Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

ആശ്വാസ ദിനം; രോഗികളെക്കാൾ രോഗമുക്തി; സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്; 202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638; 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

02 JULY 2020 05:58 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര- 10, തമിഴ്‌നാട്- 8, കര്‍ണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, പശ്ചിമബംഗാള്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഏറ്റവുമധികം പേര്‍ രോഗ മുക്തിയായ ദിനം കൂടിയാണിന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (കാസര്‍ഗോഡ്-8), ഇടുക്കി ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2088 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2638 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,099 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,111 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകളുടെ എണ്ണം വീണ്ടും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 50,002 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പറേഷനന്‍ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 123 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (5 hours ago)

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ  (5 hours ago)

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...  (6 hours ago)

തിരുവന്തപുരത്തെ മിനി ശിവകാശിയിൽ വമ്പൻ ആഘോഷം..!ഒരൊറ്റ ആവശ്യം..! മഴ ചതിക്കോ.?! കാണാം...!  (6 hours ago)

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു  (6 hours ago)

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?  (6 hours ago)

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (9 hours ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (9 hours ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (9 hours ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (10 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (10 hours ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (10 hours ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (10 hours ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (11 hours ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (11 hours ago)

Malayali Vartha Recommends