പ്രസവം കഴിഞ്ഞ് മകള്‍ വീട്ടിലെത്തിയപ്പോള്‍ മകളുടെ ഭര്‍ത്താവുമായി അമ്മ ഒളിച്ചോടി
പ്രസവം കഴിഞ്ഞ് മകള്‍ വീട്ടിലെത്തിയപ്പോള്‍ മകളുടെ ഭര്‍ത്താവുമായി അമ്മ ഒളിച്ചോടിയത് വിശ്വസിക്കാനാവാതെ കുടുംബം. മകളുടെ ഭര്‍ത്താവിനൊപ്പമാണ് 44 കാരി ജോര്‍ജിന നാടുവിട്ടത്. ഇംഗ്ലീഷ് നഗരമായ ഗ്ലൗസസ്റ്റര്ഷയറില് കോവിഡ് നിരീക്ഷണത്തില്‍ കഴിയവെയാണ് ഇരുവരും കൂടുതല്‍ അടുത്തതും നാടുവിടുന്നതില്‍ കലാശിച്ചതും. പ്രസവം കഴിഞ്ഞ് മകള്‍ കുഞ്ഞുമായി വീട്ടിലെത്തിയപ്പോള്‍ മാതാവിനെയും കുഞ്ഞിന്റെ പിതാവിനെയും കാണാതെ അന്വേഷിച്ചതോടെ കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്. വിവരങ്ങള്‍ പങ്കുവെച്ച് അമ്മ മകള്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നതായി പിന്നീട് വ്യക്തമായി. തങ്ങള്‍ ഏറെയായി മാനസിക അടുപ്പം പാലിക്കുന്നുവെന്നും അത് തുടരുക മാത്രമാണ് പുതിയ തീരുമാനത്തിലൂടെയെന്നും ജോര്‍ജിന പറയുന്നു. മകള്‍ തിരിച്ചെത്തിയിട്ടും പ്രസവിച്ച പിഞ്ചുകുഞ്ഞിന്റെ പിതാവിനെ വിട്ടുനല്‍കാന്‍ ഒരുക്കമല്ലാത്തത് കുടുംബത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha