Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ നൽകിയ ഉറപ്പ്! അച്ഛൻ മരിച്ചത് അഞ്ചു വർഷം മുൻപ്; വീടിന് താങ്ങും തണലുമാകേണ്ടിയിരുന്ന ശബരീനാഥിന്റെ ജീവനറ്റ ശരീരം വീട്ടിലെത്തിച്ചതോടെ അമ്മ ബോധരഹിതയായി... കരമനയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കുന്നതിന് മുമ്പ് ബന്ധുക്കളെയും കൂട്ടുകാരെയും ഫോണിൽ വിവരം അറിയിച്ചു; സ്‌കൂൾ വിദ്യാർത്ഥി കാമുകിയുമൊത്ത് ആറ്റിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

27 OCTOBER 2020 12:19 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് കമിതാക്കൾ കരമനയാറ്റിൽ ചാടിയ വാർത്തകൾ പുറത്ത് വന്നത്. പെൺകുട്ടിയുടെ വീടിന് സമീപത്ത് കരമനയാറ്റിലെ ചാണിച്ചാൻ കടവിൽ കഴിഞ്ഞദിവസം രാവിലെ നാലരയോടെയായിരുന്നു സംഭവം. ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം മാറിയാണ് ശബരീനാഥിന്റെ വീട്. പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ ശൈലജ ഉറപ്പ് കൊടുത്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇത് എതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പതിവായി അഞ്ചരയ്‌ക്ക് പത്രമിടാൻ പുറപ്പെടുന്ന മകൻ സംഭവദിവസം നാലിന് മുമ്പ് വീട്ടിൽ നിന്ന് പുറപ്പെട്ടതായും അതിന് മുമ്പ് മകന്റെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നിരുന്നെന്നും ശൈലജ പറയുന്നു. ഓട്ടോഡ്രൈവറായിരുന്ന അച്ഛൻ രാജേഷ് കുമാർ അഞ്ചുവർഷം മുമ്പ് മരിച്ചു. തമ്പാനൂരിലെ ഒരു ട്രാവൽസിൽ ജോലിക്ക് പോയാണ് ശൈലജ മകന്റെ പഠനച്ചെലവുകൾ നടത്തിയിരുന്നത്.പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മകന്റെ മൃതദേഹം കണ്ട് ബോധരഹിതയായ ശൈലജയെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കാൻ ആറ്റിൽ ചാടുന്നതിന് മുമ്പ് ബന്ധുക്കളെയും കൂട്ടുകാരെയും ഫോണിൽ വിവരം അറിയിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടിയുടെ ബന്ധുക്കളും ആൺകുട്ടിയുടെ കൂട്ടുകാരും സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും ആറ്റിൽ ചാടിയിരുന്നു. പെൺകുട്ടിയെ ജീവനോടെ കരയ്‌ക്കെത്തിക്കാൻ സാധിച്ചെങ്കിലും, ഒപ്പമുണ്ടായിരുന്ന കാച്ചാണി പുള്ളിക്കോണം കുഴിവിള വീട്ടിൽ ശബരീനാഥിന്റെ (17) ജീവൻ രക്ഷിക്കാനായില്ല. പത്രവിതരണക്കാരനായ ഇയാൾ ബൈക്കിലെത്തി പെൺകുട്ടിയുമായി നദിക്കടവിലെത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. എസ്.എം.വി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശബരീനാഥ്. പെൺകുട്ടിയും സമീപത്തെ മറ്റൊരു സ്‌കൂളിൽ പ്ലസ്‌ടുവിന് പഠിക്കുകയാണ്. ഇരുവരും തമ്മിലുള്ള ഇഷ്ടം രണ്ടുവീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (23 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (28 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (33 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (38 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (42 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (44 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (49 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (55 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends