15 കാരനായ ബാലനെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കി, യുവതി ലൈംഗിക പീഡനത്തിനിരയാക്കിയത് ഒരാഴ്ചയോളം... ജനനേന്ദ്രിയത്തില്‍ മുറിവും വേദനയും അസഹ്യമായപ്പോള്‍ ആണ്‍കുട്ടി ആശുപത്രിയിലെത്തി; സംഭവം മൂന്നാറില്‍

15 കാരനായ ബാലനെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ സംഭവത്തില്‍ മൂന്നാറില്‍ 21 കാരിയായ യുവതിക്കെതിരെ കേസ്. മൂന്നാറില്‍ താമസക്കാരനായ 15 കാരനെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ ബന്ധുകൂടിയായ തമിഴ്നാട് സ്വദേശിയായ യുവതിയാണ് കുടുങ്ങിയത്. ലക്ഷ്മി സ്വദേശിയായ ആണ്‍കുട്ടിയുടെ വീട്ടില്‍ ഒരാഴ്ച മുമ്ബാണ് ബന്ധുവായ യുവതി എത്തുന്നത്. ഇതിനിടെ പലതവണ യുവതി ആണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയനാക്കി. ഇതിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തിന് മുറിവും വേദനയും കലശലായതിനെ തുടര്‍ന്ന് പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.
പിതാവ് ആണ്‍കുട്ടിയെ ചിത്തിരപുരത്തെ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയാണ് ഡോക്ടറോട് വിവരം പറഞ്ഞത്. ഡോക്ടര്‍ വിവരമറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി നല്‍കിയ പരാതി പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അടുത്തിടെ കോഴിക്കോട് 9 വയസുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 36 വയസുകാരിക്കെതിരെ കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ നിരവധി പുരുഷന്മാരാണ് പോക്സോ കേസുകളില്‍ അകപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha