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നാട്ടില്‍നിന്ന് രണ്ടാമത്തെ ഡോസ് എടുക്കാനാകുമോ എന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends