വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു; ദാരുണമായ അന്ത്യം; ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്; ഒരുപാട് വേദനയുണ്ട്; ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല; ഷഹാനയുടെ വേര്‍പാടില്‍ വേദനയുമായി നടന്‍ മുന്ന

മോഡൽ ഷഹാന ആത്മഹത്യ ചെയ്തിരുന്നു. ഷഹാനയുടെ വേര്‍പാടില്‍ വേദനയുമായി നടന്‍ മുന്നയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുകയാണ് . ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു.
ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, എന്നൊക്കെയാണ് ചിത്രങ്ങൾ പങ്കുവെച്ച് മുന്ന കുറിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞദിവസമാണ് മോഡൽ ഷഹാന ആത്മഹത്യാ ചെയ്തത്. ഈ കേസിൽ ഷഹാനയുടെ ഭർത്താവ് അറസ്റ്റിലായിരിക്കുകയാണ്. സജാദിന്‍റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
അറസ്റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. കോടതിയുടെ അനുവാദം വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha