Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

കൊറ്റാമത്ത് ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രം; ഫെബ്രുവരി 24ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം

23 FEBRUARY 2021 07:03 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം പാറശാല കൊറ്റാമത്ത് സജ്ജമാക്കിയ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകുന്നേരം 5 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 2000ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വാടക കെട്ടിടത്തില്‍ ആരംഭിച്ച എം.ആര്‍.എസ്.ടി.സി. സെന്ററാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടത്തില്‍ 2 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ച് നവീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കിയത്.

ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായാണ് ആധുനിക ഭിന്നശേഷി സഹായ ഉപകരണ കേന്ദ്രം സജ്ജമാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണത്തിനായി ഒട്ടേറെ ആധുനിക യന്ത്ര സാമഗ്രികള്‍ സ്ഥാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വര്‍ക്ക്‌ഷോപ്പിന് അനുയോജ്യമായ രീതിയില്‍ കെട്ടിട സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ പുതിയൊരു കെട്ടിടം കൂടി നിര്‍മ്മിക്കുന്നുണ്ട്. ഈ വര്‍ക്ക്‌ഷോപ്പിന് പുറമേ ഒരു പ്രോസ്തറ്റീക്‌സ് ലാബ് കൂടി പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ അവരുടെ ആവശ്യകത അനുസരിച്ച് എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരി മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് ഭിന്നശേഷി സഹായ ഉപകരണ കേന്ദ്രം നവീകരിച്ച് സജ്ജമാക്കുന്നത്.

ഗുണനിലവാരമുള്ള വീല്‍ചെയറുകള്‍, സെറിബള്‍ പാഴ്‌സി വില്‍ചെയറുകള്‍, കമോഡ് വീല്‍ചെയറുകള്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, ട്രൈപ്പോഡ്, തുടങ്ങിയ ഓര്‍ത്തോട്ടിക്ക് ഉപകരണങ്ങളാണ് ഇവിടെ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നവീകരിച്ച ഈ ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കിലും സഹായ ഉപകരണങ്ങള്‍ ലഭ്യമാകുന്നതാണ്.

ഇതിന് പുറമേ മലബാര്‍ മേഖലയിലെ ഭിന്നശേഷിക്കാര്‍ക്കായി കൊളപ്പയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു നിര്‍മ്മാണ യൂണിറ്റ് കൂടി ആരംഭിക്കുമെന്നും കൂടി മന്ത്രി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (9 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends