എയര്‍പോര്‍ട്ടില്‍ യുവതിയുടെ വിളയാട്ടം...
എയര്‍പോര്‍ട്ടില്‍ മയക്കുമരുന്ന് ഉപയോഗിച്ച് എത്തിയ യുവതിയുടെ പരാക്രമം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജമൈക്കയിലെ കിംഗ്സ്റ്റണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. സ്വയം വസ്ത്രം വലിച്ച് കീറിയ ശേഷം നഗ്‌നയായി യുവതി നിലത്ത് കിടന്ന് നിലവിളിക്കുകയായിരുന്നുവെന്നാണ് വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എയര്‍പോര്‍ട്ടിലെ ബാഗുകള്‍ വലിച്ചെറിഞ്ഞ ശേഷം യുവതി നിലവിളിക്കുകയും അവിടെയുള്ളവരോട് സെക്സ് ആവശ്യപ്പെടുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഇതിന്റെ വീഡിയോ പുറത്തുവന്നത്. യുവതിയുടെ പെട്ടെന്നുള്ള പ്രവൃത്തി കണ്ട് യാത്രക്കാരും ജീവനക്കാരും ഒരുപോലെ ഞെട്ടി പോകുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മയക്കുമരുന്ന് ഉപയോഗിച്ചാണ് ഇവര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. പിന്നാലെ യാത്രക്കാരോട് വളരെ മോശമായി പെരുമാറുകയായിരുന്നു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കൂടാതെ യുവതി ജീവനക്കാരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ യുവതിയെ കൈവിലങ്ങുകള്‍ ഇട്ട് കീഴ്പ്പെടുത്തുന്നു. ശേഷം വിമാനത്താവളത്തിലെ ഒരു വനിതാ ജീവനക്കാരി യുവതിയെ ഒരു തുണികൊണ്ട് മൂടുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha