Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു

17 SEPTEMBER 2021 08:57 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാടിക്കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സ്ഥാപിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്റര്‍ സ്ഥാപിച്ചത്. 65 ലക്ഷം രൂപയുടെ മോഡുലാര്‍ തീയേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.

എറണാകുളം

എറണാകുളം മെഡിക്കല്‍ കോളേജില്‍ 8 പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 25 കോടി രൂപ ചെലവില്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കപ്പെടുന്ന ഇമേജിംഗ് സെന്ററിന്റെ ഭാഗമായി 1 കോടി 69 ലക്ഷം രൂപ ചെലവില്‍ സ്തനാര്‍ബുദ രോഗ പ്രതിരോധത്തിന് മുതല്‍ക്കൂട്ടാവുന്ന ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍, 20 ലക്ഷം രൂപ ചെലവില്‍ കൊറോണ രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ ഉതകുന്ന അഫേറിസിസ് മെഷീന്‍, 50 ലക്ഷം രൂപ ചെലവില്‍ ടൈലുകള്‍ പാകിയും ഭിന്നശേഷികാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രയോജനകരമാകുന്ന ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ച് നവീകരിച്ച 20 പേ വാര്‍ഡ് മുറികള്‍, 40.31 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ ആധുനിക ഐ.സി.യു ആംബുലന്‍സ്, 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 8 ഡോക്ടേഴ്‌സ് ഫാമിലി ക്വാര്‍ട്ടേഴ്‌സ്, 52.80 ലക്ഷം രൂപ ചെലവില്‍ ക്യാമ്പസില്‍ സ്ഥാപിച്ച ഹൈ മാസ്റ്റ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സ്ട്രീറ്റ് ലൈറ്റ് സംവിധാനം, 92 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ്, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാരുണ്യ ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

ഇടുക്കി മെഡിക്കല്‍ കോളേജ്

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചുള്ള 82 കിടക്കകളുള്ള ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സിസ്റ്റം, 41 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരിച്ച ആര്‍.ടി.പി.സി.ആര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ്

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 1.87 കോടി രൂപ മുടക്കി ഒക്‌സിജന്‍ പ്ലാന്റ്, 73 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം, 70 ലക്ഷം രൂപയ്ക്ക് സ്ഥാപിച്ച സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ പല അസുഖങ്ങള്‍ക്കും കൃത്യതയോടെ ചികിത്സ നല്‍കാന്‍ സാധിക്കുന്ന നൂതന ശസ്ത്രക്രിയ സംവിധാനമാണ് സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം.

കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ 38.62 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കോംബ്രഹെന്‍സീവ് ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ആദ്യത്തെ സംരംഭമാണിത്. സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്ന ഒരു സേവനമാണിത്. സ്വീകര്‍ത്താവായ ശിശുക്കള്‍ക്ക് ജീവശാസ്ത്രപരമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുലയൂട്ടുന്ന അമ്മമാര്‍ സംഭാവന ചെയ്യുന്നതാണ് ഈ മുലപ്പാല്‍. അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ കുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് മില്‍ക്ക് ബാങ്ക് ഒരു പരിഹാരമാകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം ഫെബ്രുവരി പതിമൂന്നിന്!!  (1 minute ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി  (8 minutes ago)

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...  (38 minutes ago)

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക  (55 minutes ago)

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (1 hour ago)

നേമം മണ്ഡലം ശ്രദ്ധേയം  (1 hour ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (1 hour ago)

നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (1 hour ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (1 hour ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (1 hour ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (2 hours ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (2 hours ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (2 hours ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (2 hours ago)

Malayali Vartha Recommends