Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വിലപ്പെട്ട ജീവനുകള്‍ പൊതുനിരത്തില്‍ പൊലിയാതിരിക്കാന്‍... വാഹനങ്ങളിലെ സ്വിച്ചുകളുടെ ഉപയോഗം മറന്നു പോകരുതെന്ന് ഡ്രൈവര്‍മാരോട് ഓര്‍മപ്പെടുത്തി കേരള പോലീസ്

23 FEBRUARY 2020 07:50 PM IST
മലയാളി വാര്‍ത്ത

വാഹനങ്ങളിലെ സ്വിച്ചുകള്‍ ഒരിക്കലും ഉപയോഗിക്കില്ലായെന്ന നിര്‍ബന്ധമാണോ അതോ അതിനെ കുറിച്ച് ഗ്രാഹ്യമില്ലാത്തതാണോയെന്ന് സംശയത്തില്‍ പ്രധാനമായും രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരോടായി കേരളാപോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ് എതിര്‍ വശത്തു നിന്ന് വരുന്ന വണ്ടികളുടെ ഹെഡ്‌ലൈറ്റില്‍ നിന്നും വരുന്ന വെളിച്ചം. പലരും ഡിം അടിക്കാന്‍ തയ്യാറാകുന്നില്ല. ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം അപകടങ്ങള്‍ നടക്കാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്.

ഫേസ്ബുക്ക് പോസ്റ്റ്:

നിരത്തുകളില്‍ നിങ്ങളുടെ സുരക്ഷ മാത്രമല്ല
മറ്റുള്ളവരുടെ സുരക്ഷയും നിങ്ങളുടെ ഉത്തരവാദിത്തമാണ്

വാഹനങ്ങളില്‍ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലര്‍ക്കും അറിയില്ലെന്നു തോന്നും രാത്രികാലങ്ങളില്‍ െ്രെഡവ് ചെയ്യുമ്‌ബോള്‍ . ഡിം , ബ്രൈറ്റ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഹെഡ്‌ലൈറ്റ് ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലിവറില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ ദൂരത്തേയ്ക്ക് നേര്‍ദിശയില്‍ പ്രകാശം പരത്താനുള്ളതാണ് ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേയ്ക്ക് പ്രകാശം പരക്കും. െ്രെബറ്റ് മോഡ് ഇടുമ്‌ബോള്‍ മീറ്റര്‍ കണ്‍സോളില്‍ നീല ലൈറ്റ് തെളിയുന്നത് കാണാം.
ഡിം മോഡില്‍ കുറഞ്ഞ പരിധിയില്‍ താഴ്ന്ന് മാത്രമാകും ഹെഡ്‌ലൈറ്റിന്റെ പ്രകാശം പതിക്കുക. തെരുവു വിളക്കുകള്‍ നിറഞ്ഞ നഗരവീഥികളില്‍ ഡിം മോഡ് മാത്രം ഉപയോഗിക്കുക. ഹൈവേകളിലും ഇരുട്ട് നിറഞ്ഞ വഴികളിലും െ്രെബറ്റ് ഇടാം. 200 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ എതിരെ അല്ലെങ്കില്‍ മുന്നില്‍ വണ്ടിയുള്ള പക്ഷം ഹെഡ് ലൈറ്റ് ഡിം മോഡിലിടണം.
രാത്രിയില്‍ ഹോണ്‍ ഉപയോഗം പാടില്ലാത്തതിനാല്‍ ഓവര്‍ടേക്ക് ചെയ്യേണ്ടപ്പോള്‍ മുന്നില്‍ പോകുന്ന വാഹനത്തിന്റെ െ്രെഡവര്‍ക്ക് സൂചന നല്‍കാന്‍ ഹെഡ് ലൈറ്റ് ഇടവിട്ട് െ്രെബറ്റ് ചെയ്യുക. വളവുകളില്‍ ഡിം , ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ ഇതുസഹായിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ബ്രൈറ്റ് മോഡിലായിരിക്കുമ്‌ബോള്‍ എതിരെ വരുന്ന വാഹനം ലൈറ്റ് മിന്നിക്കുന്നത് ഡിം ചെയ്യാനുള്ള അഭ്യര്‍ഥനയാണ്.
ഇന്‍ഡിക്കേറ്ററുകള്‍:
നേരേ പോകുന്ന വാഹനം പെട്ടെന്ന് ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോ തിരിഞ്ഞ് ഒറ്റ പോക്ക്. ദിവസവും ഇത്തരത്തിലുള്ള പലരെയും നമ്മള്‍ റോഡില്‍ കാണാറുണ്ട്. ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഇല്ലാത്ത വാഹനമാണോ അവരുടേത് എന്നു പോലും സംശയിച്ചുപോകും. ഹൈവേയില്‍ ലൈന്‍ മാറുമ്‌ബോഴും ഏതെങ്കിലും വശത്തേയ്ക്ക് തിരിയുമ്‌ബോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്‌ബോള്‍ 30 മീറ്റര്‍ മുമ്‌ബെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേയ്ക്ക് തിരിയുന്നതിന് 200 അടി മുന്‍പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം.
ഹൈവേയിലാണെങ്കില്‍ 900 അടി മുന്‍പ് വേണം. ഉപയോഗശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേയ്ക്ക് തിരിയാവു. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം. മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേയ്ക്കുള്ള ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേയ്ക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്തുകൊളളും. വിലപ്പെട്ട ജീവനുകള്‍ പൊതുനിരത്തില്‍ പൊലിയാതിരിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചും സുരക്ഷിതമായും വാഹനമോടിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends