Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

മനോ വൈകല്യം മൂലം ലൈംഗിക പ്രശ്നങ്ങളിൽ പെടുന്നവരുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടത്.. ഉറ്റവരും ഉടയവരും ഒരൽപം മാനുഷിക പരിഗണ നൽകിയാൽ ....ഒരു ജീവൻ ഭൂമിയിൽ ഇത്തരം ഒരു നരക യാതന അനുഭവിക്കില്ല; ശ്രദ്ധേയമാകുന്ന കുറിപ്പ്

09 JULY 2020 01:29 PM IST
മലയാളി വാര്‍ത്ത

മനോ വൈകല്യം മൂലം ലൈംഗിക പ്രശ്നങ്ങളിൽ പെടുന്നവരുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടത്..  ഉറ്റവരും ഉടയവരും ഒരൽപം മാനുഷിക പരിഗണ നൽകിയാൽ ....ഒരു ജീവൻ ഭൂമിയിൽ ഇത്തരം ഒരു നരക യാതന അനുഭവിക്കില്ല. ഡോക്ടർ കലാ മോഹന്റെ ശ്രദ്ധേയമാകുകയാണ് ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ;

അവൾ ആത്മഹ്യത ചെയ്തതിനെ പറ്റി , വാർത്തകൾ വന്നു കൊണ്ടേ ഇരിക്കുന്നു.., കൗൺസിലിങ് നായി എന്റെ അടുത്ത് വന്ന,ഞാൻ കണ്ട . ഒരുവൾ ..അന്നവൾ , ഒരു പ്രണയ ''പരാജയത്തിൽ പെട്ട് അങ്ങേ അറ്റം സംഘർഷാവസ്ഥയിൽ ആയിരുന്നു.. തന്നെ കാൾ, വളരെ അധികം പ്രായക്കുറവുള്ള ഒരുവനുമായി ഉണ്ടായിരുന്ന പ്രണയം തകർന്നതിന്റെ ദേഷ്യത്തിൽ..പകയിൽ .. മരുന്നുകൾ വാരി തിന്നു ദേഷ്യം തീർക്കാൻ അവൾ ശ്രമിച്ചതാണ്... അതിലുപരി അവനെ ഒന്ന് ഭയപ്പെടുത്താൻ...!
സത്യത്തിൽ  അവൾക്കു എന്നിലെ കൗൺസിലോർ ന്റെ സഹായം ആയിരുന്നില്ല വേണ്ടത്., സോഷ്യൽ ആക്ടിവിസ്റ് എന്ന നിലയ്ക്കാണ് സമീപിച്ചത്..
സ്ത്രീ ആയ എന്നെ ചതിച്ച അവനെ ഇല്ലായ്മ ചെയ്യാൻ എന്തൊക്കെ വഴികൾ..?
നിയമത്തിന്റെ വഴിയിൽ പോകാൻ വയ്യ.. നീതി കിട്ടില്ല..
പക്ഷെ നശിപ്പിക്കണം.. ഒരു സ്ത്രീയുടെ പണം.., അവളുടെ ലൈംഗികത..ഒക്കെ ചൂഷണം ചെയ്തിട്ട് പെട്ടന്നൊരു ദിവസം അവളെ തള്ളി പറയുക..
ആ വശത്തു നിന്നും അവളെന്നെ ചിന്തിപ്പിച്ചു കൊണ്ടിരുന്നു..
കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.. ഞാൻ പറയുന്ന കാര്യങ്ങൾ അവൾക്കു കേൾക്കേണ്ട.. അവളുടെ ഉറ്റ സുഹൃത്തും കൂടെ ഉണ്ട്..
അവരും അവളെ മയപ്പെടുത്താൻ ശ്രമിക്കുന്നു.. പദേശം അല്ല എങ്കിൽ കൂടി അതവളിൽ ഈർഷ്യ ആണ് ഉണ്ടാക്കുന്നത്..

പകയും വാശിയും നിറഞ്ഞ ആ മുഖം ഇന്നും മനസ്സിലുണ്ട്.. ഇപ്പോൾ , അവളുടെ മരണവുമായി ബന്ധപെട്ടു കേൾക്കുന്ന പേര് അന്ന് പറഞ്ഞ പുരുഷന്റെ ആകില്ല എന്നെനിക്കു ഉറപ്പിക്കാം.. അത് മറ്റൊരാൾ ആണ്.. ബന്ധങ്ങളിൽ നിന്നും ബന്ധങ്ങളിലേയ്ക്ക് അവൾ പൊക്കോണ്ടിരിക്കും..
എന്ന് അന്നേ മനസ്സിലായതാണ്.. അവളുടെ കുട്ടികാലം ഒട്ടും നന്നല്ലായിരുന്നു...
എന്ന് ഞാൻ കേട്ടു.. അവളിലെ മാനസിക പ്രശ്നങ്ങൾക്ക് , കുട്ടികാലത്തെ ദുരനുഭവങ്ങൾ നല്ല പങ്കു വഹിച്ചു., എന്ന് തീർത്തു പറയാം..
Intelligence quotient , IQ  ഒരുപാടു ഉയർന്നവൾ., ഉന്നത ഓദ്യോഗിക സ്ഥാനത്ത് ഇരുന്നവൾ പക്ഷെ , boarder line personality disorder എന്ന മാനസികാവസ്ഥ അവളെ ,
സമൂഹവുമായി , കുടുംബവുമായി , സുഹൃത്തുക്കളുമായി ,  സ്വയമേ തന്നെ പൊരുത്തപ്പെടാൻ തടസ്സമായി..! വൈകാരികമായ എടുത്ത് ചാട്ടങ്ങൾ...
മാനസികമായ അനിശ്ചിതാവസ്ഥ... വൈരാഗ്യം , ദേഷ്യം...
ഒക്കെ ചേർന്ന ഒരു വ്യക്തിത്വം... ഒന്നാലോചിച്ചാൽ , നമ്മുക്ക് കാണാം ...
നമ്മുടെ ചുറ്റിലും ഉന്നത പദവി അലങ്കരിക്കുന്ന , ഒരുപാടു ബുദ്ധി വൈഭവം ഉള്ള വ്യക്തികൾ..

നമ്മുടെ മേലുദ്യോഗസ്ഥർ ആകാം.. കൂടെ ജോലി നോക്കുന്നവർ ആകാം..
അയല്വക്കത്തുള്ളവർ ആകാം.. വെറുക്കപെട്ടവരായി തീരുന്നത് എങ്ങനെ എന്ന് അവർ അറിയുന്നില്ല.. ഉറ്റവർക്കിടയിൽ തികച്ചും അന്യ ആയിത്തീരുന്നു അവസ്ഥ എത്ര ഭീകരം ആണ്.. നല്ല പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ..
ഉചിതമായ ജീവിത സാഹചര്യങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ ഒക്കെ boarder line personality disorder ഒരു വില്ലൻ ആണ്.. ധൂർത്തും ആഡംബരവും നിറഞ്ഞ രീതി..
അമിതമായ ഭക്ഷണശൈലി ... സാഹസികമായ ലൈംഗിക വൈകല്യം..
ഇതൊക്കെ അവളിൽ മാത്രമല്ല.. ഇത്തരം മാനസിക പ്രശ്നങ്ങളിൽ പെട്ട് ജീവിതം നയിക്കുന്ന പലരിലും ഉണ്ട്.. കാമപ്രാന്തി..!


എന്നൊരു ദുഷ് -വിളി പേരിൽ അവളെ മരിച്ചു കഴിഞ്ഞും ചവിട്ടി കൂട്ടാം..
സദസ്സിൽ ചർച്ച ചെയ്തു മനസിന് ഗൂഢമായ സുഖം നേടാം..
കയ്യടി വാങ്ങാം.. പക്ഷെ , ഒരു മനുഷ്യന് മറ്റൊരു ജീവനോട് കാണിക്കാവുന്ന അനീതി... അല്ലെ അത്..? സ്ത്രീകളിലെ കൊടും കുറ്റവാളികളെ എത്രയോ നാം ഇതിനകം കണ്ടു കഴിഞ്ഞു.. സ്വന്തം കുഞ്ഞിനെ , ഭാര്തതാവിനെ , അമ്മയെ , അച്ഛനെ ഒക്കെ ഒട്ടും കുലുക്കമില്ലാതെ കൊന്നു കളഞ്ഞ എത്രയോ സ്ത്രീകൾ..
അവരിലെ മാനസിക രോഗാവസ്ഥയുടെ തലം യഥാ സമയം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.. സ്വയം തിരിച്ചറിഞ്ഞില്ല.. കൂടെ ഉള്ളവർക്കും സാധിച്ചില്ല..
പങ്കാളികളുടെ ഇത്തരം പ്രശ്നങ്ങളെ സഹിക്കാൻ കെൽപ്പുള്ള വ്യക്തികൾ കുറവാണു.. ആരോഗ്യപരമായ ലൈംഗിക മുന്നേറ്റം പോലും സ്ത്രീകളുടെ ഭാഗത്ത് നിന്നും അസഹിഷ്ണത ഉണ്ടാക്കുന്ന സാമൂഹിക വ്യവസ്ഥതിയിൽ നിലനിൽക്കുന്ന ഭൂരിപക്ഷലോകം..! അവിടെ ആണ് ,
മനോ വൈകല്യം മൂലം ലൈംഗിക പ്രശ്നങ്ങളിൽ പെടുന്നവരുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടത്.. അവളിലെ അവളെ കണ്ടെത്തതാണ് , സ്വയം സാധിച്ചില്ല എന്ന് വരും.. പക്ഷെ ഉറ്റവരും ഉടയവരും ഒരൽപം മാനുഷിക പരിഗണ നൽകിയാൽ , ഒരു ജീവൻ ഭൂമിയിൽ ഇത്തരം ഒരു നരക യാതന അനുഭവിക്കില്ല.. ഇതേ പോലെ പലരുണ്ട്.. നമ്മുടെ ആരൊക്കെയോ ആണവർ..
ഒന്ന് നോക്കിയാൽ.., അറിയാം ആ മനസ്സിലെ വേലിയേറ്റവും ഇറക്കവും..
രോഗത്താൽ അപഹരിക്കപ്പെട്ട , സമൂഹം ആവശ്യപ്പെടുന്ന മൂല്യങ്ങളും പെരുമാറ്റച്ചട്ടങ്ങളും.. ഈ തരം മാനസിക പ്രശ്നങ്ങൾ ഉള്ളവരെ ഒറ്റപ്പെടലിൽ കൊണ്ടെത്തിക്കുന്നത് സാധാരണമാണ്.,.. ആൾകൂട്ടത്തിൽ തനിച്ചാക്കാതെ ,
കൈ പിടിച്ചു ഉയർത്താൻ ഒരാൾ എങ്കിലും ഉണ്ടായാൽ പുണ്യം..
ഇത്തരം രോഗാവസ്ഥയെ ,  സൈക്കിയാട്രിസ്റ് ന്റെ ചികിത്സയിലൂടെ mood-stabilizing മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്..
സൈക്കോതെറാപ്പി , dialectical behavioral therapy (DBT), sentimentalization based therapy (MBT), cognitive behavioral therapy (CBT), and psycho dynamic psychotherapyഎന്നീ തെറാപ്പികളിലൂടെയും ഇത്തരം അവസ്ഥകളിൽ രോഗിക്ക് സഹായമേകാൻ സാധിക്കും..


ശരീരത്തിന്റെ ഏത് അവസ്ഥയിലും നമ്മൾ ചികിത്സ തേടും.. പക്ഷെ മനസ്സിനെ അതേ ഗൗരവത്തോടെ കാണുന്നില്ല..! വിവരവും വിദ്യാഭ്യാസവും അധികം ഉള്ളവർ പോലും ഇവിടെ വീണ്ടും വിധം കാര്യങ്ങളെ കാണുന്നില്ല..
'''മരുന്ന് കഴിക്കണം.. കൗൺസിലിങ് കൊണ്ട് മാറില്ല എന്ന് തീർത്തു പറഞ്ഞാലും.. അങ്ങനെ പറയരുത്.. ഒരു പെൺകുട്ടി അല്ലെ..
മരുന്ന് കഴിച്ചാൽ അവളുടെ ഭാവി എന്താകും എന്ന് വിലപിക്കുന്ന മാതാപിതാക്കൾ എന്നെ വല്ലാത്ത സങ്കടത്തിൽ അകപെടുത്താറുണ്ട്..
ഒരു കുടുംബം മുഴുവൻ നശിക്കും എന്നൊരു ഭയം അവരുടെ കണ്ണുകളിൽ..
അവരെ കുറ്റം പറയാനും വയ്യ.. ഇത്തരം രോഗാവസ്ഥയിൽ ഉള്ളവരെ മാത്രമല്ലല്ലോ.. അവരുടെ ഉറ്റവരെ , ഉടയവരെ ഒക്കെ പിച്ചിച്ചീന്തില്ലേ..,
നമ്മുടെ സമൂഹം..! ഈ കേസിലും ഞാൻ അത് ഓർത്തു..
മരിച്ചവർ രക്ഷപെട്ടു.. ഇനി അവർ ബാക്കി വെച്ച് പോയ വിധി ശാപങ്ങളുടെ കുത്തൊഴുക്കിൽ വീണു പോയ ഉറ്റവരുടെ അവസ്ഥ ആണ് പരിതാപകരം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (2 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (2 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (5 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (7 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (8 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (8 hours ago)

Malayali Vartha Recommends