Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്രവാസികളെ തേടിയെത്തുന്ന ഭാഗ്യം ഇതാ വീണ്ടും മലയാളിക്ക്; ഇത്തവണയും ഭാഗ്യം പ്രവാസി മലയാളിയെ തേടിയെത്തി, 20 കോടി ഇന്ത്യന്‍ രൂപ സ്വന്തമാക്കി രജ്ഞിത്ത് വേണുഗോപാലൻ, ഭാഗ്യം എത്തിയത് രണ്ടാം തവണ എടുത്തപ്പോൾ! ഡിസംബർ മാസം ബിഗ് ടിക്കറ്റ് ഒരുക്കുന്നത് ഭാഗ്യമഴ, കൂടുതൽ വിവരങ്ങൾ ഇതാ...

04 DECEMBER 2021 03:21 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണയും ഭാഗ്യം പ്രവാസി മലയാളിയെ തേടിയെത്തിയിരിക്കുകയാണ്. രജ്ഞിത്ത് വേണുഗോപാലന്‍ ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ 234-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം അതായത് 20 കോടി ഇന്ത്യന്‍ രൂപ സ്വന്തമാക്കിയിരിക്കുന്നത്. ഒമാനില്‍ താമസിക്കുന്ന 42കാരനായ രജ്ഞിത്ത് നവംബര്‍ 27ന് വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറ് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രജ്ഞിത്ത് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്.

തനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ രജ്ഞിത്തിനെ ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം പ്രതികരിച്ചത് തന്നെ. അടുത്തിടെയാണ് രജ്ഞിത്ത് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയിരുന്നത്. ഇത് രണ്ടാം തവണയാണ് ടിക്കറ്റ് വാങ്ങുന്നത്. അതോടൊപ്പം തന്നെ തത്സമയ നറുക്കെടുപ്പ് രജ്ഞിത്ത് കണ്ടിരുന്നില്ല. കഴിഞ്ഞ 12 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന അദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ അക്കൗണ്ടന്റാണ്.

അതോടൊപ്പം തന്നെ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം അതായത് രണ്ട് കോടി ഇന്ത്യന്‍ രൂപ നേടിയത് ഇന്ത്യക്കാരനായ നമ്പൂരി മഠത്തില്‍ അബ്ദുല്‍ മജീദ് സിദ്ദിഖ് ആണ്. സമ്മാനാര്‍ഹമായത് 153520 എന്ന ടിക്കറ്റ് നമ്പരാണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ റാഷിയ നവില മുഹമ്മദ് ഈസയാണ്. സമ്മാനാര്‍ഹമായത് 021681 എന്ന ടിക്കറ്റ് നമ്പരാണ്. 90,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് 254527 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരി പ്രിയങ്ക ആന്റോയാണ്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഗ്രിഗറി സാങ് വാങ്ങിയ 166271 നമ്പര്‍ ടിക്കറ്റ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹത്തിന് അര്‍ഹമായി.

അതോടൊപ്പം തന്നെ ഈ മാസം സമ്മാനപ്പെരുമഴയാണ് ഏവരെയും കാത്തിരിക്കുന്നത്. ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസ് ഉള്‍പ്പെടെ ആറു പേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് സംഘാടകർ ഒരുക്കുന്നത്. ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹമാണ്(50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്. മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാം സമ്മാനം 20 ലക്ഷം ദിര്‍ഹമാണ് ലഭിക്കുക. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി തന്നെ 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇത്തവണ പുതിയതായി അവതരിപ്പിക്കുന്നു.

കൂടാതെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കുള്ള എന്‍ട്രി ലഭിക്കുന്നതിനോടൊപ്പം തന്നെ ഈ ടിക്കറ്റുകളിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ മത്സരിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഒരു ടിക്കറ്റ് വാങ്ങുന്നതിലൂടെ രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

പ്രതിവാര നറുക്കെടുപ്പ് വിവരങ്ങള്‍

10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 1 ഡിസംബര്‍ 1-8 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ ഒമ്പത്(വ്യാഴാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 2 ഡിസംബര്‍ 9-16 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 17 (വെള്ളിയാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 3 ഡിസംബര്‍ 17 -23 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 24(വെള്ളിയാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 4- ഡിസംബര്‍ 24 -31 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ജനുവരി ഒന്ന്(ശനിയാഴ്ച)
ബിഗ് ടിക്കറ്റിന്റെ 234-ാമത് ലൈവ് നറുക്കെടുപ്പിനെ കുറിച്ച് കൂടുതല്‍ അറിയാല്‍ ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

 

അതേസമയം നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാൻ സാധിക്കും. ബൈ ടു ഗെറ്റ് വണ്‍ ഫ്രീ പ്രമോഷന്‍ ഡ്രീം കാര്‍ ടിക്കറ്റുകള്‍ക്കും നല്‍കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends