Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

അന്നിവര്‍ എവിടെയായിരുന്നു... ചാനല്‍ ചര്‍ച്ചകള്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും എതിരേയുള്ള അധിക്ഷേപത്തെ പറ്റിയായപ്പോള്‍ തന്റെ നിലപാട് തുറന്നടിച്ച് പിസി ജോര്‍ജ്; വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല; പക്ഷെ ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക... അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ?

28 SEPTEMBER 2020 08:29 AM IST
മലയാളി വാര്‍ത്ത

അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവം ചാനല്‍ ചര്‍ച്ചയില്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോലെ വിഭിന്ന സ്വരങ്ങളാണ് ഉണ്ടായത്. അശ്ലീല പരാമര്‍ശം നടത്തിയ വിജയിനെ ആരും പിന്തുണച്ചില്ല. അതേസമയം ഭാഗ്യ ലക്ഷ്മിയും കൂട്ടരും നടത്തിയതിനെ ചിലര്‍ ന്യായീകരിച്ചു. നിയമത്തിന്റെ കരണത്തേറ്റ അടിയാണെന്ന് വരെ അവര്‍ സമര്‍ത്ഥിച്ചു. എന്നാല്‍ അതിനെ തകര്‍ക്കുന്നതായിരുന്നു പിസി ജോര്‍ജിന്റെ അഭിപ്രായം.

അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകളെടുത്ത നിലപാടിനെ പി.സി.ജോര്‍ജ് എംഎല്‍എ. കടന്നാക്രമിച്ചു. മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയിലാണ് പിസി ജോര്‍ജ് കത്തിക്കയറിയത്.

ഭാരത സ്ത്രീകള്‍ക്ക് ഒരു സങ്കല്‍പമുണ്ടെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. ഇതു കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഫെമിനിസത്തിന് വിലയില്ലേ? സ്ത്രീത്വത്തിന് വിലയില്ലേ? വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്‌നമില്ലായിരുന്നു. ഇത് അതാണോ ചെയ്‌തേ.

ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു. അപ്പോള്‍ ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണ്. എന്നാണ് പി.സി.ജോര്‍ജ് പറഞ്ഞത്.

അവരുടെ ഭര്‍ത്താക്കന്‍മാര്‍ പോയി രണ്ടടി കൊടുത്തെങ്കില്‍ ഒന്‍ ഒന്നും പറയില്ലായിരുന്നു. ഇതോടെ ചാനല്‍ അവതാരകയായ നിഷ പുരുഷോത്തമന്‍ ചോദിച്ചു അതെന്താ സ്ത്രീകള്‍ അടിച്ചാല്‍. ഈ പറയുന്നത് ശരിയാണോ. സ്ത്രീക്കും പുരുഷനും തുല്യ നീതിയുള്ള സമൂഹത്തിലാ നമ്മള്‍ ജീവിക്കുന്നത്.

എന്റെ മോളേ നിഷേ ഞാന്‍ സ്ത്രീകള്‍ക്ക് എതിരല്ല. എന്റെ അമ്മ സ്ത്രീയാണ്. എന്റെ ഭാര്യ സ്ത്രീയാണ്. എനിക്ക് മകളില്ല. പക്ഷെ മരുമകള്‍ സ്ത്രീയാണ്. അവള്‍ എനിക്ക് മോളെപ്പോലെയാണ്. എന്റെ കൊച്ചുമോള്‍ എന്റെ ജീവനാണ്. അവള്‍ ഇന്നലെ അല്‍പം മാറി നില്‍ക്കുന്നതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. ഭാരത സ്ത്രീകള്‍ക്ക് ഒരു സങ്കല്‍പമുണ്ട്. നമ്മള്‍ എപ്പോഴും അവരെ ബഹുമാനിക്കുക തന്നെ ചെയ്യും. ആ പൊട്ടന് അടി കൊടുത്തതില്‍ ആരും തെറ്റ് പറയില്ല. പക്ഷെ ഈ സ്ത്രീകള്‍ ചെയ്തത് അതാണോ. മുണ്ടിലടിയില്‍ ചൊറിയണം ഇടുകയെന്നു വച്ചാല്‍ എന്താണ്. അതിലൊരു സ്ത്രീയുണ്ടല്ലോ എന്താ അവളുടെ പേര് ശ്രീലക്ഷ്മി അറയക്കല്‍. ആ കൊച്ചിന്റെ വീഡിയോ ഞാന്‍ കണ്ടു. കേട്ടാലറയ്ക്കുന്ന എത്ര തെറിവിളികളാ നടത്തിയത്. ഒരു സ്ത്രീയിങ്ങനെ തെറിവിളിക്കാമോ. ഒരിക്കലും പാടില്ല.

ഇതൊന്നും ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. പവിത്രമായ ശബരിമലയില്‍ പോലും ഇങ്ങനെ കുറേപേര്‍ കയറാന്‍ ശ്രമിച്ചില്ലേ. ഭക്തരെ ഇങ്ങനെ വേദനിപ്പിച്ചാണോ ഫെമിനിസം നടത്തേണ്ടത്. ഇങ്ങനെയൊന്നും ഒരു സ്ത്രീയും പെരുമാറാന്‍ പാടില്ല. പക്ഷെ ആ പൊട്ടന് രണ്ട് കിട്ടണമെന്ന് തന്നെയാണ് താന്‍ പറയുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (1 minute ago)

മൂടും കൊണ്ടേ ആശ പോകൂ...! ഇനി V V R പ്ലേ..!മോദി എത്തും ശ്രീലേഖ നിയമസഭയിലേക്ക്..! AKG-യിൽ കൂട്ടക്കരച്ചിൽ  (10 minutes ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രത്യേക സ്നേഹവും പരിഗണനയും ലഭിക്കും  (15 minutes ago)

ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം....  (22 minutes ago)

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (44 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (47 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (1 hour ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (1 hour ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (1 hour ago)

ടിക്കറ്റ് നിരക്ക് വർധന  (2 hours ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (3 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (3 hours ago)

Malayali Vartha Recommends