കേരളത്തിലെ പൊലീസുകാർക്ക് പണിവരാൻ പോകുന്നുണ്ട് കേട്ടോ!! പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം; ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിൽ നിർദ്ദേശം
കേരളത്തിലെ പൊലിസുകാർ ഇനി സൂക്ഷിച്ചില്ലെങ്കിൽ പണിവരും കേട്ടോ... പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലെ നിർദ്ദേശം. നിര്‍ദേശപ്രകാരം ഇന്റലിജന്‍സ് എഡിജിപി സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം നൽകിയിരിക്കുന്നത്.
എസ്ഐ, സിഐ, ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടയുള്ള ഉദ്യോഗസ്ഥരെയാണ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. അതതു ജില്ലകളില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുക.
പോലീസ് സ്റ്റേഷന് പരിധികളിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യണം. രഹസ്യാന്വേഷണ വിഭാഗം ഇന്റലിജന്‍സ് എഡിജിപിക്കു നല്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കും.
https://www.facebook.com/Malayalivartha