മ്യാന്മറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ പൊലീസ് വെടിവെയ്പ്പ്; ഏഴുപേർ കൊല്ലപ്പെട്ടു
മ്യാന്മറിൽ നടക്കുന്ന പട്ടാള അട്ടിമറി പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുകളും ഉള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി ഒന്നിന് ഡെമോക്രാറ്റിക് നേതാവ് ഓങ് സാൻ സൂചിയെ പുറത്താക്കിയാണ് മ്യാന്മറിൽ പട്ടാള അട്ടിമറി ഭരണം നിലവിൽ വന്നത്. സൂചിയുടെ പാർട്ടിക്ക് അധികാരം തിരിച്ച് കൈമാറണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
രാജ്യത്ത് പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണയുമായി പല ലോകരാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha