Widgets Magazine
24
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് മുഖം മാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍...


കണ്ണില്ലാത്ത ക്രൂരത ...കുട്ടിയെ കൊന്ന ശേഷവും അമ്മയോട് 45 ലക്ഷം ചോദിച്ചു; കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ഒൻപതുവയസ്സുകാരനെ കൂട്ടിക്കൊണ്ടു പോയി കൊന്നു തള്ളി... അമ്മ വസന്തയെ 18 തവണ വിളിച്ച് കുട്ടിയെ വിട്ടുകിട്ടാന്‍ 45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.. ആർത്തി മൂത്ത് പണം കാണാനായി സ്‌കൈപ്പില്‍ വിളിച്ചതോടെ കുടുങ്ങി...


മോദി നുണ പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി; ബീഹാര്‍ കോവിഡിനെ പൊരുതി തോല്‍പിച്ചെന്ന് മോദി; മോദിയും രാഹുലും നേര്‍ക്കുനേര്‍; ബീഹാറില്‍ തിരഞ്ഞെടുപ്പിന് ചൂട് പിടിച്ചു; കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ പ്രചാരണ യോഗങ്ങള്‍; ബീഹാറികള്‍ വിലയിരുത്തുന്നു


സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്ന് പരാതിക്കാരന്‍; കേസ് ഒത്തുതീര്‍പ്പിലേക്ക്


കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2751 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 39,415 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 95,702; 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

20 SEPTEMBER 2020 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് മുഖം മാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍...

വിദ്യാരംഭത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്; വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കിയിരിക്കണം

ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കും

യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ രൂക്ഷമായി വിമർശിച്ച് കോടതി ..അടിച്ചെങ്കിൽ അതിൻ്റെ ഫലവും അനുഭവിക്കണമെന്ന് പറഞ്ഞ ഹൈക്കോടതി , ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് 30 വരെ തടഞ്ഞു...

എം. ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമെന്ന് റിപ്പോര്‍ട്ട്; ശിവശങ്കറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര്‍ സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന്‍ (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന്‍ കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര്‍ സ്വദേശി പരമേശ്വരന്‍ നായര്‍ (76), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ മലപ്പുറം മംഗലം സ്വദേശിനി ബീക്കുട്ടി (60), കൊല്ലം കോവില സ്വദേശിനി രാധാമ്മ (50), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ഓമനാമ്മ (62), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ എറണാകുളം വടകോട് സ്വദേശി ടി.കെ. ശശി (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോട്ടയം അരിപ്പറമ്പ് സ്വദേശിനി മറിയം (69), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കോട്ടയം ചങ്ങനാശേരി സ്വദേശി ബാബു (52), കോട്ടയം മോനിപ്പള്ളി സ്വദേശി വി.ടി. എബ്രഹാം (90), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ കോട്ടയം ചേര്‍പ്പുങ്ങല്‍ സ്വദേശി പി.കെ. ഗോപി (71), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോട്ടയം ചക്കുങ്ങല്‍ സ്വദേശിനി മറിയാമ്മ തോമസ് (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 535 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 859, എറണാകുളം 499, കോഴിക്കോട് 522, മലപ്പുറം 465, തൃശൂര്‍ 319, കൊല്ലം 306, പാലക്കാട് 266, കോട്ടയം 262, കണ്ണൂര്‍ 220, ആലപ്പുഴ 210, കാസര്‍ഗോഡ് 197, പത്തനംതിട്ട 153, വയനാട് 89, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 478, കൊല്ലം 151, പത്തനംതിട്ട 89, ആലപ്പുഴ 202, കോട്ടയം 121, ഇടുക്കി 65, എറണാകുളം 289, തൃശൂര്‍ 210, പാലക്കാട് 145, മലപ്പുറം 388, കോഴിക്കോട് 240, വയനാട് 53, കണ്ണൂര്‍ 157, കാസര്‍ഗോഡ് 163 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 95,702 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,179 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,96,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,918 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3154 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,27,374 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,841 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), ദേവികുളങ്ങര (സബ് വാര്‍ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്‍ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്‍ഡ്), ഇരവിപ്പോരൂര്‍ (13, 14, 15 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ എലിക്കുളം (7), വാഴപ്പിള്ളി (19), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 4, 6), ഉടുമ്പന്നൂര്‍ (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (സബ് വാര്‍ഡ് 18), വെങ്കിടങ്ങ് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ പരപ്പരങ്ങാടി മുന്‍സിപ്പാലിറ്റി (2, 7, 23, 27, 30, 37, 39), വയനാട് ജില്ലയിലെ വെള്ളമുണ്ട (1 (സബ് വാര്‍ഡ്) 8, 11, 13, 15), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ ഓമശേരി (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് മുഖം മാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍...  (6 minutes ago)

കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് ചികിത്സ... സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പളളി നടത്തിപ്പുകാരനെ കൈയ്യോടെ പൊക്കി നാട്ടുകാര്‍  (7 hours ago)

വീട്ടുകാരുടെ ഓമനയായ പേര്‍ഷ്യന്‍ പൂച്ചയുടെ കൊലപാതകം; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്  (7 hours ago)

പ്രണയം നടിച്ച് 14 കാരന്‍ സഹപാഠിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി... പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പതിനാലുകാരന്‍ മൂത്തസഹോദരനും സഹൃത്തുക്കള്‍ക്കും അയച്ചുനല്‍കി; പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില  (9 hours ago)

വിദ്യാരംഭത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്; വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കിയിരിക്കണം  (9 hours ago)

ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കും  (10 hours ago)

സിനിമയില്‍ പുതിയ ചുവടുവയ്പുമായി മംമ്ത മോഹന്‍ദാസ്....  (10 hours ago)

ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് 30 വരെ തടഞ്ഞു...  (11 hours ago)

എം. ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമെന്ന് റിപ്പോര്‍ട്ട്; ശിവശങ്കറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍  (11 hours ago)

കണ്ണില്ലാത്ത ക്രൂരത ...കുട്ടിയെ കൊന്ന ശേഷവും അമ്മയോട് 45 ലക്ഷം ചോദിച്ചു  (11 hours ago)

യൂട്യൂബറെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി  (11 hours ago)

കുവൈത്തില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം  (11 hours ago)

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7269 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു; 1012 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയ  (12 hours ago)

ഇന്ന് 8511 പേർക്ക് കോവിഡ്....  (12 hours ago)

പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും  (12 hours ago)

Malayali Vartha Recommends