Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മേരിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍! . ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി പൊലീസ് ശേഖരിച്ചു നല്‍കിയ ഭക്ഷണപ്പൊതിയില്‍ 100 രൂപ വച്ചുകൊണ്ട് കുമ്ബളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യന്‍ നമുക്ക് കാണിച്ചു തന്നത് മാതൃക... ഏറ്റെടുത്ത് കേരളം

11 AUGUST 2020 11:09 PM IST
മലയാളി വാര്‍ത്ത

കുമ്ബളങ്ങി ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പൊലീസ് നല്‍കിയ ഭക്ഷണ പൊതിയില്‍ 100 രൂപ വച്ച കുമ്ബളങ്ങി സ്വദേശി മേരിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

മനുഷ്യന്റെ അപരനോടുള്ള കരുതലും സ്‌നേഹവുമാണ് ഏതു പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ഒരു സമൂഹത്തിന്റെ കരുത്തായി മാറുന്നത്. ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി പൊലീസ് ശേഖരിച്ചു നല്‍കിയ ഭക്ഷണപ്പൊതിയില്‍ തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ചുകൊണ്ട് കുമ്ബളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യന്‍ നമുക്ക് കാണിച്ചു തന്നത് ഈ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ അധ്വാനത്തിന്റെ ഒരു പങ്ക് അവര്‍ കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്കായി മാറ്റി വയ്ക്കുകയായിരുന്നു. മനുഷ്വത്വത്തിന്റെ നിഷ്‌കപടമായ ഈ ആവിഷ്‌കാരങ്ങള്‍ നമുക്ക് ഏവര്‍ക്കും പ്രചോദനമായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നില്‍ നൂറു രൂപ കൂടി കരുതി വെച്ച മേരിയെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. തൊഴിലുറപ്പിന് പോയി കിട്ടിയ പണത്തില്‍ നിന്നും നൂറ് രൂപയും ചേര്‍ത്തായിരുന്നു മേരി ഭക്ഷണപ്പൊതി തയ്യാറാക്കിയത്.

കോവിഡ് വ്യാപനത്തിന് പിന്നാലെ മേരിയുടെ ഭര്‍ത്താവിനും ജോലിയില്ലാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലും സമാന നിലയിലുള്ള വീടുകളിലേക്ക് തന്നെക്കൊണ്ട് കഴിയുന്ന ചെറിയ സഹായമെത്തിക്കാന്‍ ശ്രമിച്ച മേരി ഇതിനോടകം സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരുന്നു.

കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജുവിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു കുറിപ്പിലൂടെയാണ് മേരി സെബാസ്റ്റ്യന്റെ സ്‌നേഹവും കരുതലും ലോകം അറിഞ്ഞത്. കൊവിഡ് വ്യാപനത്തിനിടയിലാണ് എറണാകുളം ചെല്ലാനം മേഖല കടലാക്രമണ ഭീഷണിയിലേക്കും എത്തുന്നത്.

ഇവര്‍ക്കായി കണ്ണമാലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ശേഖരിച്ച ഭക്ഷണപ്പൊതികളിലൊന്നില്‍ നിന്നാണ് നൂറുരൂപ ലഭിച്ചത്. ഊണ് പൊതിഞ്ഞ കവറില്‍ കറികള്‍ക്കിടയില്‍ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ നോട്ടായിരുന്നു അത്.

വിവരം കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ പിഎസ് ഷിജു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. ഒരു പഴം കൊടുത്താല്‍ പോലും അത് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയിലും പത്രത്തിലും കൊടുക്കുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറില്‍ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്ബില്‍ നമിക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends