Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോട്ടയം വൈക്കം വൈക്കപ്രയാറിൽ അമ്മയെ ക്രൂരമായി മർദിച്ച് വെള്ളത്തിൽ മുക്കിപ്പിടിച്ച് മകൻ കൊലപ്പെടുത്തി; മകൻ ആക്രമണം നടത്തിയത് മദ്യലഹരിയിൽ; മർദിച്ചശേഷം അമ്മയെ വലിച്ചിഴച്ച് ആറ്റിൽ ചവിട്ടിമുക്കിപ്പിടിച്ചു

22 JANUARY 2022 08:24 PM IST
മലയാളി വാര്‍ത്ത

വൈക്കം: ഉദയനാപുരം വൈക്കപ്രയാറിൽ മദ്യലഹരിയിൽ അമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം, വലിച്ചിഴച്ച് ആറ്റിൽക്കൊണ്ടുപോയി ചവിട്ടിപ്പിടിച്ച് മകൻ മുക്കിക്കൊലപ്പെടുത്തി. മദ്യലഹരിയിലാണ് മകൻ അതിക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. വൈക്കം ഉദയനാപുരം പഞ്ചായത്ത് ആറാം വാർഡിലായിരുന്നു അമ്മയെ ചെളിയിൽ ചവിട്ടിത്താഴ്ത്തികൊലപ്പെടുത്തിയത്.

വൈക്കം ഉദയനാപുരം വൈക്കപ്രായർ വൈപ്പേൽ വീട്ടിൽ മന്ദാകിനി(63) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബൈജുവിനെ വൈക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിലായിരുന്ന മകൻ അമ്മയോടെ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്നു അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിലത്തു വീണ അമ്മയെ മകൻ ക്രൂരമായി മർദിച്ചു. ഇവിടെ നിന്നും അമ്മയെ വീടിന് സമീപത്തുള്ള തോട്ടിലേയ്ക്കു വലിച്ചിഴച്ച് കൊണ്ടു പോയി ചെളിയിൽ അമ്മയെ ഏറെനേരം മുക്കിപിടിച്ചു. മരണവെപ്രാളത്തിൽ അമ്മ നിലവിളിച്ചതോടെ , ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി നോക്കിയതോടെയാണ് വെള്ളത്തിൽ അമ്മയെ ചവിട്ടിമുക്കിപ്പിടിച്ചിരിക്കുന്നത് കണ്ടത്.

നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തിയാണ് അന്തരീക്ഷം ശാന്തമാക്കി. ശേഷം അമ്മയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശ്വാസകോശത്തിൽ ഉൾപ്പെടെ ചെളി കയറിയ സാഹചര്യത്തിൽ അടിയന്തരമായി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അമ്മയുടെ ശ്വാസകോശത്തിൽ അടക്കം ചെളി കയറി നിറഞ്ഞിരുന്നതായി കണ്ടെത്തി.

തുടർന്നു, ആശുപത്രിയിൽ ഇവരെ അടിയന്തര ചികിത്സയ്ക്കു വിധേയരാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഒടുവിൽ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ്: പരേതനായ സുരേന്ദ്രൻ.

എന്നാൽ, മകൻ മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയതെന്നു നാട്ടുകാർ ആരോപിച്ചു. എന്നാൽ, വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തെ തുടർന്നു മകന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുണ്ടായ അസ്വസ്ഥതകളാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends