ഇന്ത്യ മരിച്ചു എന്ന പ്രചാരണമാണ് ഇന്ന് സി. പി. എം നേതാക്കളും മതതീവ്രവാദശക്തികളും ഒരേ സ്വരത്തില്‍ നടത്തിയത്; കെ സുരേന്ദ്രന്
ഇന്ത്യ മരിച്ചു എന്ന പ്രചാരണമാണ് ഇന്ന് സി. പി. എം നേതാക്കളും മതതീവ്രവാദശക്തികളും ഒരേ സ്വരത്തില്‍ നടത്തിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിരോധം ബി. ജെ. പിയോടല്ലെന്നും ഇന്ത്യയോട് തന്നെയെന്നും ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതാണ് ഈ പ്രതികരണങ്ങള്‍ എന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .
'ഇന്ത്യ നശിച്ചുകാണണമെന്നുള്ള അധമചിന്തയാണ് ഇടതുപക്ഷത്തെ ആജന്മകാലം നയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിയാനാവാത്ത ഈ അഞ്ചാംപത്തികള്‍ നശിച്ചു നാരാണക്കല്ലുപിടിച്ചുപോയതും അതുകൊണ്ടുതന്നെ' എന്നും സുരേന്ദ്രന് കുറിച്ചു.
https://www.facebook.com/Malayalivartha