Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മലയാളികൾ സൗദിയിലേക്ക്.... ദുരിതങ്ങൾക്കിടയിൽ പ്രവാസികൾക്ക് ചെറിയ ആശ്വാസമായി ഖത്തറിന്റെ പ്രഖ്യാപനം, സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാനായി ഖത്തറിലെത്തിയ ആദ്യ സംഘങ്ങള്‍ ലക്ഷ്യത്തിലെത്തി

31 JULY 2021 04:50 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മുന്നിൽക്കണ്ട് കൂടുതൽ മുന്കരുതലിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തന്നെ തുടരുകയാണ്. ഈ ദുരിതങ്ങൾക്കിടയിൽ പ്രവാസികൾക്ക് ചെറിയ ആശ്വാസമായി എത്തിയത് ഖത്തറിന്റെ പ്രഖ്യാപനമാണ്. കടുത്ത നിബന്ധനകളോടെ പ്രവാസികൾക്ക് യാത്രാനുമതി നൽകിയിരിക്കുകയാണ് അധികൃതർ. ഈ സാഹചര്യത്തിൽ കൂടുതൽ മലയാളികൾ സൗദിയിലേക്കും യുഎഇയിലേക്കും എത്തിച്ചേരുകയാണ്....

സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാനായി ഖത്തറിലെത്തിയ ആദ്യ സംഘങ്ങള്‍ ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ എത്തിച്ചേരാൻ സാധിക്കുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് പ്രവാസികൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത്. ഇത് കൂടുതൽ പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയായി മാറുകയാണ്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് ഇത്തരത്തിൽ ഖത്തര്‍ വഴിയുള്ള മലയാളികള്‍ സൗദിയിലെത്തിയത്. ഗള്‍ഫിലെ മറ്റെല്ലാ വഴിയും അടഞ്ഞപ്പോള്‍ തുറന്ന ഖത്തര്‍ ഇടത്താവളമാക്കി, 14 ദിവസം ക്വറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഇവര്‍ സൗദിയിലെത്തിയത്.

വ്യാഴാഴ്ച രാത്രി 9.10നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ജിദ്ദയിലിറങ്ങിയ കോഴിക്കോട് മുക്കം ചേന്ദമംഗലൂര്‍ സ്വദേശി ജംഷീദ് റഹ്‌മാനാണ് ഖത്തര്‍ മാര്‍ഗം സൗദിയിലെത്തിയ ആദ്യ മലയാളി എന്നത്. ജൂലൈ 14 നാണ് ഇദ്ദേഹം ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലിറങ്ങിയത് തന്നെ. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയിരുന്നു. അത് തെളിയിക്കുന്ന നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുകയും ചെയ്തു. കൂടാതെ സൗദിയുടെ വിദേശികള്‍ക്കുള്ള മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും തവക്കല്‍നാ ആപ്പില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത് അപ്ഡേറ്റ് ചെയ്യുകയും ചെയ്തു.

ഇതോടൊപ്പം തന്നെ ഈ നടപടികളെല്ലാം പൂര്‍ത്തീകരിച്ചത് യാത്ര സുഗമമാക്കിയതായി ജംഷീദ് പറയുകയുണ്ടായി. ജിദ്ദ വിമാനത്താവളത്തില്‍ ഒരു തരത്തിലുമുള്ള പരിശോധനയും നേരിടേണ്ടിവന്നില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ജംഷീദ് വ്യക്തമാക്കി. തവക്കല്‍നയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരുന്നതിനാല്‍ നിര്‍ബന്ധിത സമ്പര്‍ക്കവിലക്ക് ഒഴിവായി. മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്ദുല്‍ റസാഖ്, പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ ശറഫുദ്ദീന്‍, ബഷീര്‍ എന്നിവരും വെള്ളിയാഴ്ച പുലര്‍െച്ചയോടെ സൗദിയിലെത്തി. ഇനിയുള്ള ദിവസങ്ങളില്‍ ദോഹയില്‍ നിന്ന് കൂടുതല്‍ പേര്‍ സൗദിയിലെ വിവിധ നഗരങ്ങളില്‍ എത്തും. നിലവില്‍ നൂറുകണക്കിന് സൗദി പ്രവാസികളാണ് ഖത്തര്‍ വഴി യാത്രക്കായി ദോഹയിലുള്ളത്.

അതേസമയം ഇത്തരത്തിൽ യാത്ര ചെയ്യാൻ തയ്യാറാകുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്....

തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉറപ്പാക്കുക. ശേഷം, ലഭിക്കുന്ന ഹെല്‍ത് പാസ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് പ്രി‍െന്‍റടുത്ത് കൈയില്‍ സൂക്ഷിക്കുക. മുഖീം പോര്‍ട്ടലിലെ അറൈവല്‍ രജിസ്ട്രേഷന്‍ കോപ്പിയും സൂക്ഷിക്കുക. സൗദി റീ എന്‍ട്രി വിസ കോപ്പി, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇത്രയും രേഖകള്‍ കൈവശം വെക്കല്‍ ദോഹയില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എളുപ്പമാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends