Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേസ്ബുക്കിലൂടെ എസ്‌ഐയുമായി പ്രണയം പൂവിട്ടു...നേരിൽ കാണണമെന്ന് വിവാഹിതയായ യുവതി നിരന്തരം പറഞ്ഞതോടെ മട്ടും ഭാവവും മാറി; ഒഴിവാക്കാൻ നോക്കിയതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, എസ് ഐ പോകുന്നിടത്തെല്ലാം പുറകെ നടന്ന് ശല്യപ്പെടുത്തിയും കേരള സര്‍വകലാശാല ജീവനക്കാരി:- ഗതികെട്ട് വീട്ടുകാരെ വിളിച്ചുവരുത്തിയും, കൗണ്‍സിലിങ്ങിന് വിധേയമാക്കിയും മനസ് മാറ്റാൻ ശ്രമം...

25 JUNE 2019 12:57 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിലൂടെ വിവാഹിതയായ യുവതിയുമായി അടുപ്പം സ്ഥാപിച്ച എസ്‌ഐ വെട്ടിലായി. സന്ദേശത്തിന് എസ്‌ഐ മറുപടി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യാ സന്ദേശം ഇട്ടതാണ് ഉദ്യോഗസ്ഥന് കുരുക്കായത്.ഈ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ എറണാകുളത്തെ പൊലീസ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തതോടെ സംഭവം വിവാദമായി.

തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനില്‍ ചാര്‍ജെടുത്ത എസ് ഐയാണ് കഥാനായകന്‍. നഗരമധ്യത്തിലെ മറ്റൊരു സ്റ്റേഷനില്‍ ജോലി ചെയ്യവെ, ശ്രീകാര്യത്ത് പേയിങ് ഗസ്റ്റായി താമസിക്കുന്ന കേരള സര്‍വകലാശാല ജീവനക്കാരിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി. ഏറെ നാളായി തുടര്‍ന്നുവന്ന ബന്ധം അടുത്തിടെയാണ് വഷളായത്. ഉദ്യോഗസ്ഥന്‍ പിന്മാറാന്‍ ശ്രമിച്ചതോടെ യുവതി പലതവണ നേരില്‍ കാണാന്‍ ശ്രമം നടത്തി. എസ് ഐ പോകുന്നിടത്തെല്ലാം യുവതിയുമെത്തി. കാണണമെന്ന ആവശ്യം എസ് ഐ നിരസിക്കുകയും മറുപടി നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കാര്യങ്ങള്‍ കൈവിട്ടുപോയതോടെ അസിസ്റ്റന്റ് കമ്മീഷണര്‍ യുവതിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിഷയം ധരിപ്പിച്ചു. എസ്‌ഐക്ക് എതിരെ പരാതിയില്ലെന്നും അബദ്ധംപറ്റിയതാണെന്നും യുവതി പറഞ്ഞുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇതിനിടെ, യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീര്‍ത്ത് എസ്‌ഐയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് സൈബര്‍ പരിശോധിക്കുമെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരോടും ഒരു നന്ദി പറയാനുണ്ട്; മലയാളികളുടെ നല്ല മനസ്സിന്; മകന്‍ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; ആ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; എല്ലാത്തിനും നന്ദി ഒരുപാടു നന്ദി  (3 hours ago)

സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നടിമാര്‍  (6 hours ago)

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണിയുടെ പുത്രന്‍  (6 hours ago)

പ്രിയങ്കയുടെ റൊമാന്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു  (6 hours ago)

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് അനുഷ്‌കയുടെ തുറന്നു പറച്ചില്‍  (7 hours ago)

കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി  (8 hours ago)

ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണം... ബിഗ്‌ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക  (8 hours ago)

വിവാഹ നിശ്ചയം കഴിഞ്ഞ 16കാരിയെ പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (8 hours ago)

അടുത്ത ലോകകപ്പ് ഇന്ത്യയില്‍  (9 hours ago)

മഞ്ജുവാര്യര്‍ക്കെതിരെ വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിക്ക് പരിഹാരം  (9 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണം; ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി  (9 hours ago)

ബിരിയാണി തിന്നു; 10000 രൂപ കിട്ടി; വ്യത്യസ്തമായി ബിരിയാണി തീറ്റ മത്സരം  (9 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല: , ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി  (9 hours ago)

ഇടിമുറിയിലെ ഉത്തരക്കടലാസുകൾ .........യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ റൂമിലും ഉത്തരക്കടലാസ് കെട്ട്  (9 hours ago)

Malayali Vartha Recommends