Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഒറ്റനിമിഷത്തിൽ ജീവിതം മാറിമറിഞ്ഞ പ്രവാസി; ചരിത്രത്തിൽ ആദ്യമായി നറുക്കെടുപ്പിൽ 100 കോടി നേടിയ ഭാഗ്യവാൻ ഇതാണ്, ഒരു കുപ്പി വെള്ളം വാങ്ങി 50,000,000 ദിർഹത്തിന്റെ നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് ഈ പ്രവാസിക്ക്

26 OCTOBER 2021 02:47 PM IST
മലയാളി വാര്‍ത്ത

100 കോടി നേടിയ ആ ഭാഗ്യവാനെ കഴിഞ്ഞ ദിവസം മുതൽ യുഎഇ തിരയുകയായിരുന്നു. ഒടുവിലിതാ ഏവരെയും അമ്പരപ്പിലാഴ്ത്തി മെഹ്സൂസ് നറുക്കെടുപ്പിൽ 50,000,000 ദിർഹത്തിന്റെ അതായത് നൂറു കോടിയിലേറെ ഇന്ത്യൻ രൂപ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ സ്വദേശിയായ ജുനൈദ് റാണ ആണ് ആ ഭാഗ്യവാൻ.

 

മുപ്പത്തിയാറുകാരനായ ജുനൈദ് ദുബായിലെ ഒരു എസി കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. അഞ്ചു വർഷം മുൻപ് പാക്കിസ്ഥാനിലേക്ക് മടങ്ങിയ ഇദ്ദേഹം വീണ്ടും ജോലി തേടി ദുബായിൽ എത്തുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമാണ് ജുനൈദിന്. സഹോദരനൊപ്പം എത്തിയാണ് ഇദ്ദേഹം സമ്മാനം കൈപ്പറ്റിയത്. 237 കോടിയിലേറെ പാക്കിസ്ഥാൻ രൂപയാണ് സമ്മാനമായി ഇദ്ദേഹത്തിന് ലഭിച്ചത്.

അതേസമയം നിരവധി തവണ ഭാഗ്യം പരീക്ഷിച്ച ശേഷമാണ് ഇത്തവണ സമ്മാനം ലഭിച്ചതെന്നും ജുനൈദ് വ്യക്തമാക്കി. മെഹ്സൂസ് ആരംഭിച്ച നാള്‍ മുതൽ പറ്റുന്നത്രയും ആഴ്ചകളിൽ ഓരോ ടിക്കറ്റ് വീതം എടുത്തിരുന്നുവെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. ജോലി തുടരുമോ എന്നു ചോദിച്ചപ്പോൾ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജോലി ഉപേക്ഷിക്കാനാണ് സാധ്യതയെന്നും ജുനൈദ് മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി. ലഭിച്ച തുകകൊണ്ട് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം തന്നെ വിലകൂടിയ വലിയ കാറുകളും മറ്റും ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. വളരെ ലളിതമായി ജീവിക്കാനാണ് ഇഷ്ടം. ഇപ്പോഴുള്ള ജീവിതത്തിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ‘സുഹൃത്താണ് പറഞ്ഞത് ആർക്കോ 50 മില്യൺ ദിർഹം ജാക്ക്പോട്ട് അടിച്ചുവെന്ന്. അപ്പോൾ ഞാൻ പറഞ്ഞു എന്റെ നമ്പറൊന്നു നോക്കട്ടേയെന്ന്. ആദ്യ മൂന്നു നമ്പറുകൾ ചേർന്നപ്പോൾ തന്നെ ഞാൻ സന്തോഷവാനായിരുന്നു. ടിക്കറ്റിന് മുടക്കിയ തുക തിരിച്ചു കിട്ടിയല്ലോ എന്നായിരുന്നു മനസ്സിൽ’– എന്നും ചിരിച്ചുകൊണ്ട് ജുനൈദ് പറഞ്ഞു.

 

തിരിച്ച് നാട്ടിലേക്ക് പോകുമോയെന്ന് ചോദിച്ചപ്പോൾ അക്കാര്യം ഉറപ്പിച്ചിട്ടില്ലെന്നും പാക്കിസ്ഥാനിലുള്ള ഭാര്യയെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും ജുനൈദ് പറഞ്ഞു. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി സന്നിഹിതനായിരുന്നു. ജിസിസിയിൽ എല്ലാ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പായ മെഹ്സൂസിൽ ഒരാൾക്ക് 100 കോടിയുടെ സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. യുഎഇയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാന തുകയും ഇതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends