സെപ്തംബര്‍ 27ന് ഭാരത് ബന്ദ്; മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും; ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന് സമിതി തീരുമാനിച്ചു; സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താല്‍ വിളംബരം ചെയ്യും, അവശ്യ സര്‍വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കി
പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ 27ന് ഭാരത് ബന്ദ്. ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന് സമിതി തീരുമാനിച്ചു.
ഭാരത് ബന്ദില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ മോട്ടോര്‍ വാഹനങ്ങളും പണിമുടക്കണമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് കേരള സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആയിരിക്കും ഇത്. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താല്‍ വിളംബരം ചെയ്യും.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാകും ഹര്‍ത്താല്‍. പത്രം, പാല്, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
https://www.facebook.com/Malayalivartha