Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ


സങ്കടക്കാഴ്ചയായി...മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

യുഎഇ ഭരണകൂടത്തിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണം... താമസ സ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുത് ;യുഎയിലെ ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ച് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍

29 MARCH 2020 11:28 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുഎഇ ഭരണകൂടം നല്‍കുന്ന എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ പാലിക്കണം, താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ യുഎഇ ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ചു . എംബസിയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴി അംബാസഡര്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തോട് അഭിസംബോധന ചെയ്യുകയായിരുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തടയാനും നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാനും യുഎഇ അധികൃതര്‍ നല്‍കുന്ന എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും ഇന്ത്യന്‍ സമൂഹം കര്‍ശനമായി പാലിക്കേണ്ടതുണ്ട്. വീടുകളില്‍ തന്നെയിരുന്നു എല്ലാവരും സുരക്ഷിതരാവണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളൂ . വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപിക്കാവൂ. കൂടുതല്‍ സമയം കാത്തിരിക്കാന്‍ കഴിയുന്ന ആവശ്യങ്ങളാണെങ്കില്‍ കാത്തിരിക്കുകയാണ് വേണ്ടത്. ലോകം മുഴുവന്‍ കൊറോണ വൈറസ്കാരണം കടുത്ത പ്രതിസന്ധി നേരിടുകയാണ് . എന്നിരുന്നാലും നിര്‍ദേശങ്ങള്‍ പാലിക്കുകയും സാമൂഹിക അകലവും ശുചിത്വവും പാലിക്കുക വഴിയും കൂട്ടായ ശ്രമങ്ങളിലൂടെ ഈ വൈറസ് ബാധയെ നിയന്ത്രിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോരുത്തരും എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പ്രിയപ്പെട്ടവര്‍ ഒപ്പമില്ലാത്ത സാഹചര്യമാണെങ്കില്‍ അത് പ്രയാസകരമായിരിക്കുമെന്ന് മനസിലാക്കുന്നു. എന്നാല്‍ അത് നിങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണെന്ന് മനസിലാക്കണം. അതുകൊണ്ടുതന്നെ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുകയും വേണമെന്നും അംബാസഡര്‍ നിർദേശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം..  (19 minutes ago)

എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം  (55 minutes ago)

രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ  (1 hour ago)

വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ...  (1 hour ago)

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപം ജനുവരി 14ന്; തിരക്ക് നിയന്ത്രിക്കാന്‍ ഇത്തവണ പുതിയ സംവിധാനം ഒരുക്കും  (8 hours ago)

വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണം: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും യുഎസ് കസ്റ്റഡിയില്‍  (8 hours ago)

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ചു  (9 hours ago)

വടക്കഞ്ചേരിയില്‍ ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു  (9 hours ago)

പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്റെ വാഹനം തടഞ്ഞ് മോഷണം  (9 hours ago)

വാഹനാപകടത്തില്‍ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്  (9 hours ago)

വെനസ്വേല അമേരിക്ക സംഘര്‍ഷം: ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക  (9 hours ago)

യുവതിയെ ഗര്‍ഭിണയാക്കിയതിലും ഗര്‍ഭഛീത്രം നടത്തിയതിലും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ്  (10 hours ago)

കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്; ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍  (10 hours ago)

ബംഗ്ലാദേശില്‍ അക്രമികള്‍ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു  (10 hours ago)

290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് ലഭിച്ചു  (11 hours ago)

Malayali Vartha Recommends