Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

26 NOVEMBER 2020 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍

പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു

പ്രമുഖ വ്യവസായി സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....

ഇന്ന് സഭയിൽ ഒരു ചുക്കും സംഭവിക്കില്ല,എല്ലാം മാറിമറിഞ്ഞു രാഹുൽ എത്തും..?രാജിയിലേക്ക്..? 2 മണിക്കൂർ.. സഭ പിരിയും

പ്രശസ്ത ഭരതനാട്യം നര്‍ത്തകിയും ചെന്നൈ 'കലാക്ഷേത്ര'യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മന്‍ അന്തരിച്ചു....

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 689, കോഴിക്കോട് 632, തൃശൂര്‍ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂര്‍ 184, പത്തനംതിട്ട 156, വയനാട് 142, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, കണ്ണൂര്‍ 6 വീതം, പത്തനംതിട്ട 5, മലപ്പുറം, വയനാട് 3 വീതം, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 481, പത്തനംതിട്ട 168, ആലപ്പുഴ 852, കോട്ടയം 204, ഇടുക്കി 84, എറണാകുളം 807, തൃശൂര്‍ 589, പാലക്കാട് 461, മലപ്പുറം 789, കോഴിക്കോട് 709, വയനാട് 129, കണ്ണൂര്‍ 150, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,16,978 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,17,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,00,925 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 9), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ തലവൂര്‍ (1), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കരിമ്ബുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാര്‍ (57), പുഞ്ചക്കല്‍ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാന്‍ലി ജോണ്‍ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണന്‍ (78), ഇടുക്കി പീരുമേട് സ്വദേശി പല്‍രാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീര്‍ (67), കണിയനാട് സ്വദേശി എം.പി. ശിവന്‍ (65), ഞാറക്കാട് സ്വദേശി എല്‍ദോസ് ജോര്‍ജ് (50), തൃശൂര്‍ വടന്നകുന്ന് സ്വദേശി രാമകൃഷ്ണന്‍ (89), പഴയന്നൂര്‍ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (80), കിള്ളന്നൂര്‍ സ്വദേശി സി.എല്‍. പീറ്റര്‍ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗല്‍മഠം സ്വദേശി കെ.ഇ. വര്‍ക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂര്‍ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി സുകുമാരന്‍ (68), തളിപ്പറമ്ബ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവോയിസ്റ്റുകളെ വധിച്ചു  (2 minutes ago)

മാധ്യമങ്ങളോട് രാഹുല്‍  (8 minutes ago)

പവന് 80 രൂപയുടെ കുറവ്  (27 minutes ago)

മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു  (45 minutes ago)

ഉയര്‍ന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച്  (49 minutes ago)

സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....  (1 hour ago)

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യന്‍ താരം അമന്‍ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യനാക്കി...  (1 hour ago)

ഉത്തരവുമായി സുപ്രിംകോടതി  (1 hour ago)

എതിരാണെന്ന്  (1 hour ago)

ഇന്ന് സഭയിൽ ഒരു ചുക്കും സംഭവിക്കില്ല,എല്ലാം മാറിമറിഞ്ഞു രാഹുൽ എത്തും..?രാജിയിലേക്ക്..? 2 മണിക്കൂർ.. സഭ പിരിയും  (1 hour ago)

ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം  (1 hour ago)

മത്സരത്തിനിടയിലെ അബദ്ധം  (1 hour ago)

ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

നര്‍ത്തകിയും ചെന്നൈ 'കലാക്ഷേത്ര'യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മന്‍ അന്തരിച്ചു....  (2 hours ago)

ചുരാചന്ദ്പുരില്‍ യുവാക്കളും കേന്ദ്രസേനയും ഏറ്റുമുട്ടി...  (2 hours ago)

Malayali Vartha Recommends