Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...


ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്'; പൃഥ്വിരാജിനോട് ഹരീഷ് പേരടി

18 AUGUST 2019 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..

പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്ബര്‍ വേണ്ടെന്ന് വെച്ച്‌ ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന നടന്‍ പൃഥ്വിരാജിന്റെ തീരുമാനത്തെ കൈയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്. എന്നാലിപ്പോൾ പൃഥ്വിരാജിന്റെ തീരുമാനത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.


ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ ;

ഫാന്‍സി നമ്ബറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്ബനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആര്‍ക്കും ഒരു കുഴപ്പവുമില്ല... നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്...Happy New Year...

നേരത്തെ പ്രളയ കെടുതിയിൽ ദുരിത ബാധിതരെ സഹായിക്കാൻ വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു . കഴിഞ്ഞ ദിവസം നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സദസില്‍ ഇരുന്നവരോട് ജന്മനാടിന് വേണ്ടി പൃഥ്വി അഭ്യര്‍ത്ഥന നടത്തിയത്. രണ്ടു ലക്ഷത്തിലേറെ പേരെ ഈ ദുരിതം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കല്‍പ്പം പോലുമില്ലാതെ റിലീഫ് ക്യാമ്പില്‍ സമയം ചിലവഴിക്കുന്നവരാണ് അവര്‍. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. മലയാള സിനിമ കൈകോര്‍ത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്.

പക്ഷേ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കണ്ടെത്താവുന്നതാണ്. സൈമ പുരസ്‌കാര ചടങ്ങിനിടെ പൃഥ്വി പറഞ്ഞു. ഖത്തറില്‍ വെച്ചായിരുന്നു ഇത്തവണ സൈമ അവാര്‍ഡ്‌സ് 2019 നടന്നത്. തെലുങ്ക് കന്നഡ ഭാഷകളിലെ പുരസ്‌കാര ദാന ചടങ്ങ് ആഗസ്റ്റ് 15ന് നടന്നപ്പോള്‍ മലയാളം, തമിഴ് ജേതാക്കള്‍ക്കുളള പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് നല്‍കിയിരുന്നത്. ഇത്തവണ സൈമ പുരസ്‌കാരങ്ങളില്‍ മികച്ച മലയാള നടനുളള ക്രിട്ടിക്‌സ് അവാര്‍ഡ് പൃഥ്വിക്കായിരുന്നു ലഭിച്ചത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പൃഥ്വിക്ക് അവാര്‍ഡ് ലഭിച്ചത്. തമിഴ് നടി രാധിക ശരത്കുമാറില്‍ നിന്നുമാണ് പൃഥ്വി അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നത്. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയ ദുരിതത്തെക്കുറിച്ചും സഹായം വേണമെന്ന അഭ്യര്‍ത്ഥനയും പൃഥ്വി നടത്തിയത്.

ഇത്തിനുപുറമേ , ഒരു ലോഡ് ആവശ്യവസ്തുക്കള്‍ പൃഥ്വിരാജ് നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഏട്ടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ നേത്വത്വം നല്‍കിയ അന്‍പോട് കൊച്ചിയുമായി ചേര്‍ന്നായിരുന്നു പൃഥ്വി സഹായം എത്തിച്ചിരുന്നത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആളുകള്‍ക്കാണ് പൃഥ്വിയുടെ സഹായമെത്തിയിരുന്നത്. ജനങ്ങളെ സഹായിച്ച പൃഥ്വിയുടെ മനസിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കൂടാതെ ദുരിത ബാധിതരെ സഹായിക്കാനായി പുതിയ കാറിനു വേണ്ടിയുളള ഫാന്‍സി നമ്പര്‍ ലേലത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ടുളള ലേലത്തില്‍ നിന്നും നടന്‍
പിന്മാറിയത് ദുരിത ബാധിതരെ സഹായിക്കാനായിട്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പ്രളയ സമയത്ത് മറ്റു താരങ്ങള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമായി എത്തിയ താരമാണ് പൃഥ്വിരാജ്. പുതിയ അറിയിപ്പുകളും ബോധവല്‍ക്കരണവുമെല്ലാം നടനും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു.

മികച്ച നടനുളള ക്രിട്ടിക്‌സ് പുരസ്‌കാരം പൃഥ്വിക്ക് ലഭിച്ചപ്പോള്‍ മികച്ച നടനായി ടൊവിനോയും മികച്ച നടിമാരായി ഐശ്വര്യ ലക്ഷ്മിയും തൃഷയും മാറി. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, വിജയ് യേശുദാസ്, പേളി മാണി, സാനിയ അയ്യപ്പന്‍, മേനക, സുരേഷ് കുമാര്‍, സുപ്രിയ മേനോന്‍, കീര്‍ത്തി സുരേഷ്, സിതാര കൃഷ്ണകുമാര്‍, റോഷന്‍ മാത്യു, അനുശ്രീ, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (9 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (14 minutes ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (21 minutes ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (27 minutes ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (36 minutes ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (39 minutes ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (44 minutes ago)

കുതിച്ച് സ്വർണവില  (1 hour ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (1 hour ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (1 hour ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (1 hour ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (2 hours ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (2 hours ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (3 hours ago)

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (3 hours ago)

Malayali Vartha Recommends