Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും മുല്ലപ്പള്ളി

17 AUGUST 2019 04:48 PM IST
മലയാളി വാര്‍ത്ത

അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എ.രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനം ആരുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രഗല്‍ഭരും സത്യസന്ധരും സുതാര്യതയ്ക്ക് പേരുകേട്ടതുമായ നിരവധി മിടുക്കന്‍മാരും മിടുക്കികളും സിവില്‍ സര്‍വീസുകാരായുള്ള സംസ്ഥാനമാണ് കേരളം. അവരെയെല്ലാം മാറ്റി നിര്‍ത്തി അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ വീണ ഒരു ഉദ്യോഗസ്ഥനെ മാനേജിങ് ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡിനെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ഉദ്ദേശലക്ഷ്യത്തിന്റെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു

അഴിമതിയിലും ധൂര്‍ത്തിലും മൂക്കറ്റം മുങ്ങികുളിച്ച ഒരു സര്‍ക്കാരും ഭരണനേതൃത്വവുമാണ് കേരളത്തില്‍ ഇന്നുള്ളത്. സര്‍ക്കാരിന്റെ ഈ നടപടി സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസം മുട്ടുന്ന സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്ന കൊടിയ അപരാധമാണ്. അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സഹകരണരംഗം ആകെ തകര്‍ത്ത് കേരളബാങ്ക് എന്ന കോമേഴ്‌സ്യല്‍ ബാങ്ക് തുടങ്ങാനുള്ള തീരുമാനം സഹകരണ പ്രസ്ഥാനത്തിന്റെ അവസാനത്തെ അടയാളവും ഇല്ലാതാക്കാനുള്ള നടപടിയാണ്. ഇതിന് മുന്നോടിയായി സി.പി.എം നേതൃത്വം കട്ടുമുടിച്ച റബ്‌കോയുടെ 238 കോടിയുടെ കടം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കടുത്ത വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. 

കേരള ജനതയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്തത്. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി ഞാന്‍ പ്രതികരിച്ചിട്ട് പോലും സഹകരണ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന പ്രമുഖരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതികരണം ഇല്ലാതെ പോകുന്നത് നമ്മുടെ നാട് നേരിടുന്ന ധാര്‍മ്മിക പ്രതിസന്ധിയുടെ ഉദാഹരണമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ മുഴുവന്‍ ആളുകളും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി, ധൂര്‍ത്ത്, സാലറി ചലഞ്ച്, പ്രളയസെസ് തുടങ്ങിയ തെറ്റായ നടപടികള്‍ക്കെതിരെ ധീരമായി പ്രതികരിക്കാന്‍ തയ്യാറാകണം. പ്രതികരണ ശേഷി നഷ്ടമാകുന്നത് വിവേകമുള്ള ഒരു ജനതയ്ക്ക് യോചിച്ചതല്ലെന്നും മുല്ലപള്ളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends