Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

ഇന്ത്യക്ക് ചരിത്ര നിമിഷം മഹാത്മാഗാന്ധിയുടെ സ്റ്റാമ്പ് അബുദാബിയില്‍ മോദി പ്രകാശനം ചെയ്യും; മോദിയെ സ്വീകരിക്കാനൊരുങ്ങി അബുദാബി

20 AUGUST 2019 10:09 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന് അഭിമാനകരമായ ഒരു കാര്യംകൂടി നടക്കുന്നുണ്ട്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാര്‍ഥമുള്ള സ്റ്റാമ്പ് പ്രകാശനം ചെയ്യും അബുദാബിയില്‍ പ്രകാശനം ചെയ്യും. മാത്രമല്ല ബഹ്റൈനുമായി, ബഹിരാകാശഗവേഷണം അടക്കമുള്ള മേഖലകളിലെ കരാറുകളില്‍ ഒപ്പുവയ്ക്കും. പ്രധാനമന്ത്രിയുടെ പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ബഹ്റൈനില്‍ നിലവില്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ യു.എ.ഇ സന്ദര്‍ശനം ഇരുരാജ്യങ്ങളുടേയും രാഷ്ട്രപിതാക്കന്‍മാര്‍ക്കു ആദരവര്‍പ്പിക്കുന്നതായിരിക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധി സ്മാരക സ്റ്റാമ്പ് അബുദാബിയില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഒപ്പം യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്രമോദിക്കു സമ്മാനിക്കും. വ്യാപാരഇടപാടുകള്‍ക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാര്‍ഡ് പ്രധാനമന്ത്രി യു.എ.ഇയില്‍ അവതരിപ്പിക്കും. അതേസമയം, ശനിയാഴ്ച ബഹ്റൈനിലെത്തുന്ന നരേന്ദ്രമോദി ബഹ്റൈന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സാംസ്‌കാരികം, ബഹിരാകാശ ഗവേഷണം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ വിവിധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. മനാമയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രവാസിഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും. ഗള്‍ഫ് മേഖലയിലെ ആദ്യ ക്ഷേത്രമായ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ ജി സെവന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഫ്രാന്‍സിലേക്കു മടങ്ങും.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രില്‍ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എ.ഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡണ്ടുമായ ശൈഖ് സായിദിന്റെ സ്മരണാര്‍ത്ഥമുള്ളതാണ് സായിദ് മെഡല്‍. ഇന്ത്യയും യു.എ.ഇ യും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു യു.എ.ഇ പുരസ്‌കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ രാഷ്ട്രനേതാക്കളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. ശനിയാഴ്ച ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകുന്ന മോദി അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ കുറവ്..  (6 minutes ago)

12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു  (19 minutes ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും.  (28 minutes ago)

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (41 minutes ago)

ലോക്ഭവൻ കേരളമെന്നാക്കി ബോർ‌ഡ് സ്ഥാപിച്ചു  (43 minutes ago)

രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (1 hour ago)

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (1 hour ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (1 hour ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (2 hours ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്....‌‌  (2 hours ago)

ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക  (2 hours ago)

ഹൈദരാബാദിലെ അനധികൃത റോഹിംഗ്യകൾ  (2 hours ago)

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ  (3 hours ago)

രാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു,  (3 hours ago)

സിപിഐഎം നേതാവിന്റെ വീടിനടിയിൽ മനുഷ്യ അസ്ഥികൂടങ്ങൾ  (3 hours ago)

Malayali Vartha Recommends